- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa 1406–1380 BC
Conquest of Canaan
Joshua leads Israel across the Jordan into the promised land, defeating the Canaanite kingdoms one by one.
ഈ കാലത്തെ വാക്യങ്ങൾ
- യോശുവ 19:31ഏകദേശം ക്രി.മു. 1443
ഇതു ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
- യോശുവ 19:32ഏകദേശം ക്രി.മു. 1443
ആറാമത്തെ നറുക്കു നഫ്താലിമക്കൾക്കു, കുടുംബംകുടുംബമായി നഫ്താലിമക്കൾക്കു തന്നേ വന്നു.
- യോശുവ 19:33ഏകദേശം ക്രി.മു. 1443
അവരുടെ അതിർ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടി ലക്കൂംവരെ ചെന്നു യോൎദ്ദാങ്കൽ അവസാനിക്കുന്നു.
- യോശുവ 19:34ഏകദേശം ക്രി.മു. 1443
പിന്നെ ആ അതിർ പടിഞ്ഞാറോട്ടു അസ്നോത്ത്-താബോരിലേക്കു തിരിഞ്ഞു അവിടെനിന്നു ഹൂക്കോക്കിലേക്കു ചെന്നു തെക്കുവശത്തു സെബൂലൂനോടും പിടിഞ്ഞാറുവശത്തു ആശേരിനോടും കിഴക്കുവശത്തു യോൎദ്ദാന്യയെഹൂദയോടും തൊട്ടിരിക്കുന്നു.
- യോശുവ 19:35ഏകദേശം ക്രി.മു. 1443
ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേർ, ഹമ്മത്ത്,
- യോശുവ 19:36ഏകദേശം ക്രി.മു. 1443
രക്കത്ത്, കിന്നേരത്ത്, അദമ, രാമ
- യോശുവ 19:37ഏകദേശം ക്രി.മു. 1443
ഹാസോർ, കേദെശ്, എദ്രെയി, ഏൻ-ഹാസോർ,
- യോശുവ 19:38ഏകദേശം ക്രി.മു. 1443
യിരോൻ, മിഗ്ദൽ-ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
- യോശുവ 19:39ഏകദേശം ക്രി.മു. 1443
ഇവ നഫ്താലിമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ.
- യോശുവ 19:40ഏകദേശം ക്രി.മു. 1443
ദാൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കുവന്നു.
- യോശുവ 19:41ഏകദേശം ക്രി.മു. 1443
അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്,
- യോശുവ 19:42ഏകദേശം ക്രി.മു. 1443
ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
- യോശുവ 19:43ഏകദേശം ക്രി.മു. 1443
ഏലോൻ, തിമ്ന, എക്രോൻ,
- യോശുവ 19:44ഏകദേശം ക്രി.മു. 1443
എൽതെക്കേ, ഗിബ്ബഥോൻ, ബാലാത്ത്,
- യോശുവ 19:45ഏകദേശം ക്രി.മു. 1443
യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോൻ,
- യോശുവ 19:46ഏകദേശം ക്രി.മു. 1443
മേയൎക്കോൻ, രക്കോൻ എന്നിവയും യാഫോവിന്നെതിരെയുള്ള ദേശവും ആയിരുന്നു.
- യോശുവ 19:47ഏകദേശം ക്രി.മു. 1443
എന്നാൽ ദാൻമക്കളുടെ ദേശം അവൎക്കു പോയ്പോയി. അതുകൊണ്ടു ദാൻമക്കൾ പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു കൈവശമാക്കി അവിടെ പാൎത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്റെ പേരിൻപ്രകാരം ദാൻ എന്നു പേരിട്ടു.
- യോശുവ 19:48ഏകദേശം ക്രി.മു. 1443
ഇതു ദാൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശ പട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
- യോശുവ 19:49ഏകദേശം ക്രി.മു. 1443
അവർ ദേശത്തെ അതിർ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേൽമക്കൾ നൂന്റെ മകനായ യോശുവെക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു.
- യോശുവ 19:50ഏകദേശം ക്രി.മു. 1443
അവൻ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവർ യഹോവയുടെ കല്പനപ്രകാരം അവന്നു കൊടുത്തു; അവൻ ആ പട്ടണം പണിതു അവിടെ പാൎത്തു.
- യോശുവ 19:51ഏകദേശം ക്രി.മു. 1443
ഇവ പുരോഹിതനായ ഏലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽവെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങൾ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.
- യോശുവ 20:1ഏകദേശം ക്രി.മു. 1443
പിന്നെ യഹോവ യോശുവയോടു അരുളിച്ചെയ്തതു:
- യോശുവ 20:2ഏകദേശം ക്രി.മു. 1443
നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: അറിയാതെ അബദ്ധവശാൽ ഒരാളെ കൊന്നുപോയവൻ ഓടിപ്പോയി ഇരിക്കേണ്ടതിന്നു ഞാൻ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങൾ നിശ്ചയിപ്പിൻ.
- യോശുവ 20:3ഏകദേശം ക്രി.മു. 1443
രക്തപ്രതികാരകൻ കൊല്ലാതിരിപ്പാൻ അവ നിങ്ങൾക്കു സങ്കേതമായിരിക്കേണം.
- യോശുവ 20:4ഏകദേശം ക്രി.മു. 1443
ആ പട്ടണങ്ങളിൽ ഒന്നിലേക്കു ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്റെ പടിവാതില്ക്കൽ നിന്നുകൊണ്ടു തന്റെ കാൎയ്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ടു തങ്ങളുടെ ഇടയിൽ പാൎക്കേണ്ടതിന്നു അവന്നു ഒരു സ്ഥലം കൊടുക്കയും വേണം.