ഉള്ളടക്കത്തിലേക്ക് പോകുക

circa 1406–1380 BC

Conquest of Canaan

Joshua leads Israel across the Jordan into the promised land, defeating the Canaanite kingdoms one by one.

658 വാക്യങ്ങൾ · 1 പുസ്തകം ഉൾപ്പെടുന്നു

  1. യോശുവ 19:6ഏകദേശം ക്രി.മു. 1443

    ഇങ്ങനെ പതിമൂന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും

  2. യോശുവ 19:7ഏകദേശം ക്രി.മു. 1443

    അയീൻ, രിമ്മോൻ, ഏഥെർ, ആശാൻ; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;

  3. യോശുവ 19:8ഏകദേശം ക്രി.മു. 1443

    ഈ പട്ടണങ്ങൾക്കു ചുറ്റം തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേർവരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇതു ശിമെയോൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം.

  4. യോശുവ 19:9ഏകദേശം ക്രി.മു. 1443

    ശിമെയോൻമക്കളുടെ അവകാശം യെഹൂദാമക്കളുടെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഓഹരി അവൎക്കു അധികമായിരുന്നതുകൊണ്ടു അവരുടെ അവകാശത്തിന്റെ ഇടയിൽ ശിമെയോൻമക്കൾക്കു അവകാശം ലഭിച്ചു.

  5. യോശുവ 19:10ഏകദേശം ക്രി.മു. 1443

    സെബൂലൂൻമക്കൾക്കു കുടുംബംകുടുംബമായി മൂന്നാമത്തെ നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിർ സാരീദ് വരെ ആയിരുന്നു.

  6. യോശുവ 19:11ഏകദേശം ക്രി.മു. 1443

    അവരുടെ അതിർ പടിഞ്ഞാറോട്ടു മരലയിലേക്കു കയറി ദബ്ബേശെത്ത്‌വരെ ചെന്നു യൊക്നെയാമിന്നെതിരെയുള്ള തോടുവരെ എത്തുന്നു.

  7. യോശുവ 19:12ഏകദേശം ക്രി.മു. 1443

    സാരീദിൽനിന്നു അതു കിഴക്കോട്ടു സൂൎയ്യോദയത്തിന്റെ നേരെ കിസ്ളോത്ത് താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിന്നു ചെന്നു യാഫീയയിലേക്കു കയറുന്നു.

  8. യോശുവ 19:13ഏകദേശം ക്രി.മു. 1443

    അവിടെനിന്നു കിഴക്കോട്ടു ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്നു നേയാവരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്കു ചെല്ലുന്നു.

  9. യോശുവ 19:14ഏകദേശം ക്രി.മു. 1443

    പിന്നെ ആ അതിർ ഹന്നാഥോന്റെ വടക്കുവശത്തു തിരിഞ്ഞു യിഫ്താഹ്-ഏൽതാഴ്‌വരയിൽ അവസാനിക്കുന്നു.

  10. യോശുവ 19:15ഏകദേശം ക്രി.മു. 1443

    കത്താത്ത്, നഹല്ലാൽ, ശിമ്രോൻ, യിദല, ബേത്ത്-ലേഹെം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവൎക്കുണ്ടായിരുന്നു.

  11. യോശുവ 19:16ഏകദേശം ക്രി.മു. 1443

    ഇതു സെബൂലൂൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.

  12. യോശുവ 19:17ഏകദേശം ക്രി.മു. 1443

    നാലാമത്തെ നറുക്കു യിസ്സാഖാരിന്നു, കുടുംബംകുടുംബമായി യിസ്സാഖാർമക്കൾക്കു തന്നേ വന്നു.

  13. യോശുവ 19:18ഏകദേശം ക്രി.മു. 1443

    അവരുടെ ദേശം യിസ്രെയേൽ, കെസുല്ലോത്ത്,

  14. യോശുവ 19:19ഏകദേശം ക്രി.മു. 1443

    ശൂനേം, ഹഫാരയീം, ശീയോൻ,

  15. യോശുവ 19:20ഏകദേശം ക്രി.മു. 1443

    അനാഹരാത്ത്, രബ്ബീത്ത്, കിശ്യോൻ,

  16. യോശുവ 19:21ഏകദേശം ക്രി.മു. 1443

    ഏബെസ്, രേമെത്ത്, ഏൻ-ഗന്നീം, ഏൻ-ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.

  17. യോശുവ 19:22ഏകദേശം ക്രി.മു. 1443

    അവരുടെ അതിർ താബോർ, ശഹസൂമ, ബേത്ത്-ശേമെശ് എന്നിവയിൽ എത്തി യോൎദ്ദാങ്കൽ അവസാനിക്കുന്നു. ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.

  18. യോശുവ 19:23ഏകദേശം ക്രി.മു. 1443

    ഇതു യിസ്സാഖാർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.

  19. യോശുവ 19:24ഏകദേശം ക്രി.മു. 1443

    ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി അഞ്ചാമത്തെ നറുക്കു വന്നു.

  20. യോശുവ 19:25ഏകദേശം ക്രി.മു. 1443

    അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെൻ,

  21. യോശുവ 19:26ഏകദേശം ക്രി.മു. 1443

    അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കൎമ്മേലും ശീഹോർ-ലിബ്നാത്തുംവരെ എത്തി,

  22. യോശുവ 19:27ഏകദേശം ക്രി.മു. 1443

    സൂൎയ്യോദയത്തിന്റെ നേരെ ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞു വടക്കു സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏൽതാഴ്‌വരയിലും എത്തി ഇടത്തോട്ടു കാബൂൽ,

  23. യോശുവ 19:28ഏകദേശം ക്രി.മു. 1443

    ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻ വരെയും ചെല്ലുന്നു.

  24. യോശുവ 19:29ഏകദേശം ക്രി.മു. 1443

    പിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിർ ഹോസയിലേക്കു തിരിഞ്ഞു അക്സീബ് ദേശത്തു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.

  25. യോശുവ 19:30ഏകദേശം ക്രി.മു. 1443

    ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവൎക്കുണ്ടായിരുന്നു.