ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. 1 കൊരിന്ത്യര്‍ 11:31ഏകദേശം ക്രി.പി. 59

    നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.

  2. 1 കൊരിന്ത്യര്‍ 11:32ഏകദേശം ക്രി.പി. 59

    വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു കൎത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.

  3. 1 കൊരിന്ത്യര്‍ 11:33ഏകദേശം ക്രി.പി. 59

    ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഭക്ഷണം കഴിപ്പാൻ കൂടുമ്പോൾ അന്യോന്യം കാത്തിരിപ്പിൻ.

  4. 1 കൊരിന്ത്യര്‍ 11:34ഏകദേശം ക്രി.പി. 59

    വല്ലവന്നും വിശക്കുന്നു എങ്കിൽ നിങ്ങൾ ഒരുമിച്ചു കൂടുന്നതു ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന്നു അവൻ വീട്ടിൽവെച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാൎയ്യങ്ങളെ ഞാൻ വന്നിട്ടു ക്രമപ്പെടുത്തും.

  5. 1 കൊരിന്ത്യര്‍ 12:1ഏകദേശം ക്രി.പി. 59

    സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങൾക്കു അറിവില്ലാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.

  6. 1 കൊരിന്ത്യര്‍ 12:2ഏകദേശം ക്രി.പി. 59

    നിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കൽ പോക പതിവായിരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.

  7. 1 കൊരിന്ത്യര്‍ 12:3ഏകദേശം ക്രി.പി. 59

    ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കൎത്താവു എന്നു പറവാൻ ആൎക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.

  8. 1 കൊരിന്ത്യര്‍ 12:4ഏകദേശം ക്രി.പി. 59

    എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.

  9. 1 കൊരിന്ത്യര്‍ 12:5ഏകദേശം ക്രി.പി. 59

    ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു; കൎത്താവു ഒരുവൻ.

  10. 1 കൊരിന്ത്യര്‍ 12:6ഏകദേശം ക്രി.പി. 59

    വീൎയ്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവൎത്തിക്കുന്ന ദൈവം ഒരുവൻ തന്നേ.

  11. 1 കൊരിന്ത്യര്‍ 12:7ഏകദേശം ക്രി.പി. 59

    എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.

  12. 1 കൊരിന്ത്യര്‍ 12:8ഏകദേശം ക്രി.പി. 59

    ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു;

  13. 1 കൊരിന്ത്യര്‍ 12:9ഏകദേശം ക്രി.പി. 59

    വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം;

  14. 1 കൊരിന്ത്യര്‍ 12:10ഏകദേശം ക്രി.പി. 59

    മറ്റൊരുവന്നു വീൎയ്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.

  15. 1 കൊരിന്ത്യര്‍ 12:11ഏകദേശം ക്രി.പി. 59

    എന്നാൽ ഇതു എല്ലാം പ്രവൎത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.

  16. 1 കൊരിന്ത്യര്‍ 12:12ഏകദേശം ക്രി.പി. 59

    ശരീരം ഒന്നും അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.

  17. 1 കൊരിന്ത്യര്‍ 12:13ഏകദേശം ക്രി.പി. 59

    യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.

  18. 1 കൊരിന്ത്യര്‍ 12:14ഏകദേശം ക്രി.പി. 59

    ശരീരം ഒരു അവയവമല്ല പലതത്രേ.

  19. 1 കൊരിന്ത്യര്‍ 12:15ഏകദേശം ക്രി.പി. 59

    ഞാൻ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.

  20. 1 കൊരിന്ത്യര്‍ 12:16ഏകദേശം ക്രി.പി. 59

    ഞാൻ കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.

  21. 1 കൊരിന്ത്യര്‍ 12:17ഏകദേശം ക്രി.പി. 59

    ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ?

  22. 1 കൊരിന്ത്യര്‍ 12:18ഏകദേശം ക്രി.പി. 59

    ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വെച്ചിരിക്കുന്നു.

  23. 1 കൊരിന്ത്യര്‍ 12:19ഏകദേശം ക്രി.പി. 59

    സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ?

  24. 1 കൊരിന്ത്യര്‍ 12:20ഏകദേശം ക്രി.പി. 59

    എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നു തന്നേ.

  25. 1 കൊരിന്ത്യര്‍ 12:21ഏകദേശം ക്രി.പി. 59

    കണ്ണിന്നു കയ്യോടു: നിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും തലെക്കു കാലുകളോടു: നിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും പറഞ്ഞുകൂടാ.