ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. 1 കൊരിന്ത്യര്‍ 11:6ഏകദേശം ക്രി.പി. 59

    സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ.

  2. 1 കൊരിന്ത്യര്‍ 11:7ഏകദേശം ക്രി.പി. 59

    പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.

  3. 1 കൊരിന്ത്യര്‍ 11:8ഏകദേശം ക്രി.പി. 59

    പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലോ സ്ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു.

  4. 1 കൊരിന്ത്യര്‍ 11:9ഏകദേശം ക്രി.പി. 59

    പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു.

  5. 1 കൊരിന്ത്യര്‍ 11:10ഏകദേശം ക്രി.പി. 59

    ആകയാൽ സ്ത്രീക്കു ദൂതന്മാർനിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.

  6. 1 കൊരിന്ത്യര്‍ 11:11ഏകദേശം ക്രി.പി. 59

    എന്നാൽ കൎത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.

  7. 1 കൊരിന്ത്യര്‍ 11:12ഏകദേശം ക്രി.പി. 59

    സ്ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീമുഖാന്തരം ഉളവാകുന്നു; എന്നാൽ സകലത്തിന്നും ദൈവം കാരണഭൂതൻ.

  8. 1 കൊരിന്ത്യര്‍ 11:13ഏകദേശം ക്രി.പി. 59

    നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാൎത്ഥിക്കുന്നതു യോഗ്യമോ?

  9. 1 കൊരിന്ത്യര്‍ 11:14ഏകദേശം ക്രി.പി. 59

    പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും

  10. 1 കൊരിന്ത്യര്‍ 11:15ഏകദേശം ക്രി.പി. 59

    സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?

  11. 1 കൊരിന്ത്യര്‍ 11:16ഏകദേശം ക്രി.പി. 59

    ഒരുത്തൻ തൎക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മൎയ്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓൎക്കട്ടെ.

  12. 1 കൊരിന്ത്യര്‍ 11:17ഏകദേശം ക്രി.പി. 59

    ഇനി ആജ്ഞാപിപ്പാൻ പോകുന്നതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല; നിങ്ങൾ കൂടിവരുന്നതിനാൽ നന്മെക്കല്ല തിന്മെക്കത്രേ ഇടയാകുന്നതു.

  13. 1 കൊരിന്ത്യര്‍ 11:18ഏകദേശം ക്രി.പി. 59

    ഒന്നാമതു നിങ്ങൾ സഭകൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടെന്നു ഞാൻ കേൾക്കുന്നു; ഏതാനും വിശ്വസിക്കയും ചെയ്യുന്നു.

  14. 1 കൊരിന്ത്യര്‍ 11:19ഏകദേശം ക്രി.പി. 59

    നിങ്ങളിൽ കൊള്ളാകുന്നവർ വെളിവാകേണ്ടതിന്നു നിങ്ങളുടെ ഇടയിൽ ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടതു.

  15. 1 കൊരിന്ത്യര്‍ 11:20ഏകദേശം ക്രി.പി. 59

    നിങ്ങൾ കൂടിവരുമ്പോൾ കൎത്താവിന്റെ അത്താഴമല്ല കഴിക്കുന്നതു.

  16. 1 കൊരിന്ത്യര്‍ 11:21ഏകദേശം ക്രി.പി. 59

    ഭക്ഷണം കഴിക്കയിൽ ഓരോരുത്തൻ താന്താന്റെ അത്താഴം മുമ്പെ കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു.

  17. 1 കൊരിന്ത്യര്‍ 11:22ഏകദേശം ക്രി.പി. 59

    തിന്നുവാനും കുടിപ്പാനും നിങ്ങൾക്കു വീടുകൾ ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങൾ തുച്ഛീകരിച്ചു, ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ? നിങ്ങളോടു എന്തു പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല.

  18. 1 കൊരിന്ത്യര്‍ 11:23ഏകദേശം ക്രി.പി. 59

    ഞാൻ കൎത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കൎത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി:

  19. 1 കൊരിന്ത്യര്‍ 11:24ഏകദേശം ക്രി.പി. 59

    ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓൎമ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.

  20. 1 കൊരിന്ത്യര്‍ 11:25ഏകദേശം ക്രി.പി. 59

    അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓൎമ്മെക്കായി ചെയ്‌വിൻ എന്നു പറഞ്ഞു.

  21. 1 കൊരിന്ത്യര്‍ 11:26ഏകദേശം ക്രി.പി. 59

    അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കൎത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.

  22. 1 കൊരിന്ത്യര്‍ 11:27ഏകദേശം ക്രി.പി. 59

    അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കൎത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കൎത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും.

  23. 1 കൊരിന്ത്യര്‍ 11:28ഏകദേശം ക്രി.പി. 59

    മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടു വേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‌വാൻ.

  24. 1 കൊരിന്ത്യര്‍ 11:29ഏകദേശം ക്രി.പി. 59

    തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.

  25. 1 കൊരിന്ത്യര്‍ 11:30ഏകദേശം ക്രി.പി. 59

    ഇതു ഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.