ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. 1 കൊരിന്ത്യര്‍ 9:16ഏകദേശം ക്രി.പി. 59

    ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിൎബ്ബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!

  2. 1 കൊരിന്ത്യര്‍ 9:17ഏകദേശം ക്രി.പി. 59

    ഞാൻ അതു മനഃപൂൎവ്വം നടത്തുന്നു എങ്കിൽ എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂൎവ്വമല്ലെങ്കിലും കാൎയ്യം എങ്കൽ ഭരമേല്പിച്ചിരിക്കുന്നു.

  3. 1 കൊരിന്ത്യര്‍ 9:18ഏകദേശം ക്രി.പി. 59

    എന്നാൽ എന്റെ പ്രതിഫലം എന്തു? സുവിശേഷം അറിയിക്കുമ്പോൾ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാൻ സുവിശേഷഘോഷണം ചെലവുകൂടാതെ നടത്തുന്നതു തന്നേ.

  4. 1 കൊരിന്ത്യര്‍ 9:19ഏകദേശം ക്രി.പി. 59

    ഇങ്ങനെ ഞാൻ കേവലം സ്വതന്ത്രൻ എങ്കിലും അധികംപേരെ നേടേണ്ടതിന്നു ഞാൻ എന്നെത്തന്നേ എല്ലാവൎക്കും ദാസനാക്കി.

  5. 1 കൊരിന്ത്യര്‍ 9:20ഏകദേശം ക്രി.പി. 59

    യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ യെഹൂദന്മാൎക്കു യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻ കീഴുള്ളവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവൎക്കു ന്യായപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി.

  6. 1 കൊരിന്ത്യര്‍ 9:21ഏകദേശം ക്രി.പി. 59

    ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവൎക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.

  7. 1 കൊരിന്ത്യര്‍ 9:22ഏകദേശം ക്രി.പി. 59

    ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനൎക്കു ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവൎക്കും എല്ലാമായിത്തീൎന്നു.

  8. 1 കൊരിന്ത്യര്‍ 9:23ഏകദേശം ക്രി.പി. 59

    സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.

  9. 1 കൊരിന്ത്യര്‍ 9:24ഏകദേശം ക്രി.പി. 59

    ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.

  10. 1 കൊരിന്ത്യര്‍ 9:25ഏകദേശം ക്രി.പി. 59

    അങ്കം പൊരുതുന്നവൻ ഒക്കെയും സകലത്തിലും വൎജ്ജനം ആചരിക്കുന്നു. അതോ, അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിന്നു തന്നേ.

  11. 1 കൊരിന്ത്യര്‍ 9:26ഏകദേശം ക്രി.പി. 59

    ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നതു.

  12. 1 കൊരിന്ത്യര്‍ 9:27ഏകദേശം ക്രി.പി. 59

    മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.

  13. 1 കൊരിന്ത്യര്‍ 10:1ഏകദേശം ക്രി.പി. 59

    സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു;

  14. 1 കൊരിന്ത്യര്‍ 10:2ഏകദേശം ക്രി.പി. 59

    എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു

  15. 1 കൊരിന്ത്യര്‍ 10:3ഏകദേശം ക്രി.പി. 59

    മോശെയോടു ചേൎന്നു എല്ലാവരും

  16. 1 കൊരിന്ത്യര്‍ 10:4ഏകദേശം ക്രി.പി. 59

    ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു –അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു–

  17. 1 കൊരിന്ത്യര്‍ 10:5ഏകദേശം ക്രി.പി. 59

    എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.

  18. 1 കൊരിന്ത്യര്‍ 10:6ഏകദേശം ക്രി.പി. 59

    ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുൎമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.

  19. 1 കൊരിന്ത്യര്‍ 10:7ഏകദേശം ക്രി.പി. 59

    “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു.

  20. 1 കൊരിന്ത്യര്‍ 10:8ഏകദേശം ക്രി.പി. 59

    അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.

  21. 1 കൊരിന്ത്യര്‍ 10:9ഏകദേശം ക്രി.പി. 59

    അവരിൽ ചിലർ പരീക്ഷിച്ചു സൎപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കൎത്താവിനെ പരീക്ഷിക്കരുതു.

  22. 1 കൊരിന്ത്യര്‍ 10:10ഏകദേശം ക്രി.പി. 59

    അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു.

  23. 1 കൊരിന്ത്യര്‍ 10:11ഏകദേശം ക്രി.പി. 59

    ഇതു ദൃഷ്ടാന്തമായിട്ടു അവൎക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.

  24. 1 കൊരിന്ത്യര്‍ 10:12ഏകദേശം ക്രി.പി. 59

    ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.

  25. 1 കൊരിന്ത്യര്‍ 10:13ഏകദേശം ക്രി.പി. 59

    മനുഷ്യൎക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.