ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. തീത്തൊസ് 1:1ഏകദേശം ക്രി.പി. 65

    നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്തു തന്റെ വചനം വെളിപ്പെടുത്തിയ

  2. തീത്തൊസ് 1:2ഏകദേശം ക്രി.പി. 65

    ഭോഷ്കില്ലാത്ത ദൈവം സകലകാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശഹേതുവായി

  3. തീത്തൊസ് 1:3ഏകദേശം ക്രി.പി. 65

    തന്റെ വൃതന്മാരുടെ വിശ്വാസത്തിന്നും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിന്നുമായി ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൌലൊസ്

  4. തീത്തൊസ് 1:4ഏകദേശം ക്രി.പി. 65

    പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

  5. തീത്തൊസ് 1:5ഏകദേശം ക്രി.പി. 65

    ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാൎയ്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കിവെക്കേണ്ടതിന്നും തന്നേ.

  6. തീത്തൊസ് 1:6ഏകദേശം ക്രി.പി. 65

    മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാൎയ്യയുള്ളവനും ദുൎന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.

  7. തീത്തൊസ് 1:7ഏകദേശം ക്രി.പി. 65

    അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുൎല്ലാഭമോഹിയും അരുതു.

  8. തീത്തൊസ് 1:8ഏകദേശം ക്രി.പി. 65

    അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിൎമ്മലനും ജിതേന്ദ്രിയനും

  9. തീത്തൊസ് 1:9ഏകദേശം ക്രി.പി. 65

    പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.

  10. തീത്തൊസ് 1:10ഏകദേശം ക്രി.പി. 65

    വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ; വിശേഷാൽ പരിച്ഛേദനക്കാർ തന്നേ.

  11. തീത്തൊസ് 1:11ഏകദേശം ക്രി.പി. 65

    അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.

  12. തീത്തൊസ് 1:12ഏകദേശം ക്രി.പി. 65

    ക്രേത്തർ സൎവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു.

  13. തീത്തൊസ് 1:13ഏകദേശം ക്രി.പി. 65

    ഈ സാക്ഷ്യം നേർ തന്നേ; അതുനിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും

  14. തീത്തൊസ് 1:14ഏകദേശം ക്രി.പി. 65

    യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിന്നും അവരെ കഠിനമായി ശാസിക്ക.

  15. തീത്തൊസ് 1:15ഏകദേശം ക്രി.പി. 65

    ശുദ്ധിയുള്ളവൎക്കു എല്ലാം ശുദ്ധം തന്നേ; എന്നാൽ മലിനന്മാൎക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായി തീൎന്നിരിക്കുന്നു.

  16. തീത്തൊസ് 1:16ഏകദേശം ക്രി.പി. 65

    അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറെക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ലകാൎയ്യത്തിന്നും കൊള്ളരുതാത്തവരുമാകുന്നു.

  17. തീത്തൊസ് 2:1ഏകദേശം ക്രി.പി. 65

    നീയോ പത്ഥ്യോപദേശത്തിന്നു ചേരുന്നതു പ്രസ്താവിക്ക.

  18. തീത്തൊസ് 2:2ഏകദേശം ക്രി.പി. 65

    വൃദ്ധന്മാർ നിൎമ്മദവും ഗൌരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ആരോഗ്യമുള്ളവരും ആയിരിക്കേണം എന്നും

  19. തീത്തൊസ് 2:3ഏകദേശം ക്രി.പി. 65

    വൃദ്ധമാരും അങ്ങനെ തന്നേ നടപ്പിൽ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന്നു അടിമപ്പെടാത്തവരുമായിരിക്കേണം എന്നും

  20. തീത്തൊസ് 2:4ഏകദേശം ക്രി.പി. 65

    ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു യൌവനക്കാരത്തികളെ ഭൎത്തൃപ്രിയമാരും പുത്രപ്രിയമാരും

  21. തീത്തൊസ് 2:5ഏകദേശം ക്രി.പി. 65

    സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാൎയ്യം നോക്കുന്നവരും ദയയുള്ളവരും ഭൎത്താക്കന്മാൎക്കു കീഴ്പെടുന്നവരും ആയിരിപ്പാൻ ശീലിപ്പിക്കേണ്ടതിന്നു നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്ക.

  22. തീത്തൊസ് 2:6ഏകദേശം ക്രി.പി. 65

    അവ്വണ്ണം യൌവനക്കാരെയും സുബോധമുള്ളവരായിരിപ്പാൻ പ്രബോധിപ്പിക്ക.

  23. തീത്തൊസ് 2:7ഏകദേശം ക്രി.പി. 65

    വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക.

  24. തീത്തൊസ് 2:8ഏകദേശം ക്രി.പി. 65

    ഉപദേശത്തിൽ നിൎമ്മലതയും ഗൌരവവും ആക്ഷേപിച്ചുകൂടാത്ത പത്ഥ്യവചനവും ഉള്ളവൻ ആയിരിക്ക.

  25. തീത്തൊസ് 2:9ഏകദേശം ക്രി.പി. 65

    ദാസന്മാർ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന്നു യജമാനന്മാൎക്കു കീഴടങ്ങി സകലവിധത്തിലും പ്രസാദം വരുത്തുന്നവരും