ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. 2 പത്രൊസ് 1:1ഏകദേശം ക്രി.പി. 66

    യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവൎക്കു എഴുതുന്നതു:

  2. 2 പത്രൊസ് 1:2ഏകദേശം ക്രി.പി. 66

    ദൈവത്തിന്റെയും നമ്മുടെ കൎത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വൎദ്ധിക്കുമാറാകട്ടെ.

  3. 2 പത്രൊസ് 1:3ഏകദേശം ക്രി.പി. 66

    തന്റെ മഹത്വത്താലും വീൎയ്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.

  4. 2 പത്രൊസ് 1:4ഏകദേശം ക്രി.പി. 66

    അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.

  5. 2 പത്രൊസ് 1:5ഏകദേശം ക്രി.പി. 66

    അതുനിമിത്തം തന്നേ നിങ്ങൾ സകലഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീൎയ്യവും വീൎയ്യത്തോടു പരിജ്ഞാനവും

  6. 2 പത്രൊസ് 1:6ഏകദേശം ക്രി.പി. 66

    പരിജ്ഞാനത്തോടു ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും

  7. 2 പത്രൊസ് 1:7ഏകദേശം ക്രി.പി. 66

    ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊൾവിൻ.

  8. 2 പത്രൊസ് 1:8ഏകദേശം ക്രി.പി. 66

    ഇവ നിങ്ങൾക്കുണ്ടായി വൎദ്ധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല.

  9. 2 പത്രൊസ് 1:9ഏകദേശം ക്രി.പി. 66

    അവയില്ലാത്തവനോ കുരുടൻ അത്രേ; അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നേ.

  10. 2 പത്രൊസ് 1:10ഏകദേശം ക്രി.പി. 66

    അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ

  11. 2 പത്രൊസ് 1:11ഏകദേശം ക്രി.പി. 66

    നമ്മുടെ കൎത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.

  12. 2 പത്രൊസ് 1:12ഏകദേശം ക്രി.പി. 66

    അതുകൊണ്ടു നിങ്ങൾ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറെച്ചു നില്ക്കുന്നവരും എന്നു വരികിലും ഇതു നിങ്ങളെ എപ്പോഴും ഓൎപ്പിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കും.

  13. 2 പത്രൊസ് 1:13ഏകദേശം ക്രി.പി. 66

    നമ്മുടെ കൎത്താവായ യേശുക്രിസ്തു എനിക്കു അറിവു തന്നതുപോലെ എന്റെ കൂടാരം പൊളിഞ്ഞുപോകുവാൻ അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാൽ

  14. 2 പത്രൊസ് 1:14ഏകദേശം ക്രി.പി. 66

    ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം നിങ്ങളെ ഓൎപ്പിച്ചുണൎത്തുക യുക്തം എന്നു വിചാരിക്കുന്നു.

  15. 2 പത്രൊസ് 1:15ഏകദേശം ക്രി.പി. 66

    നിങ്ങൾ അതു എന്റെ നിൎയ്യാണത്തിന്റെശേഷം എപ്പോഴും ഓൎത്തു കൊൾവാന്തക്കവണ്ണം ഞാൻ ഉത്സാഹിക്കും.

  16. 2 പത്രൊസ് 1:16ഏകദേശം ക്രി.പി. 66

    ഞങ്ങൾ നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിൎമ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീൎന്നിട്ടത്രേ.

  17. 2 പത്രൊസ് 1:17ഏകദേശം ക്രി.പി. 66

    “ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ്ഠതേജസ്സിങ്കൽ നിന്നു വന്നപ്പോൾ പിതാവായ ദൈവത്താൽ അവന്നു മാനവും തേജസ്സും ലഭിച്ചു.

  18. 2 പത്രൊസ് 1:18ഏകദേശം ക്രി.പി. 66

    ഞങ്ങൾ അവനോടുകൂടെ വിശുദ്ധപൎവ്വതത്തിൽ ഇരിക്കുമ്പോൾ സ്വൎഗ്ഗത്തിൽ നിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു.

  19. 2 പത്രൊസ് 1:19ഏകദേശം ക്രി.പി. 66

    പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്‌വോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു.

  20. 2 പത്രൊസ് 1:20ഏകദേശം ക്രി.പി. 66

    തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം.

  21. 2 പത്രൊസ് 1:21ഏകദേശം ക്രി.പി. 66

    പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.

  22. 2 പത്രൊസ് 2:1ഏകദേശം ക്രി.പി. 66

    എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.

  23. 2 പത്രൊസ് 2:2ഏകദേശം ക്രി.പി. 66

    അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാൎഗ്ഗം ദുഷിക്കപ്പെടും.

  24. 2 പത്രൊസ് 2:3ഏകദേശം ക്രി.പി. 66

    അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവൎക്കു പൂൎവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.

  25. 2 പത്രൊസ് 2:4ഏകദേശം ക്രി.പി. 66

    പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും