- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa AD 48–96
Letters to the Churches
Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.
ഈ കാലത്തെ വാക്യങ്ങൾ
- 1 കൊരിന്ത്യര്‍ 10:14ഏകദേശം ക്രി.പി. 59
അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ.
- 1 കൊരിന്ത്യര്‍ 10:15ഏകദേശം ക്രി.പി. 59
നിങ്ങൾ വിവേകികൾ എന്നുവെച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നതു വിവേചിപ്പിൻ.
- 1 കൊരിന്ത്യര്‍ 10:16ഏകദേശം ക്രി.പി. 59
നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?
- 1 കൊരിന്ത്യര്‍ 10:17ഏകദേശം ക്രി.പി. 59
അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.
- 1 കൊരിന്ത്യര്‍ 10:18ഏകദേശം ക്രി.പി. 59
ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ?
- 1 കൊരിന്ത്യര്‍ 10:19ഏകദേശം ക്രി.പി. 59
ഞാൻ പറയുന്നതു എന്തു? വിഗ്രഹാൎപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?
- 1 കൊരിന്ത്യര്‍ 10:20ഏകദേശം ക്രി.പി. 59
അല്ല, ജാതികൾ ബലി കഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല.
- 1 കൊരിന്ത്യര്‍ 10:21ഏകദേശം ക്രി.പി. 59
നിങ്ങൾക്കു കൎത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കൎത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല.
- 1 കൊരിന്ത്യര്‍ 10:22ഏകദേശം ക്രി.പി. 59
അല്ല, നാം കൎത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ?
- 1 കൊരിന്ത്യര്‍ 10:23ഏകദേശം ക്രി.പി. 59
സകലത്തിന്നും എനിക്കു കൎത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കൎത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവൎദ്ധന വരുത്തുന്നില്ല.
- 1 കൊരിന്ത്യര്‍ 10:24ഏകദേശം ക്രി.പി. 59
ഓരോരുത്തൻ സ്വന്തഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.
- 1 കൊരിന്ത്യര്‍ 10:25ഏകദേശം ക്രി.പി. 59
അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ.
- 1 കൊരിന്ത്യര്‍ 10:26ഏകദേശം ക്രി.പി. 59
ഭൂമിയും അതിന്റെ പൂൎണ്ണതയും കൎത്താവിന്നുള്ളതല്ലോ.
- 1 കൊരിന്ത്യര്‍ 10:27ഏകദേശം ക്രി.പി. 59
അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ.
- 1 കൊരിന്ത്യര്‍ 10:28ഏകദേശം ക്രി.പി. 59
എങ്കിലും ഒരുവൻ: ഇതു വിഗ്രഹാൎപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു.
- 1 കൊരിന്ത്യര്‍ 10:29ഏകദേശം ക്രി.പി. 59
മനസ്സാക്ഷി എന്നു ഞാൻ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നതു എന്തിന്നു?
- 1 കൊരിന്ത്യര്‍ 10:30ഏകദേശം ക്രി.പി. 59
നന്ദിയോടെ അനുഭവിച്ചു സ്തോത്രംചെയ്ത സാധനംനിമിത്തം ഞാൻ ദുഷിക്കപ്പെടുന്നതു എന്തിന്നു?
- 1 കൊരിന്ത്യര്‍ 10:31ഏകദേശം ക്രി.പി. 59
ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ.
- 1 കൊരിന്ത്യര്‍ 10:32ഏകദേശം ക്രി.പി. 59
യെഹൂദന്മാൎക്കും യവനന്മാൎക്കും ദൈവസഭെക്കും ഇടൎച്ചയല്ലാത്തവരാകുവിൻ.
- 1 കൊരിന്ത്യര്‍ 10:33ഏകദേശം ക്രി.പി. 59
ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.
- 1 കൊരിന്ത്യര്‍ 11:1ഏകദേശം ക്രി.പി. 59
ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.
- 1 കൊരിന്ത്യര്‍ 11:2ഏകദേശം ക്രി.പി. 59
നിങ്ങൾ സകലത്തിലും എന്നെ ഓൎക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാൽ നിങ്ങളെ പുകഴ്ത്തുന്നു.
- 1 കൊരിന്ത്യര്‍ 11:3ഏകദേശം ക്രി.പി. 59
എന്നാൽ ഏതുപുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
- 1 കൊരിന്ത്യര്‍ 11:4ഏകദേശം ക്രി.പി. 59
മൂടുപടം ഇട്ടു പ്രാൎത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതുപുരുഷനും തന്റെ തലയെ അപമാനിക്കുന്നു.
- 1 കൊരിന്ത്യര്‍ 11:5ഏകദേശം ക്രി.പി. 59
മൂടുപടമില്ലാതെ പ്രാൎത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതുസ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ.