ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. 1 കൊരിന്ത്യര്‍ 12:22ഏകദേശം ക്രി.പി. 59

    ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നേ ആവശ്യമുള്ളവയാകുന്നു.

  2. 1 കൊരിന്ത്യര്‍ 12:23ഏകദേശം ക്രി.പി. 59

    ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവെക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴകു കുറഞ്ഞവെക്കു അധികം അഴകു വരുത്തുന്നു;

  3. 1 കൊരിന്ത്യര്‍ 12:24ഏകദേശം ക്രി.പി. 59

    നമ്മിൽ അഴകുള്ള അവയവങ്ങൾക്കു അതു ആവശ്യമില്ലല്ലോ.

  4. 1 കൊരിന്ത്യര്‍ 12:25ഏകദേശം ക്രി.പി. 59

    ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേൎത്തിരിക്കുന്നു.

  5. 1 കൊരിന്ത്യര്‍ 12:26ഏകദേശം ക്രി.പി. 59

    അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയുംകൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാൽ അവയവങ്ങൾ ഒക്കെയും കൂടെ സന്തോഷിക്കുന്നു.

  6. 1 കൊരിന്ത്യര്‍ 12:27ഏകദേശം ക്രി.പി. 59

    എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു.

  7. 1 കൊരിന്ത്യര്‍ 12:28ഏകദേശം ക്രി.പി. 59

    ദൈവം സഭയിൽ ഒന്നാമതു അപ്പൊസ്തലന്മാർ, രണ്ടാമതു പ്രവാചകന്മാർ, മൂന്നാമതു ഉപദേഷ്ടാക്കന്മാർ, ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീൎയ്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരം, സഹായം ചെയ്‌വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.

  8. 1 കൊരിന്ത്യര്‍ 12:29ഏകദേശം ക്രി.പി. 59

    എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീൎയ്യപ്രവൃത്തികൾ ചെയ്യുന്നവരോ?

  9. 1 കൊരിന്ത്യര്‍ 12:30ഏകദേശം ക്രി.പി. 59

    എല്ലാവൎക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ? എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുവോ?

  10. 1 കൊരിന്ത്യര്‍ 12:31ഏകദേശം ക്രി.പി. 59

    എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ; ഇനി അതിശ്രേഷ്ഠമായോരു മാൎഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.

  11. 1 കൊരിന്ത്യര്‍ 13:1ഏകദേശം ക്രി.പി. 59

    ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹം ഇല്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.

  12. 1 കൊരിന്ത്യര്‍ 13:2ഏകദേശം ക്രി.പി. 59

    എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മൎമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.

  13. 1 കൊരിന്ത്യര്‍ 13:3ഏകദേശം ക്രി.പി. 59

    എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും, എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.

  14. 1 കൊരിന്ത്യര്‍ 13:4ഏകദേശം ക്രി.പി. 59

    സ്നേഹം ദീൎഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പൎദ്ധിക്കുന്നില്ല,

  15. 1 കൊരിന്ത്യര്‍ 13:5ഏകദേശം ക്രി.പി. 59

    സ്നേഹം നിഗളിക്കുന്നില്ല, ചീൎക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാൎത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;

  16. 1 കൊരിന്ത്യര്‍ 13:6ഏകദേശം ക്രി.പി. 59

    അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു;

  17. 1 കൊരിന്ത്യര്‍ 13:7ഏകദേശം ക്രി.പി. 59

    എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.

  18. 1 കൊരിന്ത്യര്‍ 13:8ഏകദേശം ക്രി.പി. 59

    സ്നേഹം ഒരുനാളും ഉതിൎന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.

  19. 1 കൊരിന്ത്യര്‍ 13:9ഏകദേശം ക്രി.പി. 59

    അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;

  20. 1 കൊരിന്ത്യര്‍ 13:10ഏകദേശം ക്രി.പി. 59

    പൂൎണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.

  21. 1 കൊരിന്ത്യര്‍ 13:11ഏകദേശം ക്രി.പി. 59

    ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.

  22. 1 കൊരിന്ത്യര്‍ 13:12ഏകദേശം ക്രി.പി. 59

    ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും.

  23. 1 കൊരിന്ത്യര്‍ 13:13ഏകദേശം ക്രി.പി. 59

    ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.

  24. 1 കൊരിന്ത്യര്‍ 14:1ഏകദേശം ക്രി.പി. 59

    സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ.

  25. 1 കൊരിന്ത്യര്‍ 14:2ഏകദേശം ക്രി.പി. 59

    അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മൎമ്മങ്ങളെ സംസാരിക്കുന്നു.