- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa AD 48–96
Letters to the Churches
Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.
ഈ കാലത്തെ വാക്യങ്ങൾ
- 1 കൊരിന്ത്യര്‍ 14:28ഏകദേശം ക്രി.പി. 59
വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.
- 1 കൊരിന്ത്യര്‍ 14:29ഏകദേശം ക്രി.പി. 59
പ്രവാചകന്മാർ രണ്ടു മൂന്നു പേർ സംസാരിക്കയും മറ്റുള്ളവർ വിവേചിക്കയും ചെയ്യട്ടെ.
- 1 കൊരിന്ത്യര്‍ 14:30ഏകദേശം ക്രി.പി. 59
ഇരിക്കുന്നവനായ മറ്റൊരുവന്നു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ.
- 1 കൊരിന്ത്യര്‍ 14:31ഏകദേശം ക്രി.പി. 59
എല്ലാവരും പഠിപ്പാനും എല്ലാവൎക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങൾക്കു എല്ലാവൎക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ.
- 1 കൊരിന്ത്യര്‍ 14:32ഏകദേശം ക്രി.പി. 59
പ്രവാചകന്മാരുടെ ആത്മാക്കൾ പ്രവാചകന്മാൎക്കു കീഴടങ്ങിയിരിക്കുന്നു.
- 1 കൊരിന്ത്യര്‍ 14:33ഏകദേശം ക്രി.പി. 59
ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.
- 1 കൊരിന്ത്യര്‍ 14:34ഏകദേശം ക്രി.പി. 59
വിശുദ്ധന്മാരുടെ സൎവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവൎക്കു അനുവാദമില്ല.
- 1 കൊരിന്ത്യര്‍ 14:35ഏകദേശം ക്രി.പി. 59
അവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവെച്ചു ഭൎത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നതു അനുചിതമല്ലോ.
- 1 കൊരിന്ത്യര്‍ 14:36ഏകദേശം ക്രി.പി. 59
ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങൾക്കു മാത്രമോ വന്നതു?
- 1 കൊരിന്ത്യര്‍ 14:37ഏകദേശം ക്രി.പി. 59
താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരുത്തന്നു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്കു എഴുതുന്നതു കൎത്താവിന്റെ കല്പന ആകുന്നു എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
- 1 കൊരിന്ത്യര്‍ 14:38ഏകദേശം ക്രി.പി. 59
ഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ.
- 1 കൊരിന്ത്യര്‍ 14:39ഏകദേശം ക്രി.പി. 59
അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുതു.
- 1 കൊരിന്ത്യര്‍ 14:40ഏകദേശം ക്രി.പി. 59
സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.
- 1 കൊരിന്ത്യര്‍ 15:1ഏകദേശം ക്രി.പി. 59
എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും
- 1 കൊരിന്ത്യര്‍ 15:2ഏകദേശം ക്രി.പി. 59
നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓൎപ്പിക്കുന്നു.
- 1 കൊരിന്ത്യര്‍ 15:3ഏകദേശം ക്രി.പി. 59
ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു
- 1 കൊരിന്ത്യര്‍ 15:4ഏകദേശം ക്രി.പി. 59
അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിൎത്തെഴുന്നേറ്റു
- 1 കൊരിന്ത്യര്‍ 15:5ഏകദേശം ക്രി.പി. 59
കേഫാവിന്നും പിന്നെ പന്തിരുവൎക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.
- 1 കൊരിന്ത്യര്‍ 15:6ഏകദേശം ക്രി.പി. 59
അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാൎക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.
- 1 കൊരിന്ത്യര്‍ 15:7ഏകദേശം ക്രി.പി. 59
അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാൎക്കും എല്ലാവൎക്കും പ്രത്യക്ഷനായി.
- 1 കൊരിന്ത്യര്‍ 15:8ഏകദേശം ക്രി.പി. 59
എല്ലാവൎക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;
- 1 കൊരിന്ത്യര്‍ 15:9ഏകദേശം ക്രി.പി. 59
ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല.
- 1 കൊരിന്ത്യര്‍ 15:10ഏകദേശം ക്രി.പി. 59
എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യൎത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.
- 1 കൊരിന്ത്യര്‍ 15:11ഏകദേശം ക്രി.പി. 59
ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങൾ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു.
- 1 കൊരിന്ത്യര്‍ 15:12ഏകദേശം ക്രി.പി. 59
ക്രിസ്തു മരിച്ചിട്ടു ഉയിൎത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ?