- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa AD 48–96
Letters to the Churches
Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.
ഈ കാലത്തെ വാക്യങ്ങൾ
- 1 കൊരിന്ത്യര്‍ 15:38ഏകദേശം ക്രി.പി. 59
ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.
- 1 കൊരിന്ത്യര്‍ 15:39ഏകദേശം ക്രി.പി. 59
സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ.
- 1 കൊരിന്ത്യര്‍ 15:40ഏകദേശം ക്രി.പി. 59
സ്വൎഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വൎഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു വേറെ.
- 1 കൊരിന്ത്യര്‍ 15:41ഏകദേശം ക്രി.പി. 59
സൂൎയ്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.
- 1 കൊരിന്ത്യര്‍ 15:42ഏകദേശം ക്രി.പി. 59
മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിൎക്കുന്നു;
- 1 കൊരിന്ത്യര്‍ 15:43ഏകദേശം ക്രി.പി. 59
അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിൎക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിൎക്കുന്നു;
- 1 കൊരിന്ത്യര്‍ 15:44ഏകദേശം ക്രി.പി. 59
പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിൎക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു.
- 1 കൊരിന്ത്യര്‍ 15:45ഏകദേശം ക്രി.പി. 59
ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീൎന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ; ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.
- 1 കൊരിന്ത്യര്‍ 15:46ഏകദേശം ക്രി.പി. 59
എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതിൽ വരുന്നു.
- 1 കൊരിന്ത്യര്‍ 15:47ഏകദേശം ക്രി.പി. 59
ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വൎഗ്ഗത്തിൽനിന്നുള്ളവൻ.
- 1 കൊരിന്ത്യര്‍ 15:48ഏകദേശം ക്രി.പി. 59
മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വൎഗ്ഗീയനെപ്പോലെ സ്വൎഗ്ഗീയന്മാരും ആകുന്നു;
- 1 കൊരിന്ത്യര്‍ 15:49ഏകദേശം ക്രി.പി. 59
നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വൎഗ്ഗീയന്റെ പ്രതിമയും ധരിക്കും.
- 1 കൊരിന്ത്യര്‍ 15:50ഏകദേശം ക്രി.പി. 59
സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു.
- 1 കൊരിന്ത്യര്‍ 15:51ഏകദേശം ക്രി.പി. 59
ഞാൻ ഒരു മൎമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല;
- 1 കൊരിന്ത്യര്‍ 15:52ഏകദേശം ക്രി.പി. 59
എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിൎക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.
- 1 കൊരിന്ത്യര്‍ 15:53ഏകദേശം ക്രി.പി. 59
ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മൎത്യമായതു അമൎത്യത്വത്തെയും ധരിക്കേണം.
- 1 കൊരിന്ത്യര്‍ 15:54ഏകദേശം ക്രി.പി. 59
ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മൎത്യമായതു അമൎത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.
- 1 കൊരിന്ത്യര്‍ 15:55ഏകദേശം ക്രി.പി. 59
ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?
- 1 കൊരിന്ത്യര്‍ 15:56ഏകദേശം ക്രി.പി. 59
മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.
- 1 കൊരിന്ത്യര്‍ 15:57ഏകദേശം ക്രി.പി. 59
നമ്മുടെ കൎത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം.
- 1 കൊരിന്ത്യര്‍ 15:58ഏകദേശം ക്രി.പി. 59
ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കൎത്താവിൽ വ്യൎത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കൎത്താവിന്റെ വേലയിൽ എപ്പോഴും വൎദ്ധിച്ചുവരുന്നവരും ആകുവിൻ.
- 1 കൊരിന്ത്യര്‍ 16:1ഏകദേശം ക്രി.പി. 59
വിശുദ്ധന്മാൎക്കു വേണ്ടിയുള്ള ധൎമ്മശേഖരത്തിന്റെ കാൎയ്യത്തിലോ ഞാൻ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.
- 1 കൊരിന്ത്യര്‍ 16:2ഏകദേശം ക്രി.പി. 59
ഞാൻ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിൎച്ചു തന്റെ പക്കൽ വെച്ചുകൊള്ളേണം.
- 1 കൊരിന്ത്യര്‍ 16:3ഏകദേശം ക്രി.പി. 59
ഞാൻ എത്തിയശേഷം നിങ്ങളുടെ ധൎമ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാൻ നിങ്ങൾക്കു സമ്മതമുള്ളവരെ ഞാൻ എഴുത്തോടുകൂടെ അയക്കും.
- 1 കൊരിന്ത്യര്‍ 16:4ഏകദേശം ക്രി.പി. 59
ഞാനും പോകുവാൻ തക്കവണ്ണം അതു യോഗ്യമായിരുന്നാൽ അവൎക്കു എന്നോടു കൂടി പോരാം.