- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa AD 48–96
Letters to the Churches
Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.
ഈ കാലത്തെ വാക്യങ്ങൾ
- 1 കൊരിന്ത്യര്‍ 16:5ഏകദേശം ക്രി.പി. 59
ഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നതു.
- 1 കൊരിന്ത്യര്‍ 16:6ഏകദേശം ക്രി.പി. 59
ഞാൻ പോകുന്നേടത്തേക്കു നിങ്ങൾ എന്നെ യാത്ര അയപ്പാൻ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാൎക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.
- 1 കൊരിന്ത്യര്‍ 16:7ഏകദേശം ക്രി.പി. 59
കൎത്താവു അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാൎപ്പാൻ ആശിക്കുന്നതുകൊണ്ടു ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണ്മാൻ ഇച്ഛിക്കുന്നതു.
- 1 കൊരിന്ത്യര്‍ 16:8ഏകദേശം ക്രി.പി. 59
എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാൎക്കും.
- 1 കൊരിന്ത്യര്‍ 16:9ഏകദേശം ക്രി.പി. 59
എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ടു.
- 1 കൊരിന്ത്യര്‍ 16:10ഏകദേശം ക്രി.പി. 59
തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിൎഭയനായിരിപ്പാൻ നോക്കുവിൻ; എന്നെപ്പോലെ തന്നേ അവൻ കൎത്താവിന്റെ വേല ചെയ്യുന്നുവല്ലോ.
- 1 കൊരിന്ത്യര്‍ 16:11ഏകദേശം ക്രി.പി. 59
ആരും അവനെ അലക്ഷ്യമാക്കരുതു; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയപ്പിൻ.
- 1 കൊരിന്ത്യര്‍ 16:12ഏകദേശം ക്രി.പി. 59
സഹോദരനായ അപ്പൊല്ലോസിന്റെ കാൎയ്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്നു ഞാൻ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാൽ അവൻ വരും.
- 1 കൊരിന്ത്യര്‍ 16:13ഏകദേശം ക്രി.പി. 59
ഉണൎന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.
- 1 കൊരിന്ത്യര്‍ 16:14ഏകദേശം ക്രി.പി. 59
നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‌വിൻ.
- 1 കൊരിന്ത്യര്‍ 16:15ഏകദേശം ക്രി.പി. 59
സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
- 1 കൊരിന്ത്യര്‍ 16:16ഏകദേശം ക്രി.പി. 59
ഇങ്ങനെയുള്ളവൎക്കും അവരോടുകൂടെ പ്രവൎത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
- 1 കൊരിന്ത്യര്‍ 16:17ഏകദേശം ക്രി.പി. 59
സ്തെഫനാസും ഫൊൎത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവർ നികത്തിയിരിക്കുന്നു.
- 1 കൊരിന്ത്യര്‍ 16:18ഏകദേശം ക്രി.പി. 59
അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ.
- 1 കൊരിന്ത്യര്‍ 16:19ഏകദേശം ക്രി.പി. 59
ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കൎത്താവിൽ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.
- 1 കൊരിന്ത്യര്‍ 16:20ഏകദേശം ക്രി.പി. 59
സകല സഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താൽ അന്യോന്യം വന്ദനം ചെയ്‌വിൻ.
- 1 കൊരിന്ത്യര്‍ 16:21ഏകദേശം ക്രി.പി. 59
പൌലൊസായ എന്റെ കയ്യാൽ വന്ദനം.
- 1 കൊരിന്ത്യര്‍ 16:22ഏകദേശം ക്രി.പി. 59
കൎത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കൎത്താവു വരുന്നു.
- 1 കൊരിന്ത്യര്‍ 16:23ഏകദേശം ക്രി.പി. 59
കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
- 1 കൊരിന്ത്യര്‍ 16:24ഏകദേശം ക്രി.പി. 59
നിങ്ങൾക്കു എല്ലാവൎക്കും ക്രിസ്തുയേശുവിൽ എന്റെ സ്നേഹം. ആമേൻ.
- 2 കൊരിന്ത്യര്‍ 1:1ഏകദേശം ക്രി.പി. 60
ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസും സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭെക്കും അഖായയിൽ എല്ലാടത്തുമുള്ള. സകലവിശുദ്ധന്മാൎക്കും കൂടെ എഴുതുന്നതു:
- 2 കൊരിന്ത്യര്‍ 1:2ഏകദേശം ക്രി.പി. 60
നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കൎത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
- 2 കൊരിന്ത്യര്‍ 1:3ഏകദേശം ക്രി.പി. 60
മനസ്സലിവുള്ള പിതാവും സൎവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ.
- 2 കൊരിന്ത്യര്‍ 1:4ഏകദേശം ക്രി.പി. 60
ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.
- 2 കൊരിന്ത്യര്‍ 1:5ഏകദേശം ക്രി.പി. 60
ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.