ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. 1 കൊരിന്ത്യര്‍ 15:13ഏകദേശം ക്രി.പി. 59

    മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിൎത്തെഴുന്നേറ്റിട്ടില്ല.

  2. 1 കൊരിന്ത്യര്‍ 15:14ഏകദേശം ക്രി.പി. 59

    ക്രിസ്തു ഉയിൎത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യൎത്ഥം, നിങ്ങളുടെ വിശ്വാസവും വ്യൎത്ഥം.

  3. 1 കൊരിന്ത്യര്‍ 15:15ഏകദേശം ക്രി.പി. 59

    മരിച്ചവർ ഉയിൎക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിൎപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിൎപ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിന്നു കള്ളസ്സാക്ഷികൾ എന്നു വരും.

  4. 1 കൊരിന്ത്യര്‍ 15:16ഏകദേശം ക്രി.പി. 59

    മരിച്ചവർ ഉയിൎക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിൎത്തിട്ടില്ല.

  5. 1 കൊരിന്ത്യര്‍ 15:17ഏകദേശം ക്രി.പി. 59

    ക്രിസ്തു ഉയിൎത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യൎത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു.

  6. 1 കൊരിന്ത്യര്‍ 15:18ഏകദേശം ക്രി.പി. 59

    ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി.

  7. 1 കൊരിന്ത്യര്‍ 15:19ഏകദേശം ക്രി.പി. 59

    നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.

  8. 1 കൊരിന്ത്യര്‍ 15:20ഏകദേശം ക്രി.പി. 59

    എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിൎത്തിരിക്കുന്നു.

  9. 1 കൊരിന്ത്യര്‍ 15:21ഏകദേശം ക്രി.പി. 59

    മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.

  10. 1 കൊരിന്ത്യര്‍ 15:22ഏകദേശം ക്രി.പി. 59

    ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.

  11. 1 കൊരിന്ത്യര്‍ 15:23ഏകദേശം ക്രി.പി. 59

    ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;

  12. 1 കൊരിന്ത്യര്‍ 15:24ഏകദേശം ക്രി.പി. 59

    പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.

  13. 1 കൊരിന്ത്യര്‍ 15:25ഏകദേശം ക്രി.പി. 59

    അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.

  14. 1 കൊരിന്ത്യര്‍ 15:26ഏകദേശം ക്രി.പി. 59

    ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.

  15. 1 കൊരിന്ത്യര്‍ 15:27ഏകദേശം ക്രി.പി. 59

    സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം.

  16. 1 കൊരിന്ത്യര്‍ 15:28ഏകദേശം ക്രി.പി. 59

    എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.

  17. 1 കൊരിന്ത്യര്‍ 15:29ഏകദേശം ക്രി.പി. 59

    അല്ല, മരിച്ചവൎക്കു വേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിൎക്കുന്നില്ലെങ്കിൽ അവൎക്കുവേണ്ടി സ്നാനം ഏല്ക്കുന്നതു എന്തിന്നു?

  18. 1 കൊരിന്ത്യര്‍ 15:30ഏകദേശം ക്രി.പി. 59

    ഞങ്ങളും നാഴികതോറും പ്രാണഭയത്തിൽ ആകുന്നതു എന്തിന്നു?

  19. 1 കൊരിന്ത്യര്‍ 15:31ഏകദേശം ക്രി.പി. 59

    സഹോദരന്മാരേ, നമ്മുടെ കൎത്താവായ ക്രിസ്തുയേശുവിങ്കൽ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാൻ ദിവസേന മരിക്കുന്നു.

  20. 1 കൊരിന്ത്യര്‍ 15:32ഏകദേശം ക്രി.പി. 59

    ഞാൻ എഫെസൊസിൽവെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികിൽ എനിക്കു എന്തു പ്രയോജനം? മരിച്ചവർ ഉയിൎക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.

  21. 1 കൊരിന്ത്യര്‍ 15:33ഏകദേശം ക്രി.പി. 59

    വഞ്ചിക്കപ്പെടരുതു, “ദുൎഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു.”

  22. 1 കൊരിന്ത്യര്‍ 15:34ഏകദേശം ക്രി.പി. 59

    നീതിക്കു നിൎമ്മദരായി ഉണരുവിൻ; പാപം ചെയ്യാതിരിപ്പിൻ; ചിലൎക്കു ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്കു ലജ്ജെക്കായി പറയുന്നു.

  23. 1 കൊരിന്ത്യര്‍ 15:35ഏകദേശം ക്രി.പി. 59

    പക്ഷേ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിൎക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.

  24. 1 കൊരിന്ത്യര്‍ 15:36ഏകദേശം ക്രി.പി. 59

    മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല.

  25. 1 കൊരിന്ത്യര്‍ 15:37ഏകദേശം ക്രി.പി. 59

    നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു;