- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa 1446–1406 BC
The Wilderness Years
Forty years of wandering in the desert test Israel's faith and prepare a new generation to enter the promised land.
ഈ കാലത്തെ വാക്യങ്ങൾ
- സംഖ്യാപുസ്തകം 31:16ഏകദേശം ക്രി.മു. 1452
ഇവരത്രേ പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽമക്കൾ യഹോവയോടു ദ്രോഹം ചെയ്‌വാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാവാനും ഹോതുവായതു.
- സംഖ്യാപുസ്തകം 31:17ഏകദേശം ക്രി.മു. 1452
ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിൻ.
- സംഖ്യാപുസ്തകം 31:18ഏകദേശം ക്രി.മു. 1452
പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊൾവിൻ.
- സംഖ്യാപുസ്തകം 31:19ഏകദേശം ക്രി.മു. 1452
നിങ്ങൾ ഏഴു ദിവസം പാളയത്തിന്നു പുറത്തു പാൎക്കേണം; ഒരുത്തനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെയും തങ്ങളുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കേണം.
- സംഖ്യാപുസ്തകം 31:20ഏകദേശം ക്രി.മു. 1452
സകലവസ്ത്രവും തോൽകൊണ്ടുള്ള എല്ലാകോപ്പും കോലാട്ടുരോമംകൊണ്ടുണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിപ്പിൻ.
- സംഖ്യാപുസ്തകം 31:21ഏകദേശം ക്രി.മു. 1452
പുരോഹിതനായ എലെയാസാർ യുദ്ധത്തിന്നു പോയിരുന്ന യോദ്ധാക്കളോടു പറഞ്ഞതു: യഹോവ മോശെയോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണം ആവിതു:
- സംഖ്യാപുസ്തകം 31:22ഏകദേശം ക്രി.മു. 1452
പൊന്നു, വെള്ളി, ചെമ്പു, ഇരിമ്പു,
- സംഖ്യാപുസ്തകം 31:23ഏകദേശം ക്രി.മു. 1452
വെള്ളീയും, കാരീയം, മുതലായി തീയിൽ നശിച്ചുപോകാത്ത സാധനമൊക്കെയും തീയിൽ ഇട്ടെടുക്കേണം; എന്നാൽ അതു ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അതു ശുദ്ധീകരിക്കേണം. തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങൾ വെള്ളത്തിൽ മുക്കിയെടുക്കേണം.
- സംഖ്യാപുസ്തകം 31:24ഏകദേശം ക്രി.മു. 1452
ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങൾക്കു പാളയത്തിലേക്കു വരാം.
- സംഖ്യാപുസ്തകം 31:25ഏകദേശം ക്രി.മു. 1452
പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:
- സംഖ്യാപുസ്തകം 31:26ഏകദേശം ക്രി.മു. 1452
നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും തുകനോക്കി
- സംഖ്യാപുസ്തകം 31:27ഏകദേശം ക്രി.മു. 1452
പടെക്കുപോയ യോദ്ധാക്കൾക്കും സഭെക്കും ഇങ്ങനെ രണ്ടു ഓഹരിയായി കൊള്ള വിഭാഗിപ്പിൻ.
- സംഖ്യാപുസ്തകം 31:28ഏകദേശം ക്രി.മു. 1452
യുദ്ധത്തിന്നു പോയ യോദ്ധാക്കളോടു മനുഷ്യരിലും മാടു, കഴുത, ആടു എന്നിവയിലും അഞ്ഞൂറ്റിൽ ഒന്നു യഹോവയുടെ ഓഹരിയായി വാങ്ങേണം.
- സംഖ്യാപുസ്തകം 31:29ഏകദേശം ക്രി.മു. 1452
അവൎക്കുള്ള പാതിയിൽനിന്നു അതു എടുത്തു യഹോവെക്കു ഉദൎച്ചാൎപ്പണമായി പുരോഹിതനായ എലെയാസാരിന്നു കൊടുക്കേണം.
- സംഖ്യാപുസ്തകം 31:30ഏകദേശം ക്രി.മു. 1452
എന്നാൽ യിസ്രായേൽമക്കൾക്കുള്ള പാതിയിൽനിന്നു മനുഷ്യരിലും മാടു, കഴുത, ആടു മുതലായ സകലവിധമൃഗത്തിലും അമ്പതിൽ ഒന്നു എടുത്തു യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യൎക്കു കൊടുക്കേണം.
- സംഖ്യാപുസ്തകം 31:31ഏകദേശം ക്രി.മു. 1452
യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.
- സംഖ്യാപുസ്തകം 31:32ഏകദേശം ക്രി.മു. 1452
യോദ്ധാക്കൾ കൈവശമാക്കിയതിന്നു പുറമെയുള്ള കൊള്ള ആറു ലക്ഷത്തെഴുപത്തയ്യായിരം ആടും
- സംഖ്യാപുസ്തകം 31:33ഏകദേശം ക്രി.മു. 1452
എഴുപത്തീരായിരം മാടും
- സംഖ്യാപുസ്തകം 31:34ഏകദേശം ക്രി.മു. 1452
അറുപത്തോരായിരം കഴുതയും
- സംഖ്യാപുസ്തകം 31:35ഏകദേശം ക്രി.മു. 1452
പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങൾ എല്ലാംകൂടി മുപ്പത്തീരായിരംപേരും ആയിരുന്നു.
- സംഖ്യാപുസ്തകം 31:36ഏകദേശം ക്രി.മു. 1452
യുദ്ധത്തിന്നു പോയവരുടെ ഓഹരിക്കുള്ള പാതിയിൽ ആടു മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു.
- സംഖ്യാപുസ്തകം 31:37ഏകദേശം ക്രി.മു. 1452
ആടിൽ യഹോവെക്കുള്ള ഓഹരി അറുനൂറ്റെഴുപത്തഞ്ചു;
- സംഖ്യാപുസ്തകം 31:38ഏകദേശം ക്രി.മു. 1452
കന്നുകാലി മുപ്പത്താറായിരം; അതിൽ യഹോവെക്കുള്ള ഓഹരി എഴുപത്തുരണ്ടു;
- സംഖ്യാപുസ്തകം 31:39ഏകദേശം ക്രി.മു. 1452
കഴുത മുപ്പതിനായിരത്തഞ്ഞൂറു; അതിൽ യഹോവെക്കുള്ള ഓഹരി അറുപത്തൊന്നു;
- സംഖ്യാപുസ്തകം 31:40ഏകദേശം ക്രി.മു. 1452
ആൾ പതിനാറായിരം; അവരിൽ യഹോവെക്കുള്ള ഓഹരി മുപ്പത്തിരണ്ടു.