ഉള്ളടക്കത്തിലേക്ക് പോകുക

circa 1446–1406 BC

The Wilderness Years

Forty years of wandering in the desert test Israel's faith and prepare a new generation to enter the promised land.

2,247 വാക്യങ്ങൾ · 2 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. ആവര്‍ത്തനം 33:20ഏകദേശം ക്രി.മു. 1451

    ഗാദിനെക്കുറിച്ചു അവൻ പറഞ്ഞതു: ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. ഒരു സിംഹിപോലെ അവൻ പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നു.

  2. ആവര്‍ത്തനം 33:21ഏകദേശം ക്രി.മു. 1451

    അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഓഹരി സംഗ്രഹിച്ചു വെച്ചിരുന്നു; അവൻ ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്റെ വിധികളും നടത്തി.

  3. ആവര്‍ത്തനം 33:22ഏകദേശം ക്രി.മു. 1451

    ദാനെക്കുറിച്ചു അവൻ പറഞ്ഞതു: ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു.

  4. ആവര്‍ത്തനം 33:23ഏകദേശം ക്രി.മു. 1451

    നഫ്താലിയെക്കുറിച്ചു അവൻ പറഞ്ഞതു: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.

  5. ആവര്‍ത്തനം 33:24ഏകദേശം ക്രി.മു. 1451

    ആശേരിനെക്കുറിച്ചു അവൻ പറഞ്ഞതു: ആശേർ പുത്രസമ്പത്തുകൊണ്ടു അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാൎക്കു ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ.

  6. ആവര്‍ത്തനം 33:25ഏകദേശം ക്രി.മു. 1451

    നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപൎയ്യന്തം നിൽക്കട്ടെ.

  7. ആവര്‍ത്തനം 33:26ഏകദേശം ക്രി.മു. 1451

    യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.

  8. ആവര്‍ത്തനം 33:27ഏകദേശം ക്രി.മു. 1451

    പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു; അവൻ ശത്രുവിനെ നിന്റെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു. സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.

  9. ആവര്‍ത്തനം 33:28ഏകദേശം ക്രി.മു. 1451

    ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേൽ നിൎഭയമായും യാക്കോബിൻ ഉറവു തനിച്ചും വസിക്കുന്നു; ആകാശം അവന്നു മഞ്ഞു പൊഴിക്കുന്നു.

  10. ആവര്‍ത്തനം 33:29ഏകദേശം ക്രി.മു. 1451

    യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ? യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിന്നോടു അനുസരണം നടിക്കും. നീ അവരുടെ ഉന്നതങ്ങളിന്മേൽ നടകൊള്ളും.

  11. ആവര്‍ത്തനം 34:1ഏകദേശം ക്രി.മു. 1451

    അനന്തരം മോശെ മോവാബ്സമഭൂമിയിൽനിന്നു യെരീഹോവിന്നെതിരെയുള്ള നെബോപൎവ്വതത്തിൽ പിസ്ഗാമുകളിൽ കയറി; യഹോവ ദാൻവരെ ഗിലെയാദ്‌ദേശം ഒക്കെയും

  12. ആവര്‍ത്തനം 34:2ഏകദേശം ക്രി.മു. 1451

    നഫ്താലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടൽവരെ യെഹൂദാദേശം ഒക്കെയും

  13. ആവര്‍ത്തനം 34:3ഏകദേശം ക്രി.മു. 1451

    തെക്കെദേശവും ഈന്തനഗരമായ യെരീഹോവിന്റെ താഴ്വീതിമുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു.

  14. ആവര്‍ത്തനം 34:4ഏകദേശം ക്രി.മു. 1451

    അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാൻ നിന്റെ സന്തതിക്കു കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ; ഞാൻ അതു നിന്റെ കണ്ണിന്നു കാണിച്ചുതന്നു; എന്നാൽ നീ അവിടേക്കു കടന്നുപോകയില്ല എന്നു യഹോവ അവനോടു കല്പിച്ചു.

  15. ആവര്‍ത്തനം 34:5ഏകദേശം ക്രി.മു. 1451

    അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു.

  16. ആവര്‍ത്തനം 34:6ഏകദേശം ക്രി.മു. 1451

    അവൻ അവനെ മോവാബ് ദേശത്തു ബെത്ത്-പെയോരിന്നെതിരെയുള്ള താഴ്വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.

  17. ആവര്‍ത്തനം 34:7ഏകദേശം ക്രി.മു. 1451

    മോശെ മരിക്കുമ്പോൾ അവന്നു നൂറ്റിരുപതു വയസ്സായിരുന്നു. അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.

  18. ആവര്‍ത്തനം 34:8ഏകദേശം ക്രി.മു. 1451

    യിസ്രായേൽമക്കൾ മോശെയെക്കുറിച്ചു മോവാബ് സമഭൂമിയിൽ മുപ്പതു ദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെക്കുറിച്ചു കരഞ്ഞു വിലപിക്കുന്ന കാലം തികഞ്ഞു.

  19. ആവര്‍ത്തനം 34:9ഏകദേശം ക്രി.മു. 1451

    നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവൻ ജ്ഞാനാത്മപൂൎണ്ണനായ്തീൎന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ അവനെ അനുസരിച്ചു.

  20. ആവര്‍ത്തനം 34:10ഏകദേശം ക്രി.മു. 1451

    എന്നാൽ മിസ്രയീംദേശത്തു ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സൎവ്വദേശത്തോടും ചെയ്‌വാൻ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീൎയ്യവും

  21. ആവര്‍ത്തനം 34:11ഏകദേശം ക്രി.മു. 1451

    എല്ലായിസ്രായേലും കാൺകെ മോശെ പ്രവൎത്തിച്ച ഭയങ്കര കാൎയ്യമൊക്കെയും വിചാരിച്ചാൽ

  22. ആവര്‍ത്തനം 34:12ഏകദേശം ക്രി.മു. 1451

    യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.