- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa 1010–970 BC
The Reign of David
David unites the tribes, conquers Jerusalem, and establishes Israel's golden age—even through deep personal failure.
ഈ കാലത്തെ വാക്യങ്ങൾ
- 1 ദിനവൃത്താന്തം 11:17ഏകദേശം ക്രി.മു. 1055
ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആൎത്തിപൂണ്ടു പറഞ്ഞു.
- 1 ദിനവൃത്താന്തം 11:18ഏകദേശം ക്രി.മു. 1055
അപ്പോൾ ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; ദാവീദോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവെക്കു നിവേദിച്ചു ഒഴിച്ചു:
- 1 ദിനവൃത്താന്തം 11:19ഏകദേശം ക്രി.മു. 1055
ഇതു ചെയ്‌വാൻ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു അതു കുടിപ്പാൻ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തതു.
- 1 ദിനവൃത്താന്തം 11:20ഏകദേശം ക്രി.മു. 1055
യോവാബിന്റെ സഹോദരനായ അബീശായി മൂവരിൽ തലവനായിരുന്നു; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവൻ ആ മൂവരിൽവെച്ചു കീൎത്തിപ്രാപിച്ചു;
- 1 ദിനവൃത്താന്തം 11:21ഏകദേശം ക്രി.മു. 1055
ഈ മൂവരിൽ രണ്ടുപേരെക്കാൾ അധികം മാനം അവൻ പ്രാപിച്ചു അവൎക്കു നായകനായ്തീൎന്നു; എന്നാൽ അവൻ മറ്റെ മൂവരോളം വരികയില്ല.
- 1 ദിനവൃത്താന്തം 11:22ഏകദേശം ക്രി.മു. 1055
കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീൎയ്യപ്രവൃത്തികൾ ചെയ്തു. അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതല്ലാതെ ഹിമകാലത്തു ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
- 1 ദിനവൃത്താന്തം 11:23ഏകദേശം ക്രി.മു. 1055
അവൻ അഞ്ചുമുഴം പൊക്കമുള്ള ദീൎഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്റെ കയ്യിൽ നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽനിന്നു കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നുകളഞ്ഞു.
- 1 ദിനവൃത്താന്തം 11:24ഏകദേശം ക്രി.മു. 1055
ഇവ യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽവെച്ചു കീൎത്തി പ്രാപിച്ചു.
- 1 ദിനവൃത്താന്തം 11:25ഏകദേശം ക്രി.മു. 1055
അവൻ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും മറ്റേ മൂവരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
- 1 ദിനവൃത്താന്തം 11:26ഏകദേശം ക്രി.മു. 1055
സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ,
- 1 ദിനവൃത്താന്തം 11:27ഏകദേശം ക്രി.മു. 1055
ഹരോൎയ്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
- 1 ദിനവൃത്താന്തം 11:28ഏകദേശം ക്രി.മു. 1055
തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ, അനാഥോത്യനായ അബീയേസേർ,
- 1 ദിനവൃത്താന്തം 11:29ഏകദേശം ക്രി.മു. 1055
ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,
- 1 ദിനവൃത്താന്തം 11:30ഏകദേശം ക്രി.മു. 1055
നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,
- 1 ദിനവൃത്താന്തം 11:31ഏകദേശം ക്രി.മു. 1055
ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഈഥായി, പരാഥോന്യനായ ബെനായാവു,
- 1 ദിനവൃത്താന്തം 11:32ഏകദേശം ക്രി.മു. 1055
നഹലേഗാശിൽ നിന്നുള്ള ഹൂരായി, അൎബ്ബാത്യനായ അബീയേൽ,
- 1 ദിനവൃത്താന്തം 11:33ഏകദേശം ക്രി.മു. 1055
ബഹരൂമ്യനായ അസ്മാവെത്ത്, ശയൽബോന്യനായ എല്യഹ്ബാ,
- 1 ദിനവൃത്താന്തം 11:34ഏകദേശം ക്രി.മു. 1055
ഗീസോന്യനായ ഹശേമിന്റെ പുത്രന്മാർ, ഹരാൎയ്യനായ ശാഗേയുടെ മകൻ യോനാഥാൻ,
- 1 ദിനവൃത്താന്തം 11:35ഏകദേശം ക്രി.മു. 1055
ഹരാൎയ്യനായ സാഖാരിന്റെ മകൻ അഹീയാം, ഊരിന്റെ മകൻ എലീഫാൽ,
- 1 ദിനവൃത്താന്തം 11:36ഏകദേശം ക്രി.മു. 1055
മെഖേരാത്യനായ ഹേഫെർ, പെലോന്യനായ അഹീയാവു, കൎമ്മേല്യനായ ഹെസ്രോ,
- 1 ദിനവൃത്താന്തം 11:37ഏകദേശം ക്രി.മു. 1055
എസ്ബായിയുടെ മകൻ നയരായി,
- 1 ദിനവൃത്താന്തം 11:38ഏകദേശം ക്രി.മു. 1055
നാഥാന്റെ സഹോദരൻ യോവേൽ, ഹഗ്രിയുടെ മകൻ മിബ്ഹാർ,
- 1 ദിനവൃത്താന്തം 11:39ഏകദേശം ക്രി.മു. 1055
അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യൻ നഹ്രായി,
- 1 ദിനവൃത്താന്തം 11:40ഏകദേശം ക്രി.മു. 1055
യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,
- 1 ദിനവൃത്താന്തം 11:41ഏകദേശം ക്രി.മു. 1055
ഹിത്യനായ ഊരീയാവു, അഹ്ലായിയുടെ മകൻ സാബാദ്, രൂബേന്യരുടെ സേനാപതിയും