- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa 605–538 BC
The Babylonian Exile
Jerusalem falls and the temple burns; Ezekiel and Daniel minister among the exiles as Lamentations mourns the city's ruin.
ഈ കാലത്തെ വാക്യങ്ങൾ
- വിലാപങ്ങള്‍ 3:7ഏകദേശം ക്രി.മു. 588
പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലികെട്ടിയടച്ചു എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.
- വിലാപങ്ങള്‍ 3:8ഏകദേശം ക്രി.മു. 588
ഞാൻ കൂകി നിലവിളിച്ചാലും അവൻ എന്റെ പ്രാൎത്ഥന തടുത്തുകളയുന്നു.
- വിലാപങ്ങള്‍ 3:9ഏകദേശം ക്രി.മു. 588
വെട്ടുകല്ലുകൊണ്ടു അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.
- വിലാപങ്ങള്‍ 3:10ഏകദേശം ക്രി.മു. 588
അവൻ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.
- വിലാപങ്ങള്‍ 3:11ഏകദേശം ക്രി.മു. 588
അവൻ എന്റെ വഴികളെ തെറ്റിച്ചു എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.
- വിലാപങ്ങള്‍ 3:12ഏകദേശം ക്രി.മു. 588
അവൻ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു.
- വിലാപങ്ങള്‍ 3:13ഏകദേശം ക്രി.മു. 588
അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറെപ്പിച്ചിരിക്കുന്നു.
- വിലാപങ്ങള്‍ 3:14ഏകദേശം ക്രി.മു. 588
ഞാൻ എന്റെ സൎവ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീൎന്നിരിക്കുന്നു.
- വിലാപങ്ങള്‍ 3:15ഏകദേശം ക്രി.മു. 588
അവൻ എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു.
- വിലാപങ്ങള്‍ 3:16ഏകദേശം ക്രി.മു. 588
അവൻ കല്ലുകൊണ്ടു എന്റെ പല്ലു തകൎത്തു, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു.
- വിലാപങ്ങള്‍ 3:17ഏകദേശം ക്രി.മു. 588
നീ എന്റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു.
- വിലാപങ്ങള്‍ 3:18ഏകദേശം ക്രി.മു. 588
എന്റെ മഹത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാൻ പറഞ്ഞു.
- വിലാപങ്ങള്‍ 3:19ഏകദേശം ക്രി.മു. 588
നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഓൎക്കേണമേ.
- വിലാപങ്ങള്‍ 3:20ഏകദേശം ക്രി.മു. 588
എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓൎത്തു ഉരുകിയിരിക്കുന്നു.
- വിലാപങ്ങള്‍ 3:21ഏകദേശം ക്രി.മു. 588
ഇതു ഞാൻ ഓൎക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും.
- വിലാപങ്ങള്‍ 3:22ഏകദേശം ക്രി.മു. 588
നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീൎന്നു പോയിട്ടില്ലല്ലോ;
- വിലാപങ്ങള്‍ 3:23ഏകദേശം ക്രി.മു. 588
അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.
- വിലാപങ്ങള്‍ 3:24ഏകദേശം ക്രി.മു. 588
യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു.
- വിലാപങ്ങള്‍ 3:25ഏകദേശം ക്രി.മു. 588
തന്നെ കാത്തിരിക്കുന്നവൎക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ.
- വിലാപങ്ങള്‍ 3:26ഏകദേശം ക്രി.മു. 588
യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.
- വിലാപങ്ങള്‍ 3:27ഏകദേശം ക്രി.മു. 588
ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു.
- വിലാപങ്ങള്‍ 3:28ഏകദേശം ക്രി.മു. 588
അവൻ അതു അവന്റെ മേൽ വെച്ചിരിക്ക കൊണ്ടു അവൻ തനിച്ചു മൌനം ആയിരിക്കട്ടെ.
- വിലാപങ്ങള്‍ 3:29ഏകദേശം ക്രി.മു. 588
അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും.
- വിലാപങ്ങള്‍ 3:30ഏകദേശം ക്രി.മു. 588
തന്നെ അടിക്കുന്നവന്നു അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.
- വിലാപങ്ങള്‍ 3:31ഏകദേശം ക്രി.മു. 588
കൎത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ.