ഉള്ളടക്കത്തിലേക്ക് പോകുക

circa 605–538 BC

The Babylonian Exile

Jerusalem falls and the temple burns; Ezekiel and Daniel minister among the exiles as Lamentations mourns the city's ruin.

1,784 വാക്യങ്ങൾ · 3 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. വിലാപങ്ങള്‍ 3:57ഏകദേശം ക്രി.മു. 588

    ഞാൻ നിന്നെ വിളിച്ചപേക്ഷിച്ച നാളിൽ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.

  2. വിലാപങ്ങള്‍ 3:58ഏകദേശം ക്രി.മു. 588

    കൎത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.

  3. വിലാപങ്ങള്‍ 3:59ഏകദേശം ക്രി.മു. 588

    യഹോവേ, ഞാൻ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീൎത്തുതരേണമേ.

  4. വിലാപങ്ങള്‍ 3:60ഏകദേശം ക്രി.മു. 588

    അവർ ചെയ്ത സകലപ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.

  5. വിലാപങ്ങള്‍ 3:61ഏകദേശം ക്രി.മു. 588

    യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും

  6. വിലാപങ്ങള്‍ 3:62ഏകദേശം ക്രി.മു. 588

    എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.

  7. വിലാപങ്ങള്‍ 3:63ഏകദേശം ക്രി.മു. 588

    അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു.

  8. വിലാപങ്ങള്‍ 3:64ഏകദേശം ക്രി.മു. 588

    യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവൎക്കു പകരം ചെയ്യേണമേ;

  9. വിലാപങ്ങള്‍ 3:65ഏകദേശം ക്രി.മു. 588

    നീ അവൎക്കു ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവൎക്കു വരട്ടെ.

  10. വിലാപങ്ങള്‍ 3:66ഏകദേശം ക്രി.മു. 588

    നീ അവരെ കോപത്തോടെ പിന്തുടൎന്നു, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്നു നശിപ്പിച്ചുകളയും.

  11. വിലാപങ്ങള്‍ 4:1ഏകദേശം ക്രി.മു. 588

    അയ്യോ, പൊന്നു മങ്ങിപ്പോയി, നിൎമ്മല തങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയും തലെക്കൽ ചൊരിഞ്ഞു കിടക്കുന്നു.

  12. വിലാപങ്ങള്‍ 4:2ഏകദേശം ക്രി.മു. 588

    തങ്കത്തോടു തുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മൺപാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?

  13. വിലാപങ്ങള്‍ 4:3ഏകദേശം ക്രി.മു. 588

    കുറുനരികൾപോലും മുലകാണിച്ചു കുട്ടികളെ കുടിപ്പിക്കുന്നു; എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ്തീൎന്നിരിക്കുന്നു.

  14. വിലാപങ്ങള്‍ 4:4ഏകദേശം ക്രി.മു. 588

    മുലകുടിക്കുന്ന കുഞ്ഞിന്റെ നാവു ദാഹംകൊണ്ടു അണ്ണാക്കോടു പറ്റിയിരിക്കുന്നു; പൈതങ്ങൾ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.

  15. വിലാപങ്ങള്‍ 4:5ഏകദേശം ക്രി.മു. 588

    സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ വീഥികളിൽ പട്ടിണികിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ചു വളൎന്നവർ കുപ്പകളെ ആലിംഗനം ചെയ്യുന്നു.

  16. വിലാപങ്ങള്‍ 4:6ഏകദേശം ക്രി.മു. 588

    കൈ തൊടാതെ പെട്ടെന്നു മറിഞ്ഞുപോയ സൊദോമിന്റെ പാപത്തെക്കാൾ എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.

  17. വിലാപങ്ങള്‍ 4:7ഏകദേശം ക്രി.മു. 588

    അവളുടെ പ്രഭുക്കന്മാർ ഹിമത്തിലും നിൎമ്മലന്മാരും പാലിലും വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തിലും ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.

  18. വിലാപങ്ങള്‍ 4:8ഏകദേശം ക്രി.മു. 588

    അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു; വീഥികളിൽ അവരെ കണ്ടിട്ടു ആരും അറിയുന്നില്ല; അവരുടെ ത്വക്ക് അസ്ഥികളോടു പറ്റി ഉണങ്ങി മരംപോലെ ആയിത്തീൎന്നിരിക്കുന്നു.

  19. വിലാപങ്ങള്‍ 4:9ഏകദേശം ക്രി.മു. 588

    വാൾകൊണ്ടു മരിക്കുന്നവർ വിശപ്പുകൊണ്ടു മരിക്കുന്നവരിലും ഭാഗ്യവാന്മാർ; അവർ നിലത്തിലെ അനുഭവമില്ലയാകയാൽ ബാധിതരായി ക്ഷീണിച്ചുപോകുന്നു.

  20. വിലാപങ്ങള്‍ 4:10ഏകദേശം ക്രി.മു. 588

    കരുണയുള്ള സ്ത്രീകൾ തങ്ങളുടെ പൈതങ്ങളെ സ്വന്തകൈകൊണ്ടു പാകം ചെയ്തു; അവർ എന്റെ ജനത്തിൻ പുത്രിയുടെ നാശത്തിങ്കൽ അവൎക്കു ആഹാരമായിരുന്നു.

  21. വിലാപങ്ങള്‍ 4:11ഏകദേശം ക്രി.മു. 588

    യഹോവ തന്റെ ക്രോധം നിവൎത്തിച്ചു, തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; അവൻ സീയോനിൽ തീ കത്തിച്ചു: അതു അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.

  22. വിലാപങ്ങള്‍ 4:12ഏകദേശം ക്രി.മു. 588

    വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകൾക്കകത്തു കടക്കും എന്നു ഭൂരാജാക്കന്മാരും ഭൂവാസികൾ ആരും വിശ്വസിച്ചിരുന്നില്ല.

  23. വിലാപങ്ങള്‍ 4:13ഏകദേശം ക്രി.മു. 588

    അതിന്റെ നടുവിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി.

  24. വിലാപങ്ങള്‍ 4:14ഏകദേശം ക്രി.മു. 588

    അവർ കുരടന്മാരായി വീഥികളിൽ ഉഴന്നു രക്തം പുരണ്ടു നടക്കുന്നു; അവരുടെ വസ്ത്രം ആൎക്കും തൊട്ടുകൂടാ.

  25. വിലാപങ്ങള്‍ 4:15ഏകദേശം ക്രി.മു. 588

    മാറുവിൻ! അശുദ്ധൻ! മാറുവിൻ! മാറുവിൻ! തൊടരുതു! എന്നു അവരോടു വിളിച്ചുപറയും; അവർ ഓടി ഉഴലുമ്പോൾ: അവർ ഇനി ഇവിടെ വന്നു പാൎക്കയില്ല എന്നു ജാതികളുടെ ഇടയിൽ പറയും.