- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa 605–538 BC
The Babylonian Exile
Jerusalem falls and the temple burns; Ezekiel and Daniel minister among the exiles as Lamentations mourns the city's ruin.
ഈ കാലത്തെ വാക്യങ്ങൾ
- വിലാപങ്ങള്‍ 3:32ഏകദേശം ക്രി.മു. 588
അവൻ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.
- വിലാപങ്ങള്‍ 3:33ഏകദേശം ക്രി.മു. 588
മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.
- വിലാപങ്ങള്‍ 3:34ഏകദേശം ക്രി.മു. 588
ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ടു മെതിക്കുന്നതും
- വിലാപങ്ങള്‍ 3:35ഏകദേശം ക്രി.മു. 588
അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും
- വിലാപങ്ങള്‍ 3:36ഏകദേശം ക്രി.മു. 588
മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കൎത്താവു കാണുകയില്ലയോ?
- വിലാപങ്ങള്‍ 3:37ഏകദേശം ക്രി.മു. 588
കൎത്താവു കല്പിക്കാതെ ആർ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു?
- വിലാപങ്ങള്‍ 3:38ഏകദേശം ക്രി.മു. 588
അത്യുന്നതന്റെ വായിൽനിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?
- വിലാപങ്ങള്‍ 3:39ഏകദേശം ക്രി.മു. 588
മനുഷ്യൻ ജീവനുള്ളന്നു നെടുവീൎപ്പിടുന്നതെന്തു? ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ചു നെടുവീൎപ്പിടട്ടെ.
- വിലാപങ്ങള്‍ 3:40ഏകദേശം ക്രി.മു. 588
നാം നമ്മുടെ നടപ്പു ആരാഞ്ഞു ശോധന ചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.
- വിലാപങ്ങള്‍ 3:41ഏകദേശം ക്രി.മു. 588
നാം കൈകളെയും ഹൃദയത്തെയും സ്വൎഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയൎത്തുക.
- വിലാപങ്ങള്‍ 3:42ഏകദേശം ക്രി.മു. 588
ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.
- വിലാപങ്ങള്‍ 3:43ഏകദേശം ക്രി.മു. 588
നീ കോപം പുതെച്ചു ഞങ്ങളെ പിന്തുടൎന്നു, കരുണകൂടാതെ കൊന്നുകളഞ്ഞു.
- വിലാപങ്ങള്‍ 3:44ഏകദേശം ക്രി.മു. 588
ഞങ്ങളുടെ പ്രാൎത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നേ മറെച്ചു.
- വിലാപങ്ങള്‍ 3:45ഏകദേശം ക്രി.മു. 588
നീ ഞങ്ങളെ ജാതികളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു.
- വിലാപങ്ങള്‍ 3:46ഏകദേശം ക്രി.മു. 588
ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ്പിളൎന്നിരിക്കുന്നു.
- വിലാപങ്ങള്‍ 3:47ഏകദേശം ക്രി.മു. 588
പേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്കു ഭവിച്ചിരിക്കുന്നു.
- വിലാപങ്ങള്‍ 3:48ഏകദേശം ക്രി.മു. 588
എന്റെ ജനത്തിൻപുത്രിയുടെ നാശം നിമിത്തം നീൎത്തോടുകൾ എന്റെ കണ്ണിൽനിന്നൊഴുകുന്നു.
- വിലാപങ്ങള്‍ 3:49ഏകദേശം ക്രി.മു. 588
യഹോവ സ്വൎഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിക്കുവോളം
- വിലാപങ്ങള്‍ 3:50ഏകദേശം ക്രി.മു. 588
എന്റെ കണ്ണു ഇടവിടാതെ പൊഴിക്കുന്നു; ഇളെക്കുന്നതുമില്ല.
- വിലാപങ്ങള്‍ 3:51ഏകദേശം ക്രി.മു. 588
എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.
- വിലാപങ്ങള്‍ 3:52ഏകദേശം ക്രി.മു. 588
കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു.
- വിലാപങ്ങള്‍ 3:53ഏകദേശം ക്രി.മു. 588
അവർ എന്റെ ജീവനെ കുണ്ടറയിൽ ഇട്ടു നശിപ്പിച്ചു, എന്റെ മേൽ കല്ലു എറിഞ്ഞിരിക്കുന്നു.
- വിലാപങ്ങള്‍ 3:54ഏകദേശം ക്രി.മു. 588
വെള്ളം എന്റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്നു ഞാൻ പറഞ്ഞു.
- വിലാപങ്ങള്‍ 3:55ഏകദേശം ക്രി.മു. 588
യഹോവേ, ഞാൻ ആഴമുള്ള കുണ്ടറയിൽനിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.
- വിലാപങ്ങള്‍ 3:56ഏകദേശം ക്രി.മു. 588
എന്റെ നെടുവീൎപ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാൎത്ഥന നീ കേട്ടിരിക്കുന്നു.