ഉള്ളടക്കത്തിലേക്ക് പോകുക

circa 1446–1406 BC

The Wilderness Years

Forty years of wandering in the desert test Israel's faith and prepare a new generation to enter the promised land.

2,247 വാക്യങ്ങൾ · 2 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. സംഖ്യാപുസ്തകം 34:14ഏകദേശം ക്രി.മു. 1452

    രൂബേൻഗോത്രക്കാരുടെ കുടുംബങ്ങൾക്കും ഗാദ്ഗോത്രക്കാരുടെ കുടുംബങ്ങൾക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും താന്താങ്ങളുടെ അവകാശം ലഭിച്ചുവല്ലോ.

  2. സംഖ്യാപുസ്തകം 34:15ഏകദേശം ക്രി.മു. 1452

    ഈ രണ്ടര ഗോത്രത്തിന്നു അവകാശം ലഭിച്ചതു കിഴക്കൻപ്രദേശത്തു യെരീഹോവിന്നു കിഴക്കു യോൎദ്ദാന്നക്കരെ ആയിരുന്നു.

  3. സംഖ്യാപുസ്തകം 34:16ഏകദേശം ക്രി.മു. 1452

    പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:

  4. സംഖ്യാപുസ്തകം 34:17ഏകദേശം ക്രി.മു. 1452

    നിങ്ങൾക്കു ദേശം വിഭാഗിച്ചു തരേണ്ടുന്നവരുടെ പേരുകൾ ആവിതു: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും.

  5. സംഖ്യാപുസ്തകം 34:18ഏകദേശം ക്രി.മു. 1452

    ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന്നു നിങ്ങൾ ഓരോ ഗോത്രത്തിൽനിന്നു ഓരോ പ്രഭുവിനെയും കൂട്ടിക്കൊള്ളേണം.

  6. സംഖ്യാപുസ്തകം 34:19ഏകദേശം ക്രി.മു. 1452

    അവർ ആരെല്ലാമെന്നാൽ: യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്.

  7. സംഖ്യാപുസ്തകം 34:20ഏകദേശം ക്രി.മു. 1452

    ശിമെയോൻഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ ശെമൂവേൽ.

  8. സംഖ്യാപുസ്തകം 34:21ഏകദേശം ക്രി.മു. 1452

    ബെന്യാമീൻഗോത്രത്തിൽ കിസ്ളോന്റെ മകൻ എലീദാദ്.

  9. സംഖ്യാപുസ്തകം 34:22ഏകദേശം ക്രി.മു. 1452

    ദാൻഗോത്രത്തിന്നുള്ള പ്രഭു യൊഗ്ലിയുടെ മകൻ ബുക്കി.

  10. സംഖ്യാപുസ്തകം 34:23ഏകദേശം ക്രി.മു. 1452

    യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിന്നുള്ള പ്രഭു എഫോദിന്റെ മകൻ ഹാന്നീയേൽ.

  11. സംഖ്യാപുസ്തകം 34:24ഏകദേശം ക്രി.മു. 1452

    എഫ്രയീംഗോത്രത്തിന്നുള്ള പ്രഭു ശിഫ്താന്റെ മകൻ കെമൂവേൽ.

  12. സംഖ്യാപുസ്തകം 34:25ഏകദേശം ക്രി.മു. 1452

    സെബൂലൂൻഗോത്രത്തിന്നുള്ള പ്രഭു പൎന്നാക്കിന്റെ മകൻ എലീസാഫാൻ.

  13. സംഖ്യാപുസ്തകം 34:26ഏകദേശം ക്രി.മു. 1452

    യിസ്സാഖാർഗോത്രത്തിന്നുള്ള പ്രഭു അസ്സാന്റെ മകൻ പൽത്തീയേൽ.

  14. സംഖ്യാപുസ്തകം 34:27ഏകദേശം ക്രി.മു. 1452

    ആശേർഗോത്രത്തിന്നുള്ള പ്രഭു ശെലോമിയുടെ പുത്രൻ അഹീഹൂദ്.

  15. സംഖ്യാപുസ്തകം 34:28ഏകദേശം ക്രി.മു. 1452

    നഫ്താലിഗോത്രത്തിന്നുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ.

  16. സംഖ്യാപുസ്തകം 34:29ഏകദേശം ക്രി.മു. 1452

    യിസ്രായേൽമക്കൾക്കു കനാൻദേശത്തു അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന്നു യഹോവ നിയമിച്ചവർ ഇവർ തന്നേ.

  17. സംഖ്യാപുസ്തകം 35:1ഏകദേശം ക്രി.മു. 1451

    യഹോവ പിന്നെയും യെരീഹോവിന്നെതിരെ യോൎദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു:

  18. സംഖ്യാപുസ്തകം 35:2ഏകദേശം ക്രി.മു. 1451

    യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്നു ലേവ്യൎക്കു വസിപ്പാൻ പട്ടണങ്ങൾ കൊടുക്കേണമെന്നു അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങൾ ലേവ്യൎക്കു കൊടുക്കേണം.

  19. സംഖ്യാപുസ്തകം 35:3ഏകദേശം ക്രി.മു. 1451

    പട്ടണങ്ങൾ അവൎക്കു പാൎപ്പിടമായിരിക്കേണം; അവയുടെ പുല്പുറം ആടുമാടുകൾ മുതലായ സകലമൃഗസമ്പത്തിന്നുംവേണ്ടി ആയിരിക്കേണം.

  20. സംഖ്യാപുസ്തകം 35:4ഏകദേശം ക്രി.മു. 1451

    നിങ്ങൾ ലേവ്യൎക്കു കൊടുക്കേണ്ടുന്ന പുല്പുറം. പട്ടണത്തിന്റെ മതിലിങ്കൽതുടങ്ങി പുറത്തോട്ടു ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കേണം.

  21. സംഖ്യാപുസ്തകം 35:5ഏകദേശം ക്രി.മു. 1451

    പട്ടണം നടുവാക്കി അതിന്നു പുറമെ കിഴക്കോട്ടു രണ്ടായിരം മുഴവും തെക്കോട്ടു രണ്ടായിരം മുഴവും പടിഞ്ഞാറോട്ടു രണ്ടായിരം മുഴവും വടക്കോട്ടു രണ്ടായിരം മുഴവും അളക്കേണം; ഇതു അവൎക്കു പട്ടണങ്ങളുടെ പുല്പുറം ആയിരിക്കേണം.

  22. സംഖ്യാപുസ്തകം 35:6ഏകദേശം ക്രി.മു. 1451

    നിങ്ങൾ ലേവ്യൎക്കു കൊടുക്കുന്ന പട്ടണങ്ങളിൽ ആറു സങ്കേതനഗരങ്ങളായിരിക്കേണം; കൊലചെയ്തവൻ അവിടേക്കു ഓടിപ്പോകേണ്ടതിന്നു നിങ്ങൾ അവയെ അവന്നുവേണ്ടി വേറുതിരിക്കേണം; ഇവ കൂടാതെ നിങ്ങൾ വേറെയും നാല്പത്തുരണ്ടു പട്ടണങ്ങളെ കൊടുക്കേണം.

  23. സംഖ്യാപുസ്തകം 35:7ഏകദേശം ക്രി.മു. 1451

    അങ്ങനെ നിങ്ങൾ ലേവ്യൎക്കു കൊടുക്കുന്ന പട്ടണങ്ങൾ എല്ലാംകൂടെ നാല്പത്തെട്ടു ആയിരിക്കേണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കേണം.

  24. സംഖ്യാപുസ്തകം 35:8ഏകദേശം ക്രി.മു. 1451

    യിസ്രായേൽമക്കളുടെ അവകാശത്തിൽനിന്നു ജനമേറിയവർ ഏറെയും ജനം കുറഞ്ഞവർ കുറെയും പട്ടണങ്ങൾ കൊടുക്കേണം; ഓരോ ഗോത്രം തനിക്കു ലഭിക്കുന്ന അവകാശത്തിന്നു ഒത്തവണ്ണം ലേവ്യൎക്കു പട്ടണങ്ങളെ കൊടുക്കേണം.

  25. സംഖ്യാപുസ്തകം 35:9ഏകദേശം ക്രി.മു. 1451

    യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: