- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa 2100–1900 BC
Abraham: The Covenant
God calls Abram from Ur, establishes an everlasting covenant, and promises a son through whom all nations will be blessed.
ഈ കാലത്തെ വാക്യങ്ങൾ
- ഉല്‍പത്തി 13:6ഏകദേശം ക്രി.മു. 1918
അവർ ഒന്നിച്ചുപാൎപ്പാൻ തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവൎക്കു ഒന്നിച്ചുപാൎപ്പാൻ കഴിഞ്ഞില്ല.
- ഉല്‍പത്തി 13:7ഏകദേശം ക്രി.മു. 1918
അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാൎക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാൎക്കും തമ്മിൽ പിണക്കമുണ്ടായി; കനാന്യരും പെരീസ്യരും അന്നു ദേശത്തു പാൎത്തിരുന്നു.
- ഉല്‍പത്തി 13:8ഏകദേശം ക്രി.മു. 1918
അതു കൊണ്ടു അബ്രാം ലോത്തിനോടു: എനിക്കും നിനക്കും എന്റെ ഇടയന്മാൎക്കും നിന്റെ ഇടയന്മാൎക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.
- ഉല്‍പത്തി 13:9ഏകദേശം ക്രി.മു. 1918
ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
- ഉല്‍പത്തി 13:10ഏകദേശം ക്രി.മു. 1918
അപ്പോൾ ലോത്ത് നോക്കി യോൎദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടം പോലെയും സോവർ വരെ മിസ്രയീംദേശംപോലെയും ആയിരുന്നു.
- ഉല്‍പത്തി 13:11ഏകദേശം ക്രി.മു. 1917
ലോത്ത് യോൎദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവർ തമ്മിൽ പിരിഞ്ഞു.
- ഉല്‍പത്തി 13:12ഏകദേശം ക്രി.മു. 1917
അബ്രാം കനാൻദേശത്തു പാൎത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളിൽ പാൎത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു.
- ഉല്‍പത്തി 13:13ഏകദേശം ക്രി.മു. 1917
സൊദോംനിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.
- ഉല്‍പത്തി 13:14ഏകദേശം ക്രി.മു. 1917
ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ അബ്രാമിനോടു അരുളിച്ചെയ്തതു: തലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.
- ഉല്‍പത്തി 13:15ഏകദേശം ക്രി.മു. 1917
നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.
- ഉല്‍പത്തി 13:16ഏകദേശം ക്രി.മു. 1917
ഞാൻ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാൻ കഴിയുമെങ്കിൽ നിന്റെ സന്തതിയെയും എണ്ണാം.
- ഉല്‍പത്തി 13:17ഏകദേശം ക്രി.മു. 1917
നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാൻ അതു നിനക്കു തരും.
- ഉല്‍പത്തി 13:18ഏകദേശം ക്രി.മു. 1917
അപ്പോൾ അബ്രാം കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നു പാൎത്തു; അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു.
- ഉല്‍പത്തി 14:1ഏകദേശം ക്രി.മു. 1913
ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അൎയ്യോക്, ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്തു
- ഉല്‍പത്തി 14:2ഏകദേശം ക്രി.മു. 1913
ഇവർ സൊദോംരാജാവായ ബേരാ, ഗൊമോരാരാജാവായ ബിൎശാ, ആദ്മാരാജാവായ ശിനാബ്, സെബോയീംരാജാവായ ശെമേബെർ, സോവർ എന്ന ബേലയിലെ രാജാവു എന്നിവരോടു യുദ്ധം ചെയ്തു.
- ഉല്‍പത്തി 14:3ഏകദേശം ക്രി.മു. 1913
ഇവരെല്ലാവരും സിദ്ദീംതാഴ്വരയിൽ ഒന്നിച്ചുകൂടി. അതു ഇപ്പോൾ ഉപ്പുകടലാകുന്നു.
- ഉല്‍പത്തി 14:4ഏകദേശം ക്രി.മു. 1913
അവർ പന്ത്രണ്ടു സംവത്സരം കെദൊർലായോമെരിന്നു കീഴടങ്ങിയിരിന്നു; പതിമൂന്നാം സംവത്സരത്തിൽ മത്സരിച്ചു.
- ഉല്‍പത്തി 14:5ഏകദേശം ക്രി.മു. 1913
അതുകൊണ്ടു പതിനാലാം സംവത്സരത്തിൽ കെദൊർലായോമെരും അവനോടു കൂടെയുള്ള രാജാക്കന്മാരും വന്നു, അസ്തെരോത്ത് കൎന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും ശാവേകിൎയ്യാത്തായീമിലെ ഏമ്യരെയും
- ഉല്‍പത്തി 14:6ഏകദേശം ക്രി.മു. 1913
സേയീർമലയിലെ ഹോൎയ്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽപാരാൻ വരെ തോല്പിച്ചു.
- ഉല്‍പത്തി 14:7ഏകദേശം ക്രി.മു. 1913
പിന്നെ അവർ തിരിഞ്ഞു കാദേശ് എന്ന ഏൻമിശ്പാത്തിൽ വന്നു അമാലേക്യരുടെ ദേശമൊക്കെയും ഹസെസോൻ-താമാരിൽ പാൎത്തിരുന്ന അമോൎയ്യരെയും കൂടെ തോല്പിച്ചു.
- ഉല്‍പത്തി 14:8ഏകദേശം ക്രി.മു. 1913
അപ്പോൾ സൊദോംരാജാവും ഗൊമോരാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവർ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ദീംതാഴ്വരയിൽ വെച്ചു
- ഉല്‍പത്തി 14:9ഏകദേശം ക്രി.മു. 1913
ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അൎയ്യോക്ക് എന്നിവരുടെ നേരെ പട നിരത്തി; നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാരുടെ നേരെ തന്നേ.
- ഉല്‍പത്തി 14:10ഏകദേശം ക്രി.മു. 1913
സിദ്ദീംതാഴ്വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാരാജാവും ഓടിപ്പോയി അവിടെ വീണു; ശേഷിച്ചവർ പൎവ്വതത്തിലേക്കു ഓടിപ്പോയി.
- ഉല്‍പത്തി 14:11ഏകദേശം ക്രി.മു. 1913
സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും ഭക്ഷണ സാധനങ്ങളും എല്ലാം അവൻ എടുത്തുകൊണ്ടുപോയി.
- ഉല്‍പത്തി 14:12ഏകദേശം ക്രി.മു. 1913
അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമിൽ പാൎത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ കൊണ്ടുപോയി.