ഉള്ളടക്കത്തിലേക്ക് പോകുക

Creation Era

The Tower of Babel

Scattered nations and confused languages mark the beginning of the diversity of peoples across the earth.

64 വാക്യങ്ങൾ · 1 പുസ്തകം ഉൾപ്പെടുന്നു

  1. നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പൎയ്യമാവിതു: ജലപ്രളയത്തിന്റെ ശേഷം അവൎക്കു പുത്രന്മാർ ജനിച്ചു.

  2. യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്.

  3. ഗോമെരിന്റെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗൎമ്മാ.

  4. ഉല്‍പത്തി 10:4ഏകദേശം ക്രി.മു. 2338

    യാവാന്റെ പുത്രന്മാർ: എലീശാ, തൎശീശ്, കിത്തീം, ദോദാനീം.

  5. ഉല്‍പത്തി 10:5ഏകദേശം ക്രി.മു. 2247

    ഇവരാൽ ജാതികളുടെ ദ്വീപുകൾ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.

  6. ഉല്‍പത്തി 10:6ഏകദേശം ക്രി.മു. 2228

    ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.

  7. ഉല്‍പത്തി 10:7ഏകദേശം ക്രി.മു. 2228

    കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; രമയുടെ പുത്രന്മാർ: ശെബയും ദെദാനും.

  8. ഉല്‍പത്തി 10:8ഏകദേശം ക്രി.മു. 2289

    കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു.

  9. ഉല്‍പത്തി 10:9ഏകദേശം ക്രി.മു. 2289

    അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടു: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി.

  10. ഉല്‍പത്തി 10:10ഏകദേശം ക്രി.മു. 2259

    അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു.

  11. ഉല്‍പത്തി 10:11ഏകദേശം ക്രി.മു. 2304

    ആ ദേശത്തനിന്നു അശ്ശൂർ പുറപ്പെട്ടു നീനവേ, രെഹോബൊത്ത് പട്ടണം, കാലഹ്,

  12. ഉല്‍പത്തി 10:12ഏകദേശം ക്രി.മു. 2304

    നീനവേക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേസെൻ എന്നിവ പണിതു.

  13. ഉല്‍പത്തി 10:13ഏകദേശം ക്രി.മു. 2304

    മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,

  14. ഉല്‍പത്തി 10:14ഏകദേശം ക്രി.മു. 2304

    പത്രൂസീം, കസ്ളൂഹീം ‒ ഇവരിൽനിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു ‒ കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.

  15. ഉല്‍പത്തി 10:15ഏകദേശം ക്രി.മു. 2304

    കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്,

  16. ഉല്‍പത്തി 10:16ഏകദേശം ക്രി.മു. 2304

    യെബൂസ്യൻ, അമോൎയ്യൻ,

  17. ഉല്‍പത്തി 10:17ഏകദേശം ക്രി.മു. 2304

    ഗിൎഗ്ഗശ്യൻ, ഹിവ്യൻ, അൎക്ക്യൻ, സീന്യൻ,

  18. ഉല്‍പത്തി 10:18ഏകദേശം ക്രി.മു. 2304

    അൎവ്വാദ്യൻ, സെമാൎയ്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു.

  19. ഉല്‍പത്തി 10:19ഏകദേശം ക്രി.മു. 2304

    കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർ വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.

  20. ഉല്‍പത്തി 10:20ഏകദേശം ക്രി.മു. 2304

    ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാർ.

  21. ഉല്‍പത്തി 10:21ഏകദേശം ക്രി.മു. 2304

    ഏബെരിന്റെ പുത്രന്മാൎക്കൊക്കെയും പിതാവും യാഫെത്തിന്റെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാർ ജനിച്ചു.

  22. ഉല്‍പത്തി 10:22ഏകദേശം ക്രി.മു. 2304

    ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അൎപ്പക്ഷാദ്, ലൂദ്, അരാം.

  23. ഉല്‍പത്തി 10:23ഏകദേശം ക്രി.മു. 2304

    അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്.

  24. ഉല്‍പത്തി 10:24ഏകദേശം ക്രി.മു. 2304

    അൎപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.

  25. ഉല്‍പത്തി 10:25ഏകദേശം ക്രി.മു. 2247

    ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ.