Skip to content

Creation Era

The Great Flood

Humanity's wickedness fills the earth; God preserves Noah and his family through a catastrophic flood.

97 വാക്യങ്ങൾ · 1 പുസ്തകം ഉൾപ്പെടുന്നു

  1. ഉല്‍പത്തി 6:1ഏകദേശം ക്രി.മു. 2448

    മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവൎക്കു പുത്രിമാർ ജനിച്ചപ്പോൾ

  2. ഉല്‍പത്തി 6:2ഏകദേശം ക്രി.മു. 2448

    ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൌന്ദൎയ്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാൎയ്യമാരായി എടുത്തു.

  3. ഉല്‍പത്തി 6:3ഏകദേശം ക്രി.മു. 2448

    അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.

  4. ഉല്‍പത്തി 6:4ഏകദേശം ക്രി.മു. 2448

    അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീൎത്തിപ്പെട്ട പുരുഷന്മാർ തന്നേ.

  5. ഉല്‍പത്തി 6:5ഏകദേശം ക്രി.മു. 2448

    ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.

  6. ഉല്‍പത്തി 6:6ഏകദേശം ക്രി.മു. 2448

    താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി:

  7. ഉല്‍പത്തി 6:7ഏകദേശം ക്രി.മു. 2448

    ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു.

  8. ഉല്‍പത്തി 6:8ഏകദേശം ക്രി.മു. 2448

    എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.

  9. ഉല്‍പത്തി 6:9ഏകദേശം ക്രി.മു. 2448

    നോഹയുടെ വംശപാരമ്പൎയ്യം എന്തെന്നാൽ: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.

  10. ഉല്‍പത്തി 6:10ഏകദേശം ക്രി.മു. 2448

    ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു.

  11. ഉല്‍പത്തി 6:11ഏകദേശം ക്രി.മു. 2448

    എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.

  12. ഉല്‍പത്തി 6:12ഏകദേശം ക്രി.മു. 2448

    ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.

  13. ഉല്‍പത്തി 6:13ഏകദേശം ക്രി.മു. 2448

    ദൈവം നോഹയോടു കല്പിച്ചതെന്തെന്നാൽ: സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.

  14. ഉല്‍പത്തി 6:14ഏകദേശം ക്രി.മു. 2468

    നീ ഗോഫർമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന്നു അറകൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം.

  15. ഉല്‍പത്തി 6:15ഏകദേശം ക്രി.മു. 2468

    അതു ഉണ്ടാക്കേണ്ടതു എങ്ങനെ എന്നാൽ: പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം.

  16. ഉല്‍പത്തി 6:16ഏകദേശം ക്രി.മു. 2468

    പെട്ടകത്തിന്നു കിളിവാതിൽ ഉണ്ടാക്കേണം; മേൽനിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം; പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.

  17. ഉല്‍പത്തി 6:17ഏകദേശം ക്രി.മു. 2468

    ആകാശത്തിൻ കീഴിൽനിന്നു ജീവശ്വാസമുള്ള സൎവ്വജഡത്തെയും നശിപ്പിപ്പാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.

  18. ഉല്‍പത്തി 6:18ഏകദേശം ക്രി.മു. 2468

    നിന്നോടോ ഞാൻ ഒരു നിയമം ചെയ്യും; നീയും നിന്റെ പുത്രന്മാരും ഭാൎയ്യയും പുത്രന്മാരുടെ ഭാൎയ്യമാരും പെട്ടകത്തിൽ കടക്കേണം.

  19. ഉല്‍പത്തി 6:19ഏകദേശം ക്രി.മു. 2468

    സകല ജീവികളിൽനിന്നും, സൎവ്വജഡത്തിൽനിന്നും തന്നേ, ഈരണ്ടീരണ്ടിനെ നിന്നോടുകൂടെ ജീവരക്ഷെക്കായിട്ടു പെട്ടകത്തിൽ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം.

  20. ഉല്‍പത്തി 6:20ഏകദേശം ക്രി.മു. 2468

    അതതു തരം പക്ഷികളിൽനിന്നും അതതു തരം മൃഗങ്ങളിൽനിന്നും ഭൂമിയിലെ അതതു തരം ഇഴജാതികളിൽനിന്നൊക്കെയും ഈരണ്ടീരണ്ടു ജീവ രക്ഷെക്കായിട്ടു നിന്റെ അടുക്കൽ വരേണം.

  21. ഉല്‍പത്തി 6:21ഏകദേശം ക്രി.മു. 2468

    നീയോ സകലഭക്ഷണസാധനങ്ങളിൽനിന്നും വേണ്ടുന്നതു എടുത്തു സംഗ്രഹിച്ചുകൊള്ളേണം; അതു നിനക്കും അവെക്കും ആഹാരമായിരിക്കേണം.

  22. ഉല്‍പത്തി 6:22ഏകദേശം ക്രി.മു. 2468

    ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെ തന്നേ അവൻ ചെയ്തു.

  23. ഉല്‍പത്തി 7:1ഏകദേശം ക്രി.മു. 2348

    അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സൎവ്വകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.

  24. ഉല്‍പത്തി 7:2ഏകദേശം ക്രി.മു. 2348

    ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നു ആണും പെണ്ണുമായി ഈരണ്ടും,

  25. ഉല്‍പത്തി 7:3ഏകദേശം ക്രി.മു. 2348

    ആകാശത്തിലെ പറവകളിൽനിന്നു പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു നീ ചേൎത്തുകൊള്ളേണം.