Shem
ഇങ്ങനെയും അറിയപ്പെടുന്നു: Sem
Shem പരാമർശിക്കുന്ന വാക്യങ്ങൾ
നോഹെക്കു അഞ്ഞൂറു വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.
ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു.
അന്നുതന്നേ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാൎയ്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാൎയ്യമാരും പെട്ടകത്തിൽ കടന്നു.
പെട്ടകത്തിൽനിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാർ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്റെ പിതാവു.
ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളിൽ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവർ പിതാവിന്റെ നഗ്നത കണ്ടില്ല.
ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ; കനാൻ അവരുടെ ദാസനാകും.
ദൈവം യാഫെത്തിനെ വൎദ്ധിപ്പിക്കട്ടെ; അവൻ ശേമിന്റെ കൂടാരങ്ങളിൽ വസിക്കും; കനാൻ അവരുടെ ദാസനാകും എന്നും അവൻ പറഞ്ഞു.
നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പൎയ്യമാവിതു: ജലപ്രളയത്തിന്റെ ശേഷം അവൎക്കു പുത്രന്മാർ ജനിച്ചു.
ഏബെരിന്റെ പുത്രന്മാൎക്കൊക്കെയും പിതാവും യാഫെത്തിന്റെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാർ ജനിച്ചു.
ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അൎപ്പക്ഷാദ്, ലൂദ്, അരാം.
ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാർ.
ശേമിന്റെ വംശപാരമ്പൎയ്യമാവിതു: ശേമിന്നു നൂറു വയസ്സായപ്പോൾ അവൻ ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അൎപ്പക്ഷാദിനെ ജനിപ്പിച്ചു.
അൎപ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ:
ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അൎപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.
ശേം, അൎപ്പക്ഷദ്, ശേലഹ്, ഏബെർ,
കയിനാൻ അൎഫക്സാദിന്റെ മകൻ, അൎഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ,