ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. റോമര്‍ 3:15ഏകദേശം ക്രി.പി. 60

    അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.

  2. റോമര്‍ 3:16ഏകദേശം ക്രി.പി. 60

    നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു.

  3. റോമര്‍ 3:17ഏകദേശം ക്രി.പി. 60

    സമാധാനമാൎഗ്ഗം അവർ അറിഞ്ഞിട്ടില്ല.

  4. റോമര്‍ 3:18ഏകദേശം ക്രി.പി. 60

    അവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.

  5. റോമര്‍ 3:19ഏകദേശം ക്രി.പി. 60

    ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സൎവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.

  6. റോമര്‍ 3:20ഏകദേശം ക്രി.പി. 60

    അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.

  7. റോമര്‍ 3:21ഏകദേശം ക്രി.പി. 60

    ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവൎക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.

  8. റോമര്‍ 3:22ഏകദേശം ക്രി.പി. 60

    അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.

  9. റോമര്‍ 3:23ഏകദേശം ക്രി.പി. 60

    ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീൎന്നു,

  10. റോമര്‍ 3:24ഏകദേശം ക്രി.പി. 60

    അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.

  11. റോമര്‍ 3:25ഏകദേശം ക്രി.പി. 60

    വിശ്വസിക്കുന്നവൎക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറു മയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദൎശിപ്പിപ്പാൻ,

  12. റോമര്‍ 3:26ഏകദേശം ക്രി.പി. 60

    താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദൎശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു.

  13. റോമര്‍ 3:27ഏകദേശം ക്രി.പി. 60

    ആകയാൽ പ്രശംസ എവിടെ? അതു പൊയ്പോയി. ഏതു മാൎഗ്ഗത്താൽ? കൎമ്മമാൎഗ്ഗത്താലോ? അല്ല, വിശ്വാസമാൎഗ്ഗത്താലത്രേ.

  14. റോമര്‍ 3:28ഏകദേശം ക്രി.പി. 60

    അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.

  15. റോമര്‍ 3:29ഏകദേശം ക്രി.പി. 60

    അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.

  16. റോമര്‍ 3:30ഏകദേശം ക്രി.പി. 60

    ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചൎമ്മികളെയും നീതീകരിക്കുന്നു.

  17. റോമര്‍ 3:31ഏകദേശം ക്രി.പി. 60

    ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുൎബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.

  18. റോമര്‍ 4:1ഏകദേശം ക്രി.പി. 60

    എന്നാൽ നമ്മുടെ പൂൎവ്വപിതാവായ അബ്രാഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടു?

  19. റോമര്‍ 4:2ഏകദേശം ക്രി.പി. 60

    അബ്രാഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന്നു പ്രശംസിപ്പാൻ സംഗതി ഉണ്ടു; ദൈവസന്നിധിയിൽ ഇല്ലതാനും,

  20. റോമര്‍ 4:3ഏകദേശം ക്രി.പി. 60

    തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ.

  21. റോമര്‍ 4:4ഏകദേശം ക്രി.പി. 60

    എന്നാൽ പ്രവൎത്തിക്കുന്നവന്നു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ.

  22. റോമര്‍ 4:5ഏകദേശം ക്രി.പി. 60

    പ്രവൎത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.

  23. റോമര്‍ 4:6ഏകദേശം ക്രി.പി. 60

    ദൈവം പ്രവൃത്തികൂടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വൎണ്ണിക്കുന്നതു:

  24. റോമര്‍ 4:7ഏകദേശം ക്രി.പി. 60

    “അധൎമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ.

  25. റോമര്‍ 4:8ഏകദേശം ക്രി.പി. 60

    കൎത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.”