ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. റോമര്‍ 4:9ഏകദേശം ക്രി.പി. 60

    ഈ ഭാഗ്യവൎണ്ണനം പരിച്ഛേദനെക്കോ? അഗ്രചൎമ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു.

  2. റോമര്‍ 4:10ഏകദേശം ക്രി.പി. 60

    എങ്ങനെ കണക്കിട്ടതു? പരിച്ഛേദനയിലോ? അഗ്രചൎമ്മത്തിലോ? പരിച്ഛേദനയിലല്ല, അഗ്രചൎമ്മത്തിലത്രേ.

  3. റോമര്‍ 4:11ഏകദേശം ക്രി.പി. 60

    അഗ്രചൎമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവന്നു ലഭിച്ചതു അഗ്രചൎമ്മത്തോടെ വിശ്വസിക്കുന്നവൎക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവൎക്കു എല്ലാവൎക്കും പിതാവായിരിക്കേണ്ടതിന്നും

  4. റോമര്‍ 4:12ഏകദേശം ക്രി.പി. 60

    പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന്നു അഗ്രചൎമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാൎക്കു പിതാവായിരിക്കേണ്ടതിന്നും തന്നേ.

  5. റോമര്‍ 4:13ഏകദേശം ക്രി.പി. 60

    ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.

  6. റോമര്‍ 4:14ഏകദേശം ക്രി.പി. 60

    എന്നാൽ ന്യായപ്രമാണമുള്ളവർ അവകാശികൾ എങ്കിൽ വിശ്വാസം വ്യൎത്ഥവും വാഗ്ദത്തം ദുൎബ്ബലവും എന്നു വരും.

  7. റോമര്‍ 4:15ഏകദേശം ക്രി.പി. 60

    ന്യായപ്രമാണമോ കോപത്തിന്നു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല.

  8. റോമര്‍ 4:16ഏകദേശം ക്രി.പി. 60

    അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവൎക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവൎക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.

  9. റോമര്‍ 4:17ഏകദേശം ക്രി.പി. 60

    മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താൻ വിശ്വസിച്ച ദൈവത്തിന്റെ ദൃഷ്ടിയിൽ അവൻ നമുക്കെല്ലാവൎക്കും പിതാവാകേണ്ടതിന്നു തന്നേ. “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

  10. റോമര്‍ 4:18ഏകദേശം ക്രി.പി. 60

    “നിന്റെ സന്തതി ഇവ്വണ്ണം ആകും” എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.

  11. റോമര്‍ 4:19ഏകദേശം ക്രി.പി. 60

    അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിൎജ്ജീവമായിപ്പോയതും സാറയുടെ ഗൎഭപാത്രത്തിന്റെ നിൎജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.

  12. റോമര്‍ 4:20ഏകദേശം ക്രി.പി. 60

    ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു,

  13. റോമര്‍ 4:21ഏകദേശം ക്രി.പി. 60

    അവൻ വാഗ്ദത്തം ചെയ്തതു പ്രവൎത്തിപ്പാനും ശക്തൻ എന്നു പൂൎണ്ണമായി ഉറെച്ചു.

  14. റോമര്‍ 4:22ഏകദേശം ക്രി.പി. 60

    അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു.

  15. റോമര്‍ 4:23ഏകദേശം ക്രി.പി. 60

    അവന്നു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നതു അവനെ വിചാരിച്ചു മാത്രം അല്ല,

  16. റോമര്‍ 4:24ഏകദേശം ക്രി.പി. 60

    നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിൎപ്പിച്ചുമിരിക്കുന്ന

  17. റോമര്‍ 4:25ഏകദേശം ക്രി.പി. 60

    നമ്മുടെ കൎത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയൎപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.

  18. റോമര്‍ 5:1ഏകദേശം ക്രി.പി. 60

    വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കൎത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.

  19. റോമര്‍ 5:2ഏകദേശം ക്രി.പി. 60

    നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.

  20. റോമര്‍ 5:3ഏകദേശം ക്രി.പി. 60

    അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു

  21. റോമര്‍ 5:4ഏകദേശം ക്രി.പി. 60

    നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.

  22. റോമര്‍ 5:5ഏകദേശം ക്രി.പി. 60

    പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകൎന്നിരിക്കുന്നുവല്ലോ.

  23. റോമര്‍ 5:6ഏകദേശം ക്രി.പി. 60

    നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തൎക്കുവേണ്ടി മരിച്ചു.

  24. റോമര്‍ 5:7ഏകദേശം ക്രി.പി. 60

    നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുൎല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും.

  25. റോമര്‍ 5:8ഏകദേശം ക്രി.പി. 60

    ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദൎശിപ്പിക്കുന്നു.