ഉള്ളടക്കത്തിലേക്ക് പോകുക

circa 6 BC – AD 30

The Life of Jesus

The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.

3,779 വാക്യങ്ങൾ · 4 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. മത്തായി 4:11ഏകദേശം ക്രി.പി. 26

    അപ്പോൾ പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.

  2. മത്തായി 4:12ഏകദേശം ക്രി.പി. 26

    യോഹന്നാൻ തടവിൽ ആയി എന്നു കേട്ടാറെ അവൻ ഗലീലെക്കു വാങ്ങിപ്പോയി,

  3. മത്തായി 4:13ഏകദേശം ക്രി.പി. 26

    നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടല്ക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു പാൎത്തു;

  4. മത്തായി 4:14ഏകദേശം ക്രി.പി. 26

    “സെബൂലൂൻ ദേശവും നഫ്താലിദേശവും കടല്ക്കരയിലും യോൎദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും

  5. മത്തായി 4:15ഏകദേശം ക്രി.പി. 26

    ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു”

  6. മത്തായി 4:16ഏകദേശം ക്രി.പി. 26

    എന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇടവന്നു.

  7. മത്തായി 4:17ഏകദേശം ക്രി.പി. 26

    അന്നുമുതൽ യേശു: സ്വൎഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചു തുടങ്ങി.

  8. മത്തായി 4:18ഏകദേശം ക്രി.പി. 26

    അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ അവന്റെ സഹോദരനായ അന്ത്രെയാസ്, എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു:

  9. മത്തായി 4:19ഏകദേശം ക്രി.പി. 26

    എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു അവരോടു പറഞ്ഞു.

  10. മത്തായി 4:20ഏകദേശം ക്രി.പി. 26

    ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു.

  11. മത്തായി 4:21ഏകദേശം ക്രി.പി. 26

    അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.

  12. മത്തായി 4:22ഏകദേശം ക്രി.പി. 26

    അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.

  13. മത്തായി 4:23ഏകദേശം ക്രി.പി. 26

    പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.

  14. മത്തായി 4:24ഏകദേശം ക്രി.പി. 26

    അവന്റെ ശ്രുതി സുറിയയിൽ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.

  15. മത്തായി 4:25ഏകദേശം ക്രി.പി. 26

    അവൻ അവരെ സൌഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോൎദ്ദാന്നക്കരെ എന്നീ ഇടങ്ങളിൽ നിന്നു വളരെ പുരുഷാരം അവനെ പിന്തുടൎന്നു.

  16. മത്തായി 5:1ഏകദേശം ക്രി.പി. 31

    അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു.

  17. മത്തായി 5:2ഏകദേശം ക്രി.പി. 31

    അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ:

  18. മത്തായി 5:3ഏകദേശം ക്രി.പി. 31

    ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വൎഗ്ഗരാജ്യം അവൎക്കുള്ളതു.

  19. മത്തായി 5:4ഏകദേശം ക്രി.പി. 31

    ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവൎക്കു ആശ്വാസം ലഭിക്കും.

  20. മത്തായി 5:5ഏകദേശം ക്രി.പി. 31

    സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.

  21. മത്തായി 5:6ഏകദേശം ക്രി.പി. 31

    നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവൎക്കു തൃപ്തിവരും.

  22. മത്തായി 5:7ഏകദേശം ക്രി.പി. 31

    കരുണയുള്ളവർ ഭാഗ്യവാന്മാർ; അവൎക്കു കരുണ ലഭിക്കും.

  23. മത്തായി 5:8ഏകദേശം ക്രി.പി. 31

    ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.

  24. മത്തായി 5:9ഏകദേശം ക്രി.പി. 31

    സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.

  25. മത്തായി 5:10ഏകദേശം ക്രി.പി. 31

    നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വൎഗ്ഗരാജ്യം അവൎക്കുള്ളതു.