- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa 6 BC – AD 30
The Life of Jesus
The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.
ഈ കാലത്തെ വാക്യങ്ങൾ
- ലൂക്കൊസ് 1:1ഏകദേശം ക്രി.മു. 5
ശ്രീമാനായ തെയോഫിലോസേ, ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതുപോലെ,
- ലൂക്കൊസ് 1:2ഏകദേശം ക്രി.മു. 5
നമ്മുടെ ഇടയിൽ പൂൎണ്ണമായി പ്രമാണിച്ചു വരുന്ന കാൎയ്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ടു,
- ലൂക്കൊസ് 1:3ഏകദേശം ക്രി.മു. 5
നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാൎത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു
- ലൂക്കൊസ് 1:4ഏകദേശം ക്രി.മു. 5
അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.
- ലൂക്കൊസ് 1:5ഏകദേശം ക്രി.മു. 5
യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖൎയ്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാൎയ്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ.
- ലൂക്കൊസ് 1:6ഏകദേശം ക്രി.മു. 5
ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കൎത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.
- ലൂക്കൊസ് 1:7ഏകദേശം ക്രി.മു. 5
എലീശബെത്ത് മച്ചിയാകകൊണ്ടു അവൎക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.
- ലൂക്കൊസ് 1:8ഏകദേശം ക്രി.മു. 5
അവൻ കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ:
- ലൂക്കൊസ് 1:9ഏകദേശം ക്രി.മു. 5
പൌരോഹിത്യമൎയ്യാദപ്രകാരം കൎത്താവിന്റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവന്നു നറുക്കു വന്നു.
- ലൂക്കൊസ് 1:10ഏകദേശം ക്രി.മു. 5
ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹം ഒക്കെയും പുറത്തു പ്രാൎത്ഥിച്ചുകൊണ്ടിരുന്നു.
- ലൂക്കൊസ് 1:11ഏകദേശം ക്രി.മു. 5
അപ്പോൾ കൎത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി.
- ലൂക്കൊസ് 1:12ഏകദേശം ക്രി.മു. 5
സെഖൎയ്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി.
- ലൂക്കൊസ് 1:13ഏകദേശം ക്രി.മു. 5
ദൂതൻ അവനോടു പറഞ്ഞതു: സെഖൎയ്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാൎത്ഥനെക്കു ഉത്തരമായി: നിന്റെ ഭാൎയ്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം.
- ലൂക്കൊസ് 1:14ഏകദേശം ക്രി.മു. 5
നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും.
- ലൂക്കൊസ് 1:15ഏകദേശം ക്രി.മു. 5
അവൻ കൎത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗൎഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
- ലൂക്കൊസ് 1:16ഏകദേശം ക്രി.മു. 5
അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കൎത്താവിങ്കലേക്കു തിരിച്ചുവരുത്തും.
- ലൂക്കൊസ് 1:17ഏകദേശം ക്രി.മു. 5
അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കൎത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.
- ലൂക്കൊസ് 1:18ഏകദേശം ക്രി.മു. 5
സെഖൎയ്യാവു ദൂതനോടു; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാൎയ്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.
- ലൂക്കൊസ് 1:19ഏകദേശം ക്രി.മു. 5
ദൂതൻ അവനോടു: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രീയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വൎത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.
- ലൂക്കൊസ് 1:20ഏകദേശം ക്രി.മു. 5
തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.
- ലൂക്കൊസ് 1:21ഏകദേശം ക്രി.മു. 5
ജനം സെഖൎയ്യാവിന്നായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചൎയ്യപെട്ടു.
- ലൂക്കൊസ് 1:22ഏകദേശം ക്രി.മു. 5
അവൻ പുറത്തു വന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദൎശനം കണ്ടു എന്നു അവർ അറിഞ്ഞു; അവൻ അവൎക്കു ആഗ്യം കാട്ടി ഊമനായി പാൎത്തു.
- ലൂക്കൊസ് 1:23ഏകദേശം ക്രി.മു. 5
അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി.
- ലൂക്കൊസ് 1:24ഏകദേശം ക്രി.മു. 5
ആ നാളുകൾ കഴിഞ്ഞിട്ടു അവന്റെ ഭാൎയ്യ എലീശബെത്ത് ഗൎഭം ധരിച്ചു:
- ലൂക്കൊസ് 1:25ഏകദേശം ക്രി.മു. 5
മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കൎത്താവു എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാൎത്തു.