ഉള്ളടക്കത്തിലേക്ക് പോകുക

circa 2100–1900 BC

Abraham: The Covenant

God calls Abram from Ur, establishes an everlasting covenant, and promises a son through whom all nations will be blessed.

394 വാക്യങ്ങൾ · 1 പുസ്തകം ഉൾപ്പെടുന്നു

  1. ഉല്‍പത്തി 21:11ഏകദേശം ക്രി.മു. 1893

    തന്റെ മകൻ നിമിത്തം ഈ കാൎയ്യം അബ്രാഹാമിന്നു അനിഷ്ടമായി.

  2. ഉല്‍പത്തി 21:12ഏകദേശം ക്രി.മു. 1893

    എന്നാൽ ദൈവം അബ്രാഹാമിനോടു: ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു.

  3. ഉല്‍പത്തി 21:13ഏകദേശം ക്രി.മു. 1893

    ദാസിയുടെ മകനെയും ഞാൻ ഒരു ജാതിയാക്കും; അവൻ നിന്റെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു.

  4. ഉല്‍പത്തി 21:14ഏകദേശം ക്രി.മു. 1892

    അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളിൽവെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു.

  5. ഉല്‍പത്തി 21:15ഏകദേശം ക്രി.മു. 1892

    തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറുങ്കാട്ടിൻ തണലിൽ ഇട്ടു.

  6. ഉല്‍പത്തി 21:16ഏകദേശം ക്രി.മു. 1892

    അവൾ പോയി അതിന്നെതിരെ ഒരു അമ്പിൻപാടു ദൂരത്തു ഇരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു.

  7. ഉല്‍പത്തി 21:17ഏകദേശം ക്രി.മു. 1892

    ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടു: ഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു.

  8. ഉല്‍പത്തി 21:18ഏകദേശം ക്രി.മു. 1892

    നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.

  9. ഉല്‍പത്തി 21:19ഏകദേശം ക്രി.മു. 1892

    ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.

  10. ഉല്‍പത്തി 21:20ഏകദേശം ക്രി.മു. 1892

    ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാൎത്തു, മുതിൎന്നപ്പോൾ ഒരു വില്ലാളിയായി തീൎന്നു.

  11. ഉല്‍പത്തി 21:21ഏകദേശം ക്രി.മു. 1892

    അവൻ പാരാൻമരുഭൂമിയിൽ പാൎത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്നു അവന്നു ഒരു ഭാൎയ്യയെ കൊണ്ടുവന്നു.

  12. ഉല്‍പത്തി 21:22ഏകദേശം ക്രി.മു. 1886

    അക്കാലത്തു അബിമേലെക്കും അവന്റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചു: നിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ടു;

  13. ഉല്‍പത്തി 21:23ഏകദേശം ക്രി.മു. 1886

    ആകയാൽ നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ കുലത്തോടോ വ്യാജം പ്രവൃത്തിക്കാതെ ഞാൻ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാൎത്തുവരുന്ന ദേശത്തോടും ദയകാണിക്കുമെന്നു ദൈവത്തെച്ചൊല്ലി ഇവിടെവെച്ചു എന്നോടു സത്യം ചെയ്ക എന്നു പറഞ്ഞു.

  14. ഉല്‍പത്തി 21:24ഏകദേശം ക്രി.മു. 1886

    സത്യം ചെയ്യാം എന്നു അബ്രാഹാം പറഞ്ഞു.

  15. ഉല്‍പത്തി 21:25ഏകദേശം ക്രി.മു. 1886

    എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ച കിണർ നിമിത്തം അബ്രാഹാം അബീമേലെക്കിനോടു ഭത്സിച്ചുപറഞ്ഞു.

  16. ഉല്‍പത്തി 21:26ഏകദേശം ക്രി.മു. 1886

    അതിന്നു അബീമേലെക്ക്: ഇക്കാൎയ്യം ചെയ്തതു ആരെന്നു ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാൻ അതിനെക്കുറിച്ചു കേട്ടിട്ടുമില്ല എന്നു പറഞ്ഞു.

  17. ഉല്‍പത്തി 21:27ഏകദേശം ക്രി.മു. 1886

    പിന്നെ അബ്രാഹാം അബീമേലെക്കിന്നു ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു.

  18. ഉല്‍പത്തി 21:28ഏകദേശം ക്രി.മു. 1886

    അബ്രാഹാം ഏഴു പെണ്ണാട്ടുകുട്ടികളെ വേറിട്ടു നിൎത്തി.

  19. ഉല്‍പത്തി 21:29ഏകദേശം ക്രി.മു. 1886

    അപ്പോൾ അബീമേലെക്ക് അബ്രാഹാമിനോടു: നീ വേറിട്ടു നിൎത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികൾ എന്തിന്നു എന്നു ചോദിച്ചു.

  20. ഉല്‍പത്തി 21:30ഏകദേശം ക്രി.മു. 1886

    ഞാൻ ഈ കിണർ കുഴിച്ചു എന്നതിന്നു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്നു അവൻ പറഞ്ഞു.

  21. ഉല്‍പത്തി 21:31ഏകദേശം ക്രി.മു. 1886

    അവർ ഇരുവരും അവിടെവെച്ചു സത്യം ചെയ്കകൊണ്ടു അവൻ ആ സ്ഥലത്തിന്നു ബേർ-ശേബ എന്നു പേരിട്ടു.

  22. ഉല്‍പത്തി 21:32ഏകദേശം ക്രി.മു. 1886

    ഇങ്ങനെ അവർ ബേർ-ശേബയിൽവെച്ചു ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്റെ സേനാപതിയായ പീക്കോലും എഴുന്നേറ്റു ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങിപ്പോയി.

  23. ഉല്‍പത്തി 21:33ഏകദേശം ക്രി.മു. 1886

    അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവെച്ചു ആരാധന കഴിച്ചു.

  24. ഉല്‍പത്തി 21:34ഏകദേശം ക്രി.മു. 1886

    അബ്രാഹാം കുറേക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാൎത്തു.

  25. ഉല്‍പത്തി 22:1ഏകദേശം ക്രി.മു. 1872

    അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാൽ: അബ്രാഹാമേ, എന്നു വിളിച്ചതിന്നു: ഞാൻ ഇതാ എന്നു അവൻ പറഞ്ഞു.