circa 1010–970 BC
The Reign of David
David unites the tribes, conquers Jerusalem, and establishes Israel's golden age—even through deep personal failure.
ഈ കാലത്തെ വാക്യങ്ങൾ
- 2 ശമൂവേല്‍ 23:20ഏകദേശം ക്രി.മു. 1055
കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീൎയ്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
- 2 ശമൂവേല്‍ 23:21ഏകദേശം ക്രി.മു. 1055
അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽ നിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നു.
- 2 ശമൂവേല്‍ 23:22ഏകദേശം ക്രി.മു. 1055
ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽ കീൎത്തി പ്രാപിച്ചു.
- 2 ശമൂവേല്‍ 23:23ഏകദേശം ക്രി.മു. 1055
അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും മറ്റെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
- 2 ശമൂവേല്‍ 23:24ഏകദേശം ക്രി.മു. 1055
യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ,
- 2 ശമൂവേല്‍ 23:25ഏകദേശം ക്രി.മു. 1055
പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ,
- 2 ശമൂവേല്‍ 23:26ഏകദേശം ക്രി.മു. 1055
അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ,
- 2 ശമൂവേല്‍ 23:27ഏകദേശം ക്രി.മു. 1055
നെത്തോഫാത്യൻ മഹരായി,
- 2 ശമൂവേല്‍ 23:28ഏകദേശം ക്രി.മു. 1055
നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,
- 2 ശമൂവേല്‍ 23:29ഏകദേശം ക്രി.മു. 1055
ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,
- 2 ശമൂവേല്‍ 23:30ഏകദേശം ക്രി.മു. 1055
പിരാതോന്യൻ ബെനായ്യാവു,
- 2 ശമൂവേല്‍ 23:31ഏകദേശം ക്രി.മു. 1055
നഹലേഗാശുകാരൻ ഹിദ്ദായി, അൎബാത്യൻ അബീ-അല്ബോൻ, ബർഹൂമ്യൻ അസ്മാവെത്ത്,
- 2 ശമൂവേല്‍ 23:32ഏകദേശം ക്രി.മു. 1055
ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാർ:
- 2 ശമൂവേല്‍ 23:33ഏകദേശം ക്രി.മു. 1055
യോനാഥാൻ, ഹരാൎയ്യൻ ശമ്മ, അരാൎയ്യനായ ശാരാരിന്റെ മകൻ അഹീരാം,
- 2 ശമൂവേല്‍ 23:34ഏകദേശം ക്രി.മു. 1055
മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം,
- 2 ശമൂവേല്‍ 23:35ഏകദേശം ക്രി.മു. 1055
കൎമ്മേല്യൻ ഹെസ്രോ, അൎബ്യൻ പാറായി,
- 2 ശമൂവേല്‍ 23:36ഏകദേശം ക്രി.മു. 1055
സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ,
- 2 ശമൂവേല്‍ 23:37ഏകദേശം ക്രി.മു. 1055
ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോത്യൻ നഹരായി.
- 2 ശമൂവേല്‍ 23:38ഏകദേശം ക്രി.മു. 1055
യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്,
- 2 ശമൂവേല്‍ 23:39ഏകദേശം ക്രി.മു. 1055
ഹിത്യൻ ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേർ.
- 2 ശമൂവേല്‍ 24:1ഏകദേശം ക്രി.മു. 1017
യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചു: നീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവൎക്കു വിരോധമായി ദാവീദിന്നു തോന്നിച്ചു.
- 2 ശമൂവേല്‍ 24:2ഏകദേശം ക്രി.മു. 1017
അങ്ങനെ രാജാവു തന്റെ സേനാധിപതിയായ യോവാബിനോടു: ദാൻമുതൽ ബേർ-ശേബവരെ യിസ്രായേൽഗോത്രങ്ങളിൽ ഒക്കെയും നിങ്ങൾ സഞ്ചരിച്ചു ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിൻ എന്നു കല്പിച്ചു.
- 2 ശമൂവേല്‍ 24:3ഏകദേശം ക്രി.മു. 1017
അതിന്നു യോവാബ് രാജാവിനോടു: യജമാനനായ രാജാവിന്റെ കാലത്തു തന്നേ നിന്റെ ദൈവമായ യഹോവ ജനത്തെ ഇപ്പോൾ ഉള്ളതിൽ നൂറിരട്ടി വൎദ്ധിപ്പിക്കട്ടെ; എങ്കിലും യജമാനനായ രാജാവു ഈ കാൎയ്യത്തിന്നു താല്പൎയ്യപ്പെടുന്നതു എന്തിന്നു എന്നു പറഞ്ഞു.
- 2 ശമൂവേല്‍ 24:4ഏകദേശം ക്രി.മു. 1017
എങ്കിലും യോവാബും പടനായകന്മാരും രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേൽജനത്തെ എണ്ണുവാൻ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു.
- 2 ശമൂവേല്‍ 24:5ഏകദേശം ക്രി.മു. 1017
അവർ യോൎദ്ദാൻ കടന്നു ഗാദ് താഴ്വരയുടെ മദ്ധ്യേയുള്ള പട്ടണത്തിന്നു വലത്തുവശത്തു അരോവേരിലും യസേരിന്നു നേരെയും കൂടാരം അടിച്ചു.