ഉള്ളടക്കത്തിലേക്ക് പോകുക

circa 1010–970 BC

The Reign of David

David unites the tribes, conquers Jerusalem, and establishes Israel's golden age—even through deep personal failure.

1,230 വാക്യങ്ങൾ · 2 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. 2 ശമൂവേല്‍ 22:21ഏകദേശം ക്രി.മു. 1018

    യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.

  2. 2 ശമൂവേല്‍ 22:22ഏകദേശം ക്രി.മു. 1018

    ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.

  3. 2 ശമൂവേല്‍ 22:23ഏകദേശം ക്രി.മു. 1018

    അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിലുണ്ടു; അവന്റെ ചട്ടങ്ങൾ ഞാൻ വിട്ടുനടന്നിട്ടുമില്ല.

  4. 2 ശമൂവേല്‍ 22:24ഏകദേശം ക്രി.മു. 1018

    ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ എന്നെ തന്നേ കാത്തു.

  5. 2 ശമൂവേല്‍ 22:25ഏകദേശം ക്രി.മു. 1018

    യഹോവ എന്റെ നീതിക്കു തക്കവണ്ണവും അവന്റെ കാഴ്ചയിൽ എന്റെ നിൎമ്മലതെക്കൊത്തവണ്ണവും എനിക്കു പകരം നല്കി.

  6. 2 ശമൂവേല്‍ 22:26ഏകദേശം ക്രി.മു. 1018

    ദയാലുവോടു നീ ദയാലുവാകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കൻ.

  7. 2 ശമൂവേല്‍ 22:27ഏകദേശം ക്രി.മു. 1018

    നിൎമ്മലനോടു നീ നിൎമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.

  8. 2 ശമൂവേല്‍ 22:28ഏകദേശം ക്രി.മു. 1018

    എളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന്നു നീ ദൃഷ്ടിവെക്കുന്നു.

  9. 2 ശമൂവേല്‍ 22:29ഏകദേശം ക്രി.മു. 1018

    യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.

  10. 2 ശമൂവേല്‍ 22:30ഏകദേശം ക്രി.മു. 1018

    നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.

  11. 2 ശമൂവേല്‍ 22:31ഏകദേശം ക്രി.മു. 1018

    ദൈവത്തിന്റെ വഴി തികവുള്ളതു, യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവൎക്കും അവൻ പരിച ആകുന്നു.

  12. 2 ശമൂവേല്‍ 22:32ഏകദേശം ക്രി.മു. 1018

    യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?

  13. 2 ശമൂവേല്‍ 22:33ഏകദേശം ക്രി.മു. 1018

    ദൈവം എന്റെ ഉറപ്പുള്ള കോട്ട, നിഷ്കളങ്കനെ അവൻ വഴിനടത്തുന്നു.

  14. 2 ശമൂവേല്‍ 22:34ഏകദേശം ക്രി.മു. 1018

    അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.

  15. 2 ശമൂവേല്‍ 22:35ഏകദേശം ക്രി.മു. 1018

    അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലെക്കുന്നു.

  16. 2 ശമൂവേല്‍ 22:36ഏകദേശം ക്രി.മു. 1018

    നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.

  17. 2 ശമൂവേല്‍ 22:37ഏകദേശം ക്രി.മു. 1018

    ഞാൻ കാലടിവെക്കേണ്ടതിന്നു നീ വിശാലത വരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.

  18. 2 ശമൂവേല്‍ 22:38ഏകദേശം ക്രി.മു. 1018

    ഞാൻ എന്റെ ശത്രുക്കളെ പിന്തുടൎന്നൊടുക്കി അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.

  19. 2 ശമൂവേല്‍ 22:39ഏകദേശം ക്രി.മു. 1018

    അവൎക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകൎത്തൊടുക്കി, അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു.

  20. 2 ശമൂവേല്‍ 22:40ഏകദേശം ക്രി.മു. 1018

    യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിൎത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.

  21. 2 ശമൂവേല്‍ 22:41ഏകദേശം ക്രി.മു. 1018

    എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി.

  22. 2 ശമൂവേല്‍ 22:42ഏകദേശം ക്രി.മു. 1018

    അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല; യഹോവയിങ്കലേക്കു നോക്കി, അവൻ ഉത്തരം അരുളിയതുമില്ല.

  23. 2 ശമൂവേല്‍ 22:43ഏകദേശം ക്രി.മു. 1018

    ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ ചവിട്ടി ചിതറിച്ചു.

  24. 2 ശമൂവേല്‍ 22:44ഏകദേശം ക്രി.മു. 1018

    എന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും നീ എന്നെ വിടുവിച്ചു, ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.

  25. 2 ശമൂവേല്‍ 22:45ഏകദേശം ക്രി.മു. 1018

    അന്യജാതിക്കാർ എന്നോടു അനസരണഭാവം കാണിക്കും; അവർ കേട്ട മാത്രെക്കു എന്നെ അനുസരിക്കും.