ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. 2 കൊരിന്ത്യര്‍ 5:4ഏകദേശം ക്രി.പി. 60

    ഉരിവാനല്ല മൎത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു.

  2. 2 കൊരിന്ത്യര്‍ 5:5ഏകദേശം ക്രി.പി. 60

    അതിന്നായി ഞങ്ങളെ ഒരുക്കിയതു ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നേ.

  3. 2 കൊരിന്ത്യര്‍ 5:6ഏകദേശം ക്രി.പി. 60

    ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈൎയ്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കൎത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.

  4. 2 കൊരിന്ത്യര്‍ 5:7ഏകദേശം ക്രി.പി. 60

    കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നതു.

  5. 2 കൊരിന്ത്യര്‍ 5:8ഏകദേശം ക്രി.പി. 60

    ഇങ്ങനെ ഞങ്ങൾ ധൈൎയ്യപ്പെട്ടു ശരീരം വിട്ടു കൎത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു.

  6. 2 കൊരിന്ത്യര്‍ 5:9ഏകദേശം ക്രി.പി. 60

    അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു.

  7. 2 കൊരിന്ത്യര്‍ 5:10ഏകദേശം ക്രി.പി. 60

    അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.

  8. 2 കൊരിന്ത്യര്‍ 5:11ഏകദേശം ക്രി.പി. 60

    ആകയാൽ കൎത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു; എന്നാൽ ദൈവത്തിന്നു ഞങ്ങൾ വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്നു ഞാൻ ആശിക്കുന്നു.

  9. 2 കൊരിന്ത്യര്‍ 5:12ഏകദേശം ക്രി.പി. 60

    ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നേ നിങ്ങളോടു ശ്ലാഘിക്കയല്ല, ഹൃദയം നോക്കീട്ടല്ല, മുഖം നോക്കീട്ടു പ്രശംസിക്കുന്നവരോടു ഉത്തരം പറവാൻ നിങ്ങൾക്കു വക ഉണ്ടാകേണ്ടതിന്നു ഞങ്ങളെക്കുറിച്ചു പ്രശംസിപ്പാൻ നിങ്ങൾക്കു കാരണം തരികയത്രേ ചെയ്യുന്നതു.

  10. 2 കൊരിന്ത്യര്‍ 5:13ഏകദേശം ക്രി.പി. 60

    ഞങ്ങൾ വിവശന്മാർ എന്നുവരികിൽ ദൈവത്തിന്നും സുബോധമുള്ളവർ എന്നു വരികിൽ നിങ്ങൾക്കും ആകുന്നു.

  11. 2 കൊരിന്ത്യര്‍ 5:14ഏകദേശം ക്രി.പി. 60

    ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിൎബന്ധിക്കുന്നു; എല്ലാവൎക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും

  12. 2 കൊരിന്ത്യര്‍ 5:15ഏകദേശം ക്രി.പി. 60

    ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിൎത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവൎക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിൎണ്ണയിച്ചിരിക്കുന്നു.

  13. 2 കൊരിന്ത്യര്‍ 5:16ഏകദേശം ക്രി.പി. 60

    ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല.

  14. 2 കൊരിന്ത്യര്‍ 5:17ഏകദേശം ക്രി.പി. 60

    ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീൎന്നിരിക്കുന്നു.

  15. 2 കൊരിന്ത്യര്‍ 5:18ഏകദേശം ക്രി.പി. 60

    അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു.

  16. 2 കൊരിന്ത്യര്‍ 5:19ഏകദേശം ക്രി.പി. 60

    ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു.

  17. 2 കൊരിന്ത്യര്‍ 5:20ഏകദേശം ക്രി.പി. 60

    ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.

  18. 2 കൊരിന്ത്യര്‍ 5:21ഏകദേശം ക്രി.പി. 60

    പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.

  19. 2 കൊരിന്ത്യര്‍ 6:1ഏകദേശം ക്രി.പി. 60

    നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യൎത്ഥമായിത്തീരരുതു എന്നു ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു.

  20. 2 കൊരിന്ത്യര്‍ 6:2ഏകദേശം ക്രി.പി. 60

    “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.

  21. 2 കൊരിന്ത്യര്‍ 6:3ഏകദേശം ക്രി.പി. 60

    ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങൾ ഒന്നിലും ഇടൎച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ

  22. 2 കൊരിന്ത്യര്‍ 6:4ഏകദേശം ക്രി.പി. 60

    ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം, തല്ലു,

  23. 2 കൊരിന്ത്യര്‍ 6:5ഏകദേശം ക്രി.പി. 60

    തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിൎമ്മലത, പരിജ്ഞാനം,

  24. 2 കൊരിന്ത്യര്‍ 6:6ഏകദേശം ക്രി.പി. 60

    ദീൎഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിൎവ്യാജസ്നേഹം, സത്യവചനം, ദൈവശക്തി

  25. 2 കൊരിന്ത്യര്‍ 6:7ഏകദേശം ക്രി.പി. 60

    എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ടു