ഉള്ളടക്കത്തിലേക്ക് പോകുക

circa 1010–970 BC

The Reign of David

David unites the tribes, conquers Jerusalem, and establishes Israel's golden age—even through deep personal failure.

1,230 വാക്യങ്ങൾ · 2 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. 1 ദിനവൃത്താന്തം 16:20ഏകദേശം ക്രി.മു. 1042

    അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും

  2. 1 ദിനവൃത്താന്തം 16:21ഏകദേശം ക്രി.മു. 1042

    ആരും അവരെ പീഡിപ്പിപ്പാൻ അവൻ സമ്മതിച്ചില്ല; അവർനിമിത്തം രാജാക്കന്മാരെയും ശാസിച്ചതു:

  3. 1 ദിനവൃത്താന്തം 16:22ഏകദേശം ക്രി.മു. 1042

    എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകൎക്കു ദോഷം ചെയ്കയുമരുതു.

  4. 1 ദിനവൃത്താന്തം 16:23ഏകദേശം ക്രി.മു. 1042

    സൎവ്വഭൂവാസികളേ, യഹോവെക്കു പാടുവിൻ; നാൾക്കുനാൾ അവന്റെ രക്ഷയെ പ്രസ്താവിപ്പിൻ.

  5. 1 ദിനവൃത്താന്തം 16:24ഏകദേശം ക്രി.മു. 1042

    ജാതികളുടെ നടുവിൽ അവന്റെ മഹത്വവും സൎവ്വവംശങ്ങളുടെയും മദ്ധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിൻ.

  6. 1 ദിനവൃത്താന്തം 16:25ഏകദേശം ക്രി.മു. 1042

    യഹോവ വലിയവനും അത്യന്തം സ്തുത്യനും സൎവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.

  7. 1 ദിനവൃത്താന്തം 16:26ഏകദേശം ക്രി.മു. 1042

    ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവൻ.

  8. 1 ദിനവൃത്താന്തം 16:27ഏകദേശം ക്രി.മു. 1042

    യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു.

  9. 1 ദിനവൃത്താന്തം 16:28ഏകദേശം ക്രി.മു. 1042

    ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ;

  10. 1 ദിനവൃത്താന്തം 16:29ഏകദേശം ക്രി.മു. 1042

    യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ.

  11. 1 ദിനവൃത്താന്തം 16:30ഏകദേശം ക്രി.മു. 1042

    സൎവ്വഭൂമിയേ, അവന്റെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.

  12. 1 ദിനവൃത്താന്തം 16:31ഏകദേശം ക്രി.മു. 1042

    സ്വൎഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.

  13. 1 ദിനവൃത്താന്തം 16:32ഏകദേശം ക്രി.മു. 1042

    സമുദ്രവും അതിന്റെ പൂൎണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.

  14. 1 ദിനവൃത്താന്തം 16:33ഏകദേശം ക്രി.മു. 1042

    അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആൎക്കും; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നുവല്ലോ.

  15. 1 ദിനവൃത്താന്തം 16:34ഏകദേശം ക്രി.മു. 1042

    യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.

  16. 1 ദിനവൃത്താന്തം 16:35ഏകദേശം ക്രി.മു. 1042

    ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ ജാതികളുടെ ഇടയിൽനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിൻ.

  17. 1 ദിനവൃത്താന്തം 16:36ഏകദേശം ക്രി.മു. 1042

    യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകലജനവും ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.

  18. 1 ദിനവൃത്താന്തം 16:37ഏകദേശം ക്രി.മു. 1042

    ഇങ്ങനെ പെട്ടകത്തിന്റെ മുമ്പിൽ ദിവസംപ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന്നു ആസാഫിനെയും അവന്റെ സഹോദരന്മാരെയും

  19. 1 ദിനവൃത്താന്തം 16:38ഏകദേശം ക്രി.മു. 1042

    ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഓബേദ്-എദോമിനെയും ഹോസയെയും വാതിൽകാവല്ക്കാരായും നിൎത്തി.

  20. 1 ദിനവൃത്താന്തം 16:39ഏകദേശം ക്രി.മു. 1042

    പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള

  21. 1 ദിനവൃത്താന്തം 16:40ഏകദേശം ക്രി.മു. 1042

    അവന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേൽ യഹോവെക്കു

  22. 1 ദിനവൃത്താന്തം 16:41ഏകദേശം ക്രി.മു. 1042

    ഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാൻ, യെദൂഥൂൻ മുതലായി പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവെക്കു സ്തോത്രം ചെയ്‌വാനും നിയമിച്ചു.

  23. 1 ദിനവൃത്താന്തം 16:42ഏകദേശം ക്രി.മു. 1042

    അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാർ വാതിൽകാവല്ക്കാർ ആയിരുന്നു;

  24. 1 ദിനവൃത്താന്തം 16:43ഏകദേശം ക്രി.മു. 1042

    പിന്നെ സൎവ്വജനവും ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.

  25. 1 ദിനവൃത്താന്തം 17:1ഏകദേശം ക്രി.മു. 1042

    ദാവീദ് തന്റെ അരമനയിൽ വസിച്ചിരിക്കുംകാലത്തു ഒരുനാൾ നാഥാൻപ്രവാചകനോടു: ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു.