- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa AD 30–62
The Early Church
Pentecost ignites a movement; Peter, Paul, and countless others carry the gospel from Jerusalem to the ends of the earth.
ഈ കാലത്തെ വാക്യങ്ങൾ
- അപ്പൊസ്തലപ്രവൃത്തികള്‍ 15:32ഏകദേശം ക്രി.പി. 51
യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ടു പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:33ഏകദേശം ക്രി.പി. 51
കുറെനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:34ഏകദേശം ക്രി.പി. 51
എന്നാൽ പൌലൊസും ബൎന്നബാസും അന്ത്യൊക്ക്യയിൽ പാൎത്തു മറ്റു പലരോടും കൂടി കൎത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചും കൊണ്ടിരുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:35ഏകദേശം ക്രി.പി. 51
കുറെനാൾ കഴിഞ്ഞിട്ടു പൌലൊസ് ബൎന്നബാസിനോടു: നാം കൎത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാർ എങ്ങനെയിരിക്കുന്നു എന്നു നോക്കുക എന്നു പറഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:36ഏകദേശം ക്രി.പി. 51
മൎക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാൻ ബൎന്നബാസ് ഇച്ഛിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:37ഏകദേശം ക്രി.പി. 51
പൌലൊസോ പംഫുല്യയിൽനിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നതു യോഗ്യമല്ല എന്നു നിരൂപിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:38ഏകദേശം ക്രി.പി. 51
അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർ പിരിഞ്ഞു, ബൎന്നബാസ് മൎക്കൊസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ് ദ്വീപിലേക്കു പോയി.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:39ഏകദേശം ക്രി.പി. 51
പൌലൊസോ ശീലാസിനെ തിരഞ്ഞെടുത്തു സഹോദരന്മാരാൽ കൎത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ടു
- അപ്പൊസ്തലപ്രവൃത്തികള്‍ 15:40ഏകദേശം ക്രി.പി. 51
യാത്ര പുറപ്പെട്ടു സുറിയാ കിലിക്യാ ദേശങ്ങളിൽ കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചു പോന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:41ഏകദേശം ക്രി.പി. 51
And he went through Syria and Cilicia, confirming the churches.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:1ഏകദേശം ക്രി.പി. 53
അവൻ ദെൎബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു; അവന്റെ അപ്പൻ യവനനായിരുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:2ഏകദേശം ക്രി.പി. 53
അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:3ഏകദേശം ക്രി.പി. 53
അവൻ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:4ഏകദേശം ക്രി.പി. 53
അവർ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിൎണ്ണയങ്ങൾ പ്രമാണിക്കേണ്ടതിന്നു അവൎക്കു ഏല്പിച്ചുകൊടുത്തു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:5ഏകദേശം ക്രി.പി. 53
അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:6ഏകദേശം ക്രി.പി. 53
അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു,
- അപ്പൊസ്തലപ്രവൃത്തികള്‍ 16:7ഏകദേശം ക്രി.പി. 53
മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:8ഏകദേശം ക്രി.പി. 53
അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:9ഏകദേശം ക്രി.പി. 53
അവിടെവെച്ചു പൌലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദൎശനം കണ്ടു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:10ഏകദേശം ക്രി.പി. 53
ഈ ദൎശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാൻ ശ്രമിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:11ഏകദേശം ക്രി.പി. 53
അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാൾ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:12ഏകദേശം ക്രി.പി. 53
ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാർ കുടിയേറിപ്പാൎത്തതും ആകുന്നു; ആ പട്ടണത്തിൽ ഞങ്ങൾ ചില ദിവസം പാൎത്തു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:13ഏകദേശം ക്രി.പി. 53
ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാൎത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു, അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:14ഏകദേശം ക്രി.പി. 53
തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കൎത്താവു അവളുടെ ഹൃദയം തുറന്നു
- അപ്പൊസ്തലപ്രവൃത്തികള്‍ 16:15ഏകദേശം ക്രി.പി. 53
അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കൎത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാൎപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിൎബ്ബന്ധിച്ചു.