- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa AD 30–62
The Early Church
Pentecost ignites a movement; Peter, Paul, and countless others carry the gospel from Jerusalem to the ends of the earth.
ഈ കാലത്തെ വാക്യങ്ങൾ
- അപ്പൊസ്തലപ്രവൃത്തികള്‍ 16:16ഏകദേശം ക്രി.പി. 53
ഞങ്ങൾ പ്രാൎത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോൾ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാൎക്കു വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:17ഏകദേശം ക്രി.പി. 53
അവൾ പൌലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാൎഗ്ഗം നിങ്ങളോടു അറിയിക്കുന്നവർ എന്നു വിളിച്ചുപറഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:18ഏകദേശം ക്രി.പി. 53
ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:19ഏകദേശം ക്രി.പി. 53
അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൌലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി
- അപ്പൊസ്തലപ്രവൃത്തികള്‍ 16:20ഏകദേശം ക്രി.പി. 53
അധിപതികളുടെ മുമ്പിൽ നിൎത്തി; യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കി,
- അപ്പൊസ്തലപ്രവൃത്തികള്‍ 16:21ഏകദേശം ക്രി.പി. 53
റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:22ഏകദേശം ക്രി.പി. 53
പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികൾ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോൽകൊണ്ടു അവരെ അടിപ്പാൻ കല്പിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:23ഏകദേശം ക്രി.പി. 53
അവരെ വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കി കാരാഗൃഹപ്രമാണിയോടു അവരെ സൂക്ഷ്മത്തോടെ കാപ്പാൻ കല്പിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:24ഏകദേശം ക്രി.പി. 53
അവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ ആമത്തിൽ ഇട്ടു പൂട്ടി.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:25ഏകദേശം ക്രി.പി. 53
അൎദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാൎത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:26ഏകദേശം ക്രി.പി. 53
പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:27ഏകദേശം ക്രി.പി. 53
കരാഗൃഹപ്രമാണി ഉറക്കുണൎന്നു കാരാഗൃഹത്തിന്റെ വാതിലുകൾ ഉറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാർ ഓടിപ്പോയ്ക്കളഞ്ഞു എന്നു ഊഹിച്ചു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:28ഏകദേശം ക്രി.പി. 53
അപ്പോൾ പൌലൊസ്: നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:29ഏകദേശം ക്രി.പി. 53
അവൻ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൌലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:30ഏകദേശം ക്രി.പി. 53
അവരെ പുറത്തു കൊണ്ടുവന്നു: യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:31ഏകദേശം ക്രി.പി. 53
കൎത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:32ഏകദേശം ക്രി.പി. 53
പിന്നെ അവർ കൎത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:33ഏകദേശം ക്രി.പി. 53
അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:34ഏകദേശം ക്രി.പി. 53
പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവൎക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:35ഏകദേശം ക്രി.പി. 53
നേരം പുലൎന്നപ്പോൾ അധിപതികൾ കോല്ക്കാരെ അയച്ചു: ആ മനുഷ്യരെ വിട്ടയക്കേണം എന്നു പറയിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:36ഏകദേശം ക്രി.പി. 53
കാരാഗൃഹപ്രമാണി ഈ വാക്കു പൌലൊസിനോടു അറിയിച്ചു: നിങ്ങളെ വിട്ടയപ്പാൻ അധിപതികൾ ആളയച്ചിരിക്കുന്നു; ആകയാൽ സമാധാനത്തോടെ പോകുവിൻ എന്നു പറഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:37ഏകദേശം ക്രി.പി. 53
പൌലൊസ് അവരോടു: റോമപൌരന്മാരായ ഞങ്ങളെ അവർ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവർ തന്നേ വന്നു ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:38ഏകദേശം ക്രി.പി. 53
കോല്ക്കാർ ആ വാക്കു അധിപതികളോടു ബോധിപ്പിച്ചാറെ അവർ റോമ പൌരന്മാർ എന്നു കേട്ടു അവർ ഭയപ്പെട്ടു ചെന്നു അവരോടു നല്ല വാക്കു പറഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:39ഏകദേശം ക്രി.പി. 53
അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 16:40ഏകദേശം ക്രി.പി. 53
അവർ തടവു വിട്ടു ലുദിയയുടെ വീട്ടിൽ ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടു പോയി.