- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa AD 30–62
The Early Church
Pentecost ignites a movement; Peter, Paul, and countless others carry the gospel from Jerusalem to the ends of the earth.
ഈ കാലത്തെ വാക്യങ്ങൾ
- അപ്പൊസ്തലപ്രവൃത്തികള്‍ 15:7ഏകദേശം ക്രി.പി. 51
വളരെ തൎക്കം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റു അവരോടു പറഞ്ഞതു: സഹോദരന്മാരേ, കുറെ നാൾ മുമ്പെ ദൈവം നിങ്ങളിൽ വെച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങൾ അറിയുന്നുവല്ലോ.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:8ഏകദേശം ക്രി.പി. 51
ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവൎക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താൽ
- അപ്പൊസ്തലപ്രവൃത്തികള്‍ 15:9ഏകദേശം ക്രി.പി. 51
അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവൎക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:10ഏകദേശം ക്രി.പി. 51
ആകയാൽ നമ്മുടെ പിതാക്കന്മാൎക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ലത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വെപ്പാൻ നിങ്ങൾ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നതു എന്തു?
- അപ്പൊസ്തലപ്രവൃത്തികള്‍ 15:11ഏകദേശം ക്രി.പി. 51
കൎത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:12ഏകദേശം ക്രി.പി. 51
ജനസമൂഹം എല്ലാം മിണ്ടാതെ ബൎന്നബാസും പൌലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:13ഏകദേശം ക്രി.പി. 51
അവർ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞതു:
- അപ്പൊസ്തലപ്രവൃത്തികള്‍ 15:14ഏകദേശം ക്രി.പി. 51
സഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊൾവിൻ; ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോൻ വിവരിച്ചുവല്ലോ.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:15ഏകദേശം ക്രി.പി. 51
ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു:
- അപ്പൊസ്തലപ്രവൃത്തികള്‍ 15:16ഏകദേശം ക്രി.പി. 51
“അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിൎത്തും;
- അപ്പൊസ്തലപ്രവൃത്തികള്‍ 15:17ഏകദേശം ക്രി.പി. 51
മനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കൎത്താവിനെ അന്വേഷിക്കും എന്നു
- അപ്പൊസ്തലപ്രവൃത്തികള്‍ 15:18ഏകദേശം ക്രി.പി. 51
ഇതു പൂൎവ്വകാലം മുതൽ അറിയിക്കുന്ന കൎത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:19ഏകദേശം ക്രി.പി. 51
ആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ
- അപ്പൊസ്തലപ്രവൃത്തികള്‍ 15:20ഏകദേശം ക്രി.പി. 51
അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വൎജ്ജിച്ചിരിപ്പാൻ നാം അവൎക്കു എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:21ഏകദേശം ക്രി.പി. 51
മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂൎവ്വകാലംമുതൽ പട്ടണം തോറും അതു പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:22ഏകദേശം ക്രി.പി. 51
അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൌലൊസിനോടും ബൎന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിലേക്കു അയക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സൎവ്വസഭയും നിൎണ്ണയിച്ചു, സഹോദരന്മാരിൽ പ്രമാണപ്പെട്ട പുരുഷന്മാരായ ബൎശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:23ഏകദേശം ക്രി.പി. 51
അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യൊക്ക്യയിലും സൂറിയയിലും കിലിക്ക്യയിലും ജാതികളിൽ നിന്നു ചേൎന്ന സഹോദരന്മാൎക്കു വന്ദനം.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:24ഏകദേശം ക്രി.പി. 51
ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേൾക്കകൊണ്ടു
- അപ്പൊസ്തലപ്രവൃത്തികള്‍ 15:25ഏകദേശം ക്രി.പി. 51
ഞങ്ങൾ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ
- അപ്പൊസ്തലപ്രവൃത്തികള്‍ 15:26ഏകദേശം ക്രി.പി. 51
പ്രിയ ബൎന്നബാസോടും പൌലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയക്കേണം എന്നു ഞങ്ങൾ ഒരുമനപ്പെട്ടു നിശ്ചയിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:27ഏകദേശം ക്രി.പി. 51
ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നേ അറിയിക്കും.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:28ഏകദേശം ക്രി.പി. 51
വിഗ്രഹാൎപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വൎജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:29ഏകദേശം ക്രി.പി. 51
ഇവ വൎജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു; ശുഭമായിരിപ്പിൻ.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:30ഏകദേശം ക്രി.പി. 51
അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്ക്യയിൽ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു.
- അപ്പൊസ്തലപ്രവൃത്തികള്‍ 15:31ഏകദേശം ക്രി.പി. 51
അവർ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു.