- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa AD 30–62
The Early Church
Pentecost ignites a movement; Peter, Paul, and countless others carry the gospel from Jerusalem to the ends of the earth.
ഈ കാലത്തെ വാക്യങ്ങൾ
- അപ്പൊസ്തലപ്രവൃത്തികള്‍ 1:1ഏകദേശം ക്രി.പി. 33
തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാൎക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.
- അപ്പൊസ്തലപ്രവൃത്തികള്‍ 1:2ഏകദേശം ക്രി.പി. 33
അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവൎക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാൎയ്യങ്ങൾ
- അപ്പൊസ്തലപ്രവൃത്തികള്‍ 1:3ഏകദേശം ക്രി.പി. 33
പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവൎക്കു കാണിച്ചു കൊടുത്തു.
- അപ്പൊസ്തലപ്രവൃത്തികള്‍ 1:4ഏകദേശം ക്രി.പി. 33
അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;
- അപ്പൊസ്തലപ്രവൃത്തികള്‍ 1:5ഏകദേശം ക്രി.പി. 33
യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 1:6ഏകദേശം ക്രി.പി. 33
ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കൎത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 1:7ഏകദേശം ക്രി.പി. 33
അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.
- അപ്പൊസ്തലപ്രവൃത്തികള്‍ 1:8ഏകദേശം ക്രി.പി. 33
എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമൎയ്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 1:9ഏകദേശം ക്രി.പി. 33
ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 1:10ഏകദേശം ക്രി.പി. 33
അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു:
- അപ്പൊസ്തലപ്രവൃത്തികള്‍ 1:11ഏകദേശം ക്രി.പി. 33
ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വൎഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വൎഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 1:12ഏകദേശം ക്രി.പി. 33
അവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 1:13ഏകദേശം ക്രി.പി. 33
അവിടെ എത്തിയപ്പോൾ അവർ പാൎത്ത മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബൎത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും
- അപ്പൊസ്തലപ്രവൃത്തികള്‍ 1:14ഏകദേശം ക്രി.പി. 33
സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാൎത്ഥന കഴിച്ചു പോന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 1:15ഏകദേശം ക്രി.പി. 33
ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്നു പറഞ്ഞതു:
- അപ്പൊസ്തലപ്രവൃത്തികള്‍ 1:16ഏകദേശം ക്രി.പി. 33
സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവൎക്കു വഴികാട്ടിയായിത്തീൎന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ ആവശ്യമായിരുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 1:17ഏകദേശം ക്രി.പി. 33
അവൻ ഞങ്ങളുടെ എണ്ണത്തിൽ ഉൾപ്പെട്ടവനായി ഈ ശുശ്രൂഷയിൽ പങ്കുലഭിച്ചിരുന്നുവല്ലോ.
- അപ്പൊസ്തലപ്രവൃത്തികള്‍ 1:18ഏകദേശം ക്രി.പി. 33
--അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളൎന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.
- അപ്പൊസ്തലപ്രവൃത്തികള്‍ 1:19ഏകദേശം ക്രി.പി. 33
അതു യെരൂശലേമിൽ പാൎക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയിൽ രക്തനിലം എന്നൎത്ഥമുള്ള അക്കൽദാമാ എന്നു പേർ ആയി.
- അപ്പൊസ്തലപ്രവൃത്തികള്‍ 1:20ഏകദേശം ക്രി.പി. 33
--സങ്കീൎത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാൎക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 1:21ഏകദേശം ക്രി.പി. 33
ആകയാൽ കൎത്താവായ യേശു യോഹന്നാന്റെ സ്നാനം മുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾ വരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന
- അപ്പൊസ്തലപ്രവൃത്തികള്‍ 1:22ഏകദേശം ക്രി.പി. 33
കാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.
- അപ്പൊസ്തലപ്രവൃത്തികള്‍ 1:23ഏകദേശം ക്രി.പി. 33
അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബൎശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:
- അപ്പൊസ്തലപ്രവൃത്തികള്‍ 1:24ഏകദേശം ക്രി.പി. 33
സകല ഹൃദയങ്ങളെയും അറിയുന്ന കൎത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു
- അപ്പൊസ്തലപ്രവൃത്തികള്‍ 1:25ഏകദേശം ക്രി.പി. 33
ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാൎത്ഥിച്ചു അവരുടെ പേൎക്കു ചീട്ടിട്ടു: