- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa 930–586 BC
The Divided Kingdom
The kingdom splits into Israel and Judah; prophets warn of judgment as both nations slowly drift into idolatry and exile.
ഈ കാലത്തെ വാക്യങ്ങൾ
- 2 ദിനവൃത്താന്തം 30:18ഏകദേശം ക്രി.മു. 726
വലിയോരു ജനസമൂഹം, എപ്രയീമിൽനിന്നു മനശ്ശെയിൽനിന്നും യിസ്സാഖാരിൽനിന്നും സെബൂലൂനിൽനിന്നും ഉള്ള അനേകർ, തങ്ങളെത്തന്നേ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തിൽ പെസഹ തിന്നു. എന്നാൽ യെഹിസ്കീയാവു അവൎക്കു വേണ്ടി പ്രാൎത്ഥിച്ചു:
- 2 ദിനവൃത്താന്തം 30:19ഏകദേശം ക്രി.മു. 726
വിശുദ്ധമന്ദിരത്തിന്നു ആവശ്യമായ വിശുദ്ധീകരണംപോലെ വിശുദ്ധനായില്ലെങ്കിലും ദൈവത്തെ, തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെത്തന്നേ അന്വേഷിപ്പാൻ മനസ്സുവെക്കുന്ന എല്ലാവനോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ എന്നു പറഞ്ഞു.
- 2 ദിനവൃത്താന്തം 30:20ഏകദേശം ക്രി.മു. 726
യഹോവ യെഹിസ്കീയാവിന്റെ പ്രാൎത്ഥന കേട്ടു ജനത്തെ സൌഖ്യമാക്കി.
- 2 ദിനവൃത്താന്തം 30:21ഏകദേശം ക്രി.മു. 726
അങ്ങനെ യെരൂശലേമിൽ വന്നുകൂടിയിരുന്ന യിസ്രായേൽമക്കൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാൽ യഹോവെക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു.
- 2 ദിനവൃത്താന്തം 30:22ഏകദേശം ക്രി.മു. 726
യെഹിസ്കീയാവു യഹോവയുടെ ശുശ്രൂഷയിൽ സാമൎത്ഥ്യം കാണിച്ച എല്ലാലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവർ സമാധാനയാഗങ്ങൾ അൎപ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ടു ഏഴുദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു.
- 2 ദിനവൃത്താന്തം 30:23ഏകദേശം ക്രി.മു. 726
പിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാൻ സൎവ്വസഭയും നിൎണ്ണയിച്ചു. അങ്ങനെ അവർ വേറെ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു.
- 2 ദിനവൃത്താന്തം 30:24ഏകദേശം ക്രി.മു. 726
യെഹൂദാരാജാവായ യെഹിസ്കീയാവു സഭെക്കു ആയിരം കാളയെയും ഏഴായിരം ആടിനെയും കൊടുത്തു; പ്രഭുക്കന്മാരും സഭെക്കു ആയിരം കാളയെയും പതിനായിരം ആടിനെയും കൊടുത്തു; അനേകം പുരോഹിതന്മാർ തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു.
- 2 ദിനവൃത്താന്തം 30:25ഏകദേശം ക്രി.മു. 726
യെഹൂദയുടെ സൎവ്വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലിൽനിന്നു വന്ന സൎവ്വസഭയും യിസ്രായേൽ ദേശത്തുനിന്നു വന്നു യെഹൂദയിൽ പാൎത്തിരുന്ന പരദേശികളും സന്തോഷിച്ചു.
- 2 ദിനവൃത്താന്തം 30:26ഏകദേശം ക്രി.മു. 726
അങ്ങനെ യെരൂശലേമിൽ മഹാസന്തോഷം ഉണ്ടായി; യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലംമുതൽ ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല.
- 2 ദിനവൃത്താന്തം 30:27ഏകദേശം ക്രി.മു. 726
ഒടുവിൽ ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേൾക്കപ്പെടുകയും അവരുടെ പ്രാൎത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വൎഗ്ഗത്തിൽ എത്തുകയും ചെയ്തു.
- 2 ദിനവൃത്താന്തം 31:1ഏകദേശം ക്രി.മു. 726
ഇതൊക്കെയും തീൎന്നശേഷം വന്നുകൂടിയിരുന്ന എല്ലായിസ്രായേലും യെഹൂദാനഗരങ്ങളിലേക്കു ചെന്നു സ്തംഭവിഗ്രഹങ്ങളെ തകൎത്തു എല്ലായെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകളെ വെട്ടി പുജാഗിരികളെയും ബലിപീഠങ്ങളെയും ഇടിച്ചുനശിപ്പിച്ചുകളഞ്ഞു. പിന്നെ യിസ്രായേൽമക്കൾ എല്ലാവരും ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും അവകാശത്തിലേക്കും മടങ്ങിപ്പോയി.
- 2 ദിനവൃത്താന്തം 31:2ഏകദേശം ക്രി.മു. 726
അനന്തരം യെഹിസ്കീയാവു പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകളെ കൂറുകൂറായി ഓരോരുത്തനെ അവനവന്റെ ശുശ്രൂഷപ്രകാരം പുരോഹിതന്മാരെയും ലേവ്യരെയും ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാനും യഹോവയുടെ പാളയത്തിന്റെ വാതിലുകളിൽ ശുശ്രൂഷിപ്പാനും സ്തോത്രം ചെയ്തു വാഴ്ത്തുവാനും നിയമിച്ചു.
- 2 ദിനവൃത്താന്തം 31:3ഏകദേശം ക്രി.മു. 726
രാജാവു ഹോമയാഗങ്ങൾക്കായിട്ടു, യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ കാലത്തെയും വൈകുന്നേരത്തെയും ഹോമയാഗങ്ങൾക്കായിട്ടും ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും ഉള്ള ഹോമയാഗങ്ങൾക്കായിട്ടും തന്നേ സ്വന്തവകയിൽനിന്നു ഒരു ഓഹരി നിശ്ചയിച്ചു.
- 2 ദിനവൃത്താന്തം 31:4ഏകദേശം ക്രി.മു. 726
യെരൂശലേമിൽ പാൎത്ത ജനത്തോടു അവൻ പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തിൽ ഉറ്റിരിക്കേണ്ടതിന്നു അവരുടെ ഓഹരി കൊടുപ്പാൻ കല്പിച്ചു.
- 2 ദിനവൃത്താന്തം 31:5ഏകദേശം ക്രി.മു. 726
ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേൽമക്കൾ ധാന്യം, വീഞ്ഞ്, എണ്ണ, തേൻ, വയലിലെ എല്ലാവിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്റെയും ദശാംശവും അനവധി കൊണ്ടുവന്നു.
- 2 ദിനവൃത്താന്തം 31:6ഏകദേശം ക്രി.മു. 726
യെഹൂദാനഗരങ്ങളിൽ പാൎത്ത യിസ്രായേല്യരും യെഹൂദ്യരും കൂടെ കാളകളിലും ആടുകളിലും ദശാംശവും തങ്ങളുടെ ദൈവമായ യഹോവെക്കു നിവേദിച്ചിരുന്ന നിവേദിതവസ്തുക്കളിൽ ദശാംശവും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി.
- 2 ദിനവൃത്താന്തം 31:7ഏകദേശം ക്രി.മു. 726
മൂന്നാം മാസത്തിൽ അവർ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തിൽ തീൎത്തു.
- 2 ദിനവൃത്താന്തം 31:8ഏകദേശം ക്രി.മു. 726
യെഹിസ്കീയാവും പ്രഭുക്കന്മാരും വന്നു കൂമ്പാരങ്ങളെ കണ്ടപ്പോൾ അവർ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും വാഴ്ത്തി.
- 2 ദിനവൃത്താന്തം 31:9ഏകദേശം ക്രി.മു. 726
യെഹിസ്കീയാവു കൂമ്പാരങ്ങളെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു.
- 2 ദിനവൃത്താന്തം 31:10ഏകദേശം ക്രി.മു. 726
അതിന്നു സാദോക്കിന്റെ ഗൃഹത്തിൽ മഹാപുരോഹിതനായ അസൎയ്യാവു അവനോടു: ജനം ഈ വഴിപാടുകളെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു തുടങ്ങിയതുമുതൽ ഞങ്ങൾ തിന്നു തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം എന്നുത്തരം പറഞ്ഞു.
- 2 ദിനവൃത്താന്തം 31:11ഏകദേശം ക്രി.മു. 726
അപ്പോൾ യെഹിസ്കീയാവു യഹോവയുടെ ആലയത്തിൽ അറകൾ ഒരുക്കുവാൻ കല്പിച്ചു;
- 2 ദിനവൃത്താന്തം 31:12ഏകദേശം ക്രി.മു. 726
അങ്ങനെ അവർ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്തുകൊണ്ടുവന്നു: ലേവ്യനായ കോനന്യാവു അവെക്കു മേൽവിചാരകനും അവന്റെ അനുജൻ ശിമെയി രണ്ടാമനും ആയിരുന്നു.
- 2 ദിനവൃത്താന്തം 31:13ഏകദേശം ക്രി.മു. 726
യെഹിസ്കീയാരാജാവിന്റെയും ദൈവാലയപ്രമാണിയായ അസൎയ്യാവിന്റെയും ആജ്ഞപ്രകാരം യെഹീയേൽ, അസസ്യാവു, നഹത്ത്, അസാഹേൽ, യെരീമോത്ത്, യോസാബാദ്, എലീയേൽ, യിസ്മഖ്യാവു, മഹത്ത്, ബെനായാവു എന്നിവർ കോനന്യാവിന്റെയും അവന്റെ അനുജൻ ശിമെയിയുടെയും കീഴിൽ വിചാരകന്മാരായിരുന്നു.
- 2 ദിനവൃത്താന്തം 31:14ഏകദേശം ക്രി.മു. 726
കിഴക്കെ വാതിൽകാവല്ക്കാരനായി ലേവ്യനായ യിമ്നയുടെ മകനായ കോരേ യഹോവയുടെ വഴിപാടുകളെയും അതിവിശുദ്ധവസ്തുക്കളെയും വിഭാഗിച്ചുകൊടുപ്പാൻ ദൈവത്തിന്നുള്ള ഔദാൎയ്യദാനങ്ങൾക്കു മേൽവിചാരകനായിരുന്നു.
- 2 ദിനവൃത്താന്തം 31:15ഏകദേശം ക്രി.മു. 726
അവന്റെ കീഴിൽ തങ്ങളുടെ സഹോദരന്മാൎക്കും, വലിയവൎക്കും ചെറിയവൎക്കും കൂറുകൂറായി കൊടുപ്പാൻ ഏദെൻ, മിന്യാമീൻ, യേശുവ, ശെമയ്യാവു, അമൎയ്യാവു, ശെഖന്യാവു എന്നിവർ പുരോഹിതനഗരങ്ങളിൽ ഉദ്യോഗസ്ഥന്മാരായിരുന്നു.