- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa 1446 BC
Sinai & The Law
God meets Israel at Mount Sinai, reveals the Ten Commandments, and establishes the Tabernacle and the priestly covenant.
ഈ കാലത്തെ വാക്യങ്ങൾ
- ലേവ്യപുസ്തകം 11:1ഏകദേശം ക്രി.മു. 1490
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
- ലേവ്യപുസ്തകം 11:2ഏകദേശം ക്രി.മു. 1490
നിങ്ങൾ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങൾക്കു തിന്നാകുന്ന മൃഗങ്ങൾ ഇവ:
- ലേവ്യപുസ്തകം 11:3ഏകദേശം ക്രി.മു. 1490
മൃഗങ്ങളിൽ കുളമ്പു പിളൎന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങൾക്കു തിന്നാം.
- ലേവ്യപുസ്തകം 11:4ഏകദേശം ക്രി.മു. 1490
എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളൎന്നിരിക്കുന്നവയിലും നിങ്ങൾ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളൎന്നതല്ലായ്കകൊണ്ടു അതു നിങ്ങൾക്കു അശുദ്ധം.
- ലേവ്യപുസ്തകം 11:5ഏകദേശം ക്രി.മു. 1490
കുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളൎന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.
- ലേവ്യപുസ്തകം 11:6ഏകദേശം ക്രി.മു. 1490
മുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.
- ലേവ്യപുസ്തകം 11:7ഏകദേശം ക്രി.മു. 1490
പന്നി; കുളമ്പു പിളൎന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.
- ലേവ്യപുസ്തകം 11:8ഏകദേശം ക്രി.മു. 1490
ഇവയുടെ മാംസം നിങ്ങൾ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങൾക്കു അശുദ്ധം.
- ലേവ്യപുസ്തകം 11:9ഏകദേശം ക്രി.മു. 1490
വെള്ളത്തിലുള്ള എല്ലാറ്റിലുംവെച്ചു നിങ്ങൾക്കു തിന്നാകുന്നവ ഇവ: കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങൾക്കു തിന്നാം.
- ലേവ്യപുസ്തകം 11:10ഏകദേശം ക്രി.മു. 1490
എന്നാൽ കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചലനം ചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം.
- ലേവ്യപുസ്തകം 11:11ഏകദേശം ക്രി.മു. 1490
അവ നിങ്ങൾക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു; അവയുടെ പിണം നിങ്ങൾക്കു അറെപ്പായിരിക്കേണം.
- ലേവ്യപുസ്തകം 11:12ഏകദേശം ക്രി.മു. 1490
ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങൾക്കു അറെപ്പു ആയിരിക്കേണം.
- ലേവ്യപുസ്തകം 11:13ഏകദേശം ക്രി.മു. 1490
പക്ഷികളിൽ നിങ്ങൾക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവ: അവയെ തിന്നരുതു; അവ അറെപ്പു ആകുന്നു: കഴുകൻ, ചെമ്പരുന്തു,
- ലേവ്യപുസ്തകം 11:14ഏകദേശം ക്രി.മു. 1490
കടൽറാഞ്ചൻ, ഗൃദ്ധ്രം, അതതു വിധം പരുന്തു,
- ലേവ്യപുസ്തകം 11:15ഏകദേശം ക്രി.മു. 1490
അതതു വിധം കാക്ക, ഒട്ടകപ്പക്ഷി,
- ലേവ്യപുസ്തകം 11:16ഏകദേശം ക്രി.മു. 1490
പുള്ളു, കടൽകാക്ക, അതതു വിധം പ്രാപ്പിടിയൻ,
- ലേവ്യപുസ്തകം 11:17ഏകദേശം ക്രി.മു. 1490
നത്തു, നീൎക്കാക്ക, കൂമൻ, മൂങ്ങ,
- ലേവ്യപുസ്തകം 11:18ഏകദേശം ക്രി.മു. 1490
വേഴാമ്പൽ, കുടുമ്മച്ചാത്തൻ, പെരിഞാറ,
- ലേവ്യപുസ്തകം 11:19ഏകദേശം ക്രി.മു. 1490
അതതതു വിധം കൊക്കു, കുളക്കോഴി, നരിച്ചീർ എന്നിവയും
- ലേവ്യപുസ്തകം 11:20ഏകദേശം ക്രി.മു. 1490
ചിറകുള്ള ഇഴജാതിയിൽ നാലുകാൽകൊണ്ടു നടക്കുന്നതു ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം.
- ലേവ്യപുസ്തകം 11:21ഏകദേശം ക്രി.മു. 1490
എങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലുകാൽ കൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിന്നു കാലിന്മേൽ തുട ഉള്ളവയെ നിങ്ങൾക്കു തിന്നാം.
- ലേവ്യപുസ്തകം 11:22ഏകദേശം ക്രി.മു. 1490
ഇവയിൽ അതതു വിധം വെട്ടുക്കിളി, അതതു വിധം വിട്ടിൽ, അതതു വിധം ചീവീടു, അതതു വിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു തിന്നാം.
- ലേവ്യപുസ്തകം 11:23ഏകദേശം ക്രി.മു. 1490
ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതി ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം.
- ലേവ്യപുസ്തകം 11:24ഏകദേശം ക്രി.മു. 1490
അവയാൽ നിങ്ങൾ അശുദ്ധരാകും: അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.
- ലേവ്യപുസ്തകം 11:25ഏകദേശം ക്രി.മു. 1490
അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.