ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. 2 തെസ്സലൊനീക്യര്‍ 1:7ഏകദേശം ക്രി.പി. 54

    ദൈവത്തെ അറിയാത്തവൎക്കും നമ്മുടെ കൎത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവൎക്കും പ്രതികാരം കൊടുക്കുമ്പോൾ

  2. 2 തെസ്സലൊനീക്യര്‍ 1:8ഏകദേശം ക്രി.പി. 54

    നിങ്ങളെ പീഡിപ്പിക്കുന്നവൎക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നല്കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ.

  3. 2 തെസ്സലൊനീക്യര്‍ 1:9ഏകദേശം ക്രി.പി. 54

    ആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും

  4. 2 തെസ്സലൊനീക്യര്‍ 1:10ഏകദേശം ക്രി.പി. 54

    വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കൎത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.

  5. 2 തെസ്സലൊനീക്യര്‍ 1:11ഏകദേശം ക്രി.പി. 54

    അതുകൊണ്ടു ഞങ്ങൾ നമ്മുടെ ദൈവത്തിന്റെയും കൎത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കൎത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന്നു

  6. 2 തെസ്സലൊനീക്യര്‍ 1:12ഏകദേശം ക്രി.പി. 54

    നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സൽഗുണത്തിലുള്ള സകലതാല്പൎയ്യവും വിശ്വാസത്തിന്റെ പ്രവൃത്തിയും ശക്തിയോടെ പൂൎണ്ണമാക്കിത്തരേണം എന്നു നിങ്ങൾക്കു വേണ്ടി എപ്പോഴും പ്രാൎത്ഥിക്കുന്നു.

  7. 2 തെസ്സലൊനീക്യര്‍ 2:1ഏകദേശം ക്രി.പി. 54

    ഇനി സഹോദരന്മാരേ, നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:

  8. 2 തെസ്സലൊനീക്യര്‍ 2:2ഏകദേശം ക്രി.പി. 54

    കൎത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു.

  9. 2 തെസ്സലൊനീക്യര്‍ 2:3ഏകദേശം ക്രി.പി. 54

    ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധൎമ്മമൂൎത്തിയുമായവൻ വെളിപ്പെടുകയും വേണം.

  10. 2 തെസ്സലൊനീക്യര്‍ 2:4ഏകദേശം ക്രി.പി. 54

    അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയൎത്തുന്ന എതിരാളി അത്രേ.

  11. 2 തെസ്സലൊനീക്യര്‍ 2:5ഏകദേശം ക്രി.പി. 54

    നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓൎക്കുന്നില്ലയോ?

  12. 2 തെസ്സലൊനീക്യര്‍ 2:6ഏകദേശം ക്രി.പി. 54

    അവൻ സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോൾ തടുക്കുന്നതു എന്തു എന്നു നിങ്ങൾ അറിയുന്നു.

  13. 2 തെസ്സലൊനീക്യര്‍ 2:7ഏകദേശം ക്രി.പി. 54

    അധൎമ്മത്തിന്റെ മൎമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം.

  14. 2 തെസ്സലൊനീക്യര്‍ 2:8ഏകദേശം ക്രി.പി. 54

    അപ്പോൾ അധൎമ്മമൂൎത്തി വെളിപ്പെട്ടുവരും; അവനെ കൎത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.

  15. 2 തെസ്സലൊനീക്യര്‍ 2:9ഏകദേശം ക്രി.പി. 54

    അധൎമ്മമൂൎത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവൎക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;

  16. 2 തെസ്സലൊനീക്യര്‍ 2:10ഏകദേശം ക്രി.പി. 54

    അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.

  17. 2 തെസ്സലൊനീക്യര്‍ 2:11ഏകദേശം ക്രി.പി. 54

    സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവൎക്കും ന്യായവിധി വരേണ്ടതിന്നു

  18. 2 തെസ്സലൊനീക്യര്‍ 2:12ഏകദേശം ക്രി.പി. 54

    ദൈവം അവൎക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.

  19. 2 തെസ്സലൊനീക്യര്‍ 2:13ഏകദേശം ക്രി.പി. 54

    ഞങ്ങളോ, കൎത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.

  20. 2 തെസ്സലൊനീക്യര്‍ 2:14ഏകദേശം ക്രി.പി. 54

    നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷെക്കു വിളിച്ചതു.

  21. 2 തെസ്സലൊനീക്യര്‍ 2:15ഏകദേശം ക്രി.പി. 54

    ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറെച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ.

  22. 2 തെസ്സലൊനീക്യര്‍ 2:16ഏകദേശം ക്രി.പി. 54

    നമ്മുടെ കൎത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും

  23. 2 തെസ്സലൊനീക്യര്‍ 2:17ഏകദേശം ക്രി.പി. 54

    നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.

  24. 2 തെസ്സലൊനീക്യര്‍ 3:1ഏകദേശം ക്രി.പി. 54

    ഒടുവിൽ സഹോദരന്മാരേ, കൎത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും

  25. 2 തെസ്സലൊനീക്യര്‍ 3:2ഏകദേശം ക്രി.പി. 54

    വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാൎത്ഥിപ്പിൻ; വിശ്വാസം എല്ലാവൎക്കും ഇല്ലല്ലോ.