circa AD 48–96
Letters to the Churches
Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.
ഈ കാലത്തെ വാക്യങ്ങൾ
- 1 തെസ്സലൊനീക്യര്‍ 5:10ഏകദേശം ക്രി.പി. 54
നാം ഉണൎന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കൎത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു.
- 1 തെസ്സലൊനീക്യര്‍ 5:11ഏകദേശം ക്രി.പി. 54
ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വൎദ്ധനവരുത്തിയും പോരുവിൻ.
- 1 തെസ്സലൊനീക്യര്‍ 5:12ഏകദേശം ക്രി.പി. 54
സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കൎത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം
- 1 തെസ്സലൊനീക്യര്‍ 5:13ഏകദേശം ക്രി.പി. 54
ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ.
- 1 തെസ്സലൊനീക്യര്‍ 5:14ഏകദേശം ക്രി.പി. 54
സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈൎയ്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീൎഘക്ഷമ കാണിപ്പിൻ.
- 1 തെസ്സലൊനീക്യര്‍ 5:15ഏകദേശം ക്രി.പി. 54
ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;
- 1 തെസ്സലൊനീക്യര്‍ 5:16ഏകദേശം ക്രി.പി. 54
എപ്പോഴും സന്തോഷിപ്പിൻ;
- 1 തെസ്സലൊനീക്യര്‍ 5:17ഏകദേശം ക്രി.പി. 54
ഇടവിടാതെ പ്രാൎത്ഥിപ്പിൻ
- 1 തെസ്സലൊനീക്യര്‍ 5:18ഏകദേശം ക്രി.പി. 54
എല്ലാറ്റിന്നും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
- 1 തെസ്സലൊനീക്യര്‍ 5:19ഏകദേശം ക്രി.പി. 54
ആത്മാവിനെ കെടുക്കരുതു.
- 1 തെസ്സലൊനീക്യര്‍ 5:20ഏകദേശം ക്രി.പി. 54
പ്രവചനം തുച്ഛീകരിക്കരുതു.
- 1 തെസ്സലൊനീക്യര്‍ 5:21ഏകദേശം ക്രി.പി. 54
സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.
- 1 തെസ്സലൊനീക്യര്‍ 5:22ഏകദേശം ക്രി.പി. 54
സകലവിധദോഷവും വിട്ടകലുവിൻ.
- 1 തെസ്സലൊനീക്യര്‍ 5:23ഏകദേശം ക്രി.പി. 54
സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.
- 1 തെസ്സലൊനീക്യര്‍ 5:24ഏകദേശം ക്രി.പി. 54
നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവൎത്തിക്കും.
- 1 തെസ്സലൊനീക്യര്‍ 5:25ഏകദേശം ക്രി.പി. 54
സഹോദരന്മാരേ, ഞങ്ങൾക്കു വേണ്ടി പ്രാൎത്ഥിപ്പിൻ.
- 1 തെസ്സലൊനീക്യര്‍ 5:26ഏകദേശം ക്രി.പി. 54
സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‌വിൻ.
- 1 തെസ്സലൊനീക്യര്‍ 5:27ഏകദേശം ക്രി.പി. 54
കൎത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കേണം.
- 1 തെസ്സലൊനീക്യര്‍ 5:28ഏകദേശം ക്രി.പി. 54
നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
- 2 തെസ്സലൊനീക്യര്‍ 1:1ഏകദേശം ക്രി.പി. 54
പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കൎത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു:
- 2 തെസ്സലൊനീക്യര്‍ 1:2ഏകദേശം ക്രി.പി. 54
പിതാവായ ദൈവത്തിങ്കൽ നിന്നും കൎത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
- 2 തെസ്സലൊനീക്യര്‍ 1:3ഏകദേശം ക്രി.പി. 54
സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വൎദ്ധിച്ചും ആളാംപ്രതി നിങ്ങൾക്കു എല്ലാവൎക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്‌വാൻ കടമ്പെട്ടിരിക്കുന്നു.
- 2 തെസ്സലൊനീക്യര്‍ 1:4ഏകദേശം ക്രി.പി. 54
അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.
- 2 തെസ്സലൊനീക്യര്‍ 1:5ഏകദേശം ക്രി.പി. 54
അതു നിങ്ങൾ കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു.
- 2 തെസ്സലൊനീക്യര്‍ 1:6ഏകദേശം ക്രി.പി. 54
കൎത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വൎഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി