ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. 1 തെസ്സലൊനീക്യര്‍ 4:3ഏകദേശം ക്രി.പി. 54

    ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുൎന്നടപ്പു വിട്ടൊഴിഞ്ഞു

  2. 1 തെസ്സലൊനീക്യര്‍ 4:4ഏകദേശം ക്രി.പി. 54

    ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല,

  3. 1 തെസ്സലൊനീക്യര്‍ 4:5ഏകദേശം ക്രി.പി. 54

    വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.

  4. 1 തെസ്സലൊനീക്യര്‍ 4:6ഏകദേശം ക്രി.പി. 54

    ഈ കാൎയ്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങൾ നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈ വകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കൎത്താവല്ലോ.

  5. 1 തെസ്സലൊനീക്യര്‍ 4:7ഏകദേശം ക്രി.പി. 54

    ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിന്നത്രേ വിളിച്ചതു.

  6. 1 തെസ്സലൊനീക്യര്‍ 4:8ഏകദേശം ക്രി.പി. 54

    ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.

  7. 1 തെസ്സലൊനീക്യര്‍ 4:9ഏകദേശം ക്രി.പി. 54

    സഹോദരപ്രീതിയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ ആവശ്യമില്ല; അന്യോന്യം സ്നേഹിപ്പാൻ നിങ്ങൾ ദൈവത്താൽ ഉപദേശം പ്രാപിച്ചതല്ലാതെ

  8. 1 തെസ്സലൊനീക്യര്‍ 4:10ഏകദേശം ക്രി.പി. 54

    മക്കെദൊന്യയിൽ എങ്ങുമുള്ള സഹോദരന്മാരോടു ഒക്കെയും അങ്ങനെ ആചരിച്ചും പോരുന്നുവല്ലോ. എന്നാൽ സഹോദരന്മാരേ, അതിൽ നിങ്ങൾ അധികമായി വൎദ്ധിച്ചുവരേണം എന്നും

  9. 1 തെസ്സലൊനീക്യര്‍ 4:11ഏകദേശം ക്രി.പി. 54

    പുറത്തുള്ളവരോടു മൎയ്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി

  10. 1 തെസ്സലൊനീക്യര്‍ 4:12ഏകദേശം ക്രി.പി. 54

    ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാൎപ്പാനും സ്വന്തകാൎയ്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‌വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു.

  11. 1 തെസ്സലൊനീക്യര്‍ 4:13ഏകദേശം ക്രി.പി. 54

    സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.

  12. 1 തെസ്സലൊനീക്യര്‍ 4:14ഏകദേശം ക്രി.പി. 54

    യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.

  13. 1 തെസ്സലൊനീക്യര്‍ 4:15ഏകദേശം ക്രി.പി. 54

    കൎത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവൎക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കൎത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു.

  14. 1 തെസ്സലൊനീക്യര്‍ 4:16ഏകദേശം ക്രി.പി. 54

    കൎത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിൎത്തെഴുന്നേൽക്കയും ചെയ്യും.

  15. 1 തെസ്സലൊനീക്യര്‍ 4:17ഏകദേശം ക്രി.പി. 54

    പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കൎത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കൎത്താവിനോടുകൂടെ ഇരിക്കും.

  16. 1 തെസ്സലൊനീക്യര്‍ 4:18ഏകദേശം ക്രി.പി. 54

    ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.

  17. 1 തെസ്സലൊനീക്യര്‍ 5:1ഏകദേശം ക്രി.പി. 54

    സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല.

  18. 1 തെസ്സലൊനീക്യര്‍ 5:2ഏകദേശം ക്രി.പി. 54

    കള്ളൻ രാത്രിയിൽ വരുമ്പോലെ കൎത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ.

  19. 1 തെസ്സലൊനീക്യര്‍ 5:3ഏകദേശം ക്രി.പി. 54

    അവർ സമാധാനമെന്നും നിൎഭയമെന്നും പറയുമ്പോൾ ഗൎഭിണിക്കു പ്രസവവേദന വരുമ്പോലെ അവൎക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവൎക്കു തെറ്റിയൊഴിയാവതുമല്ല.

  20. 1 തെസ്സലൊനീക്യര്‍ 5:4ഏകദേശം ക്രി.പി. 54

    എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;

  21. 1 തെസ്സലൊനീക്യര്‍ 5:5ഏകദേശം ക്രി.പി. 54

    നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.

  22. 1 തെസ്സലൊനീക്യര്‍ 5:6ഏകദേശം ക്രി.പി. 54

    ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണൎന്നും സുബോധമായുമിരിക്ക.

  23. 1 തെസ്സലൊനീക്യര്‍ 5:7ഏകദേശം ക്രി.പി. 54

    ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു.

  24. 1 തെസ്സലൊനീക്യര്‍ 5:8ഏകദേശം ക്രി.പി. 54

    നാമോ പകലിന്നുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.

  25. 1 തെസ്സലൊനീക്യര്‍ 5:9ഏകദേശം ക്രി.പി. 54

    ദൈവം നമ്മെ കോപത്തിന്നല്ല,