circa AD 48–96
Letters to the Churches
Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.
ഈ കാലത്തെ വാക്യങ്ങൾ
- 1 തിമൊഥെയൊസ് 1:10ഏകദേശം ക്രി.പി. 65
പത്ഥ്യോപദേശത്തിന്നു വിപരീതമായ മറ്റു ഏതിന്നും അത്രേ വെച്ചിരിക്കുന്നതു എന്നു ഗ്രഹിച്ചുകൊണ്ടു അതിനെ ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു.
- 1 തിമൊഥെയൊസ് 1:11ഏകദേശം ക്രി.പി. 65
ഈ പരിജ്ഞാനം, എങ്കൽ ഭരമേല്പിച്ചിരിക്കുന്നതായി ധന്യനായ ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷത്തിന്നു അനുസാരമായതു തന്നേ.
- 1 തിമൊഥെയൊസ് 1:12ഏകദേശം ക്രി.പി. 65
എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കൎത്താവു എന്നെ വിശ്വസ്തൻ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാൻ അവനെ സ്തുതിക്കുന്നു.
- 1 തിമൊഥെയൊസ് 1:13ഏകദേശം ക്രി.പി. 65
മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു; എങ്കിലും അവിശ്വാസത്തിൽ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു;
- 1 തിമൊഥെയൊസ് 1:14ഏകദേശം ക്രി.പി. 65
നമ്മുടെ കൎത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വൎദ്ധിച്ചുമിരിക്കുന്നു.
- 1 തിമൊഥെയൊസ് 1:15ഏകദേശം ക്രി.പി. 65
ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ.
- 1 തിമൊഥെയൊസ് 1:16ഏകദേശം ക്രി.പി. 65
എന്നിട്ടും യേശുക്രിസ്തു നിത്യജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവൎക്കു ദൃഷ്ടാന്തത്തിന്നായി സകലദീൎഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.
- 1 തിമൊഥെയൊസ് 1:17ഏകദേശം ക്രി.പി. 65
നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.
- 1 തിമൊഥെയൊസ് 1:18ഏകദേശം ക്രി.പി. 65
മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്കു ഒത്തവണ്ണം ഞാൻ ഈ ആജ്ഞ നിനക്കു ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചു നല്ല യുദ്ധസേവ ചെയ്ക.
- 1 തിമൊഥെയൊസ് 1:19ഏകദേശം ക്രി.പി. 65
ചിലർ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ടു അവരുടെ വിശ്വാസക്കപ്പൽ തകൎന്നുപോയി;
- 1 തിമൊഥെയൊസ് 1:20ഏകദേശം ക്രി.പി. 65
ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു; അവർ ദൂഷണം പറയാതിരിപ്പൻ പഠിക്കേണ്ടതിന്നു ഞാൻ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.
- 1 തിമൊഥെയൊസ് 2:1ഏകദേശം ക്രി.പി. 65
എന്നാൽ സകലമനുഷ്യൎക്കും നാം സൎവ്വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു വിശേഷാൽ രാജാക്കന്മാൎക്കും സകലഅധികാരസ്ഥന്മാൎക്കും വേണ്ടി
- 1 തിമൊഥെയൊസ് 2:2ഏകദേശം ക്രി.പി. 65
യാചനയും പ്രാൎത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.
- 1 തിമൊഥെയൊസ് 2:3ഏകദേശം ക്രി.പി. 65
അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു.
- 1 തിമൊഥെയൊസ് 2:4ഏകദേശം ക്രി.പി. 65
അവൻ സകലമനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.
- 1 തിമൊഥെയൊസ് 2:5ഏകദേശം ക്രി.പി. 65
ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യൎക്കും മദ്ധ്യസ്ഥനും ഒരുവൻ:
- 1 തിമൊഥെയൊസ് 2:6ഏകദേശം ക്രി.പി. 65
എല്ലാവൎക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
- 1 തിമൊഥെയൊസ് 2:7ഏകദേശം ക്രി.പി. 65
തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി -- ഭോഷ്കല്ല, പരമാൎത്ഥം തന്നേ പറയുന്നു -- ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.
- 1 തിമൊഥെയൊസ് 2:8ഏകദേശം ക്രി.പി. 65
ആകയാൽ പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ ഉയൎത്തി പ്രാൎത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
- 1 തിമൊഥെയൊസ് 2:9ഏകദേശം ക്രി.പി. 65
അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.
- 1 തിമൊഥെയൊസ് 2:10ഏകദേശം ക്രി.പി. 65
പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.
- 1 തിമൊഥെയൊസ് 2:11ഏകദേശം ക്രി.പി. 65
സ്ത്രീ മൌനമായിരുന്നു പൂൎണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ.
- 1 തിമൊഥെയൊസ് 2:12ഏകദേശം ക്രി.പി. 65
മൌനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല.
- 1 തിമൊഥെയൊസ് 2:13ഏകദേശം ക്രി.പി. 65
ആദാം ആദ്യം നിൎമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ;
- 1 തിമൊഥെയൊസ് 2:14ഏകദേശം ക്രി.പി. 65
ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടതു.