ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. 1 തിമൊഥെയൊസ് 4:9ഏകദേശം ക്രി.പി. 65

    ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം.

  2. 1 തിമൊഥെയൊസ് 4:10ഏകദേശം ക്രി.പി. 65

    അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.

  3. 1 തിമൊഥെയൊസ് 4:11ഏകദേശം ക്രി.പി. 65

    ഇതു നീ ആജ്ഞാപിക്കയും ഉപദേശിക്കയും ചെയ്ക.

  4. 1 തിമൊഥെയൊസ് 4:12ഏകദേശം ക്രി.പി. 65

    ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിൎമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക.

  5. 1 തിമൊഥെയൊസ് 4:13ഏകദേശം ക്രി.പി. 65

    ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക.

  6. 1 തിമൊഥെയൊസ് 4:14ഏകദേശം ക്രി.പി. 65

    മൂപ്പന്മാരുടെ കൈവെപ്പോടുകൂടെ പ്രവചനത്താൽ നിനക്കു ലഭിച്ചതായി നിന്നിലുള്ള കൃപാവരം

  7. 1 തിമൊഥെയൊസ് 4:15ഏകദേശം ക്രി.പി. 65

    ഉപേക്ഷയായി വിചാരിക്കാതെ നിന്റെ അഭിവൃദ്ധി എല്ലാവൎക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നേ ഇരുന്നുകൊൾക.

  8. 1 തിമൊഥെയൊസ് 4:16ഏകദേശം ക്രി.പി. 65

    നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനില്ക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.

  9. 1 തിമൊഥെയൊസ് 5:1ഏകദേശം ക്രി.പി. 65

    മൂത്തവനെ ഭൎത്സിക്കാതെ അപ്പനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും

  10. 1 തിമൊഥെയൊസ് 5:2ഏകദേശം ക്രി.പി. 65

    മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂൎണ്ണനിൎമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക.

  11. 1 തിമൊഥെയൊസ് 5:3ഏകദേശം ക്രി.പി. 65

    സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക.

  12. 1 തിമൊഥെയൊസ് 5:4ഏകദേശം ക്രി.പി. 65

    വല്ല വിധവെക്കും പുത്രപൌത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാൎക്കു പ്രത്യുപകാരം ചെയ്‌വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.

  13. 1 തിമൊഥെയൊസ് 5:5ഏകദേശം ക്രി.പി. 65

    സാക്ഷാൽ വിധവയും ഏകാകിയുമായവൾ ദൈവത്തിൽ ആശവെച്ചു രാപ്പകൽ യാചനയിലും പ്രാൎത്ഥനയിലും ഉറ്റുപാൎക്കുന്നു.

  14. 1 തിമൊഥെയൊസ് 5:6ഏകദേശം ക്രി.പി. 65

    കാമുകിയായവളോ ജീവിച്ചിരിക്കയിൽ തന്നേ ചത്തവൾ.

  15. 1 തിമൊഥെയൊസ് 5:7ഏകദേശം ക്രി.പി. 65

    അവർ നിരപവാദ്യമാരായിരിക്കേണ്ടതിന്നു നീ ഇതു ആജ്ഞാപിക്ക.

  16. 1 തിമൊഥെയൊസ് 5:8ഏകദേശം ക്രി.പി. 65

    തനിക്കുള്ളവൎക്കും പ്രത്യേകം സ്വന്ത കുടുംബക്കാൎക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.

  17. 1 തിമൊഥെയൊസ് 5:9ഏകദേശം ക്രി.പി. 65

    സൽപ്രവൃത്തികളാൽ ശ്രുതിപ്പെട്ടു ഏകഭൎത്താവിന്റെ ഭാൎയ്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ

  18. 1 തിമൊഥെയൊസ് 5:10ഏകദേശം ക്രി.പി. 65

    മക്കളെ വളൎത്തുകയോ അതിഥികളെ സൽക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവൎക്കു മുട്ടുതീൎക്കുകയോ സൎവ്വസൽപ്രവൃത്തിയും ചെയ്തുപോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം.

  19. 1 തിമൊഥെയൊസ് 5:11ഏകദേശം ക്രി.പി. 65

    ഇളയ വിധവമാരെ ഒഴിക്ക; അവർ ക്രിസ്തുവിന്നു വിരോധമായി പുളെച്ചു മദിക്കുമ്പോൾ വിവാഹം ചെയ്‌വാൻ ഇച്ഛിക്കും.

  20. 1 തിമൊഥെയൊസ് 5:12ഏകദേശം ക്രി.പി. 65

    ആദ്യവിശ്വാസം തള്ളുകയാൽ അവൎക്കു ശിക്ഷാവിധി ഉണ്ടു.

  21. 1 തിമൊഥെയൊസ് 5:13ഏകദേശം ക്രി.പി. 65

    അത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുകമാത്രമല്ല വായാടികളും പരകാൎയ്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.

  22. 1 തിമൊഥെയൊസ് 5:14ഏകദേശം ക്രി.പി. 65

    ആകയാൽ ഇളയവർ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്കു അപവാദത്തിന്നു അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാൻ ഇച്ഛിക്കുന്നു.

  23. 1 തിമൊഥെയൊസ് 5:15ഏകദേശം ക്രി.പി. 65

    ഇപ്പോൾ തന്നേ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ.

  24. 1 തിമൊഥെയൊസ് 5:16ഏകദേശം ക്രി.പി. 65

    ഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾ തന്നേ അവൎക്കു മുട്ടുതീൎക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാൽ വിധവമാരായവൎക്കു മുട്ടുതീൎപ്പാനുണ്ടല്ലോ.

  25. 1 തിമൊഥെയൊസ് 5:17ഏകദേശം ക്രി.പി. 65

    നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.