- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa AD 30–62
The Early Church
Pentecost ignites a movement; Peter, Paul, and countless others carry the gospel from Jerusalem to the ends of the earth.
ഈ കാലത്തെ വാക്യങ്ങൾ
- അപ്പൊസ്തലപ്രവൃത്തികള്‍ 4:2ഏകദേശം ക്രി.പി. 33
അവരുടെ നേരെ വന്നു, അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:3ഏകദേശം ക്രി.പി. 33
അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ടു പിറ്റെന്നാൾവരെ കാവലിലാക്കി.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:4ഏകദേശം ക്രി.പി. 33
എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:5ഏകദേശം ക്രി.പി. 33
പിറ്റെന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി;
- അപ്പൊസ്തലപ്രവൃത്തികള്‍ 4:6ഏകദേശം ക്രി.പി. 33
മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:7ഏകദേശം ക്രി.പി. 33
ഇവർ അവരെ നടുവിൽ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:8ഏകദേശം ക്രി.പി. 33
പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,
- അപ്പൊസ്തലപ്രവൃത്തികള്‍ 4:9ഏകദേശം ക്രി.പി. 33
ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൌഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും
- അപ്പൊസ്തലപ്രവൃത്തികള്‍ 4:10ഏകദേശം ക്രി.പി. 33
ദൈവം മരിച്ചവരിൽ നിന്നു ഉയിൎപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:11ഏകദേശം ക്രി.പി. 33
വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീൎന്ന കല്ലു ഇവൻ തന്നേ.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:12ഏകദേശം ക്രി.പി. 33
മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:13ഏകദേശം ക്രി.പി. 33
അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈൎയ്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചൎയ്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:14ഏകദേശം ക്രി.പി. 33
സൌഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ടു അവൎക്കു എതിർ പറവാൻ വകയില്ലായിരുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:15ഏകദേശം ക്രി.പി. 33
അവരോടു ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ടു അവർ തമ്മിൽ ആലോചിച്ചു:
- അപ്പൊസ്തലപ്രവൃത്തികള്‍ 4:16ഏകദേശം ക്രി.പി. 33
ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാൎക്കുന്ന എല്ലാവൎക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:17ഏകദേശം ക്രി.പി. 33
എങ്കിലും അതു ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തൎജ്ജനം ചെയ്യേണം എന്നു പറഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:18ഏകദേശം ക്രി.പി. 33
പിന്നെ അവരെ വിളിച്ചിട്ടു: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു എന്നു കല്പിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:19ഏകദേശം ക്രി.പി. 33
അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:20ഏകദേശം ക്രി.പി. 33
ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:21ഏകദേശം ക്രി.പി. 33
എന്നാൽ ഈ സംഭവിച്ച കാൎയ്യംകൊണ്ടു എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിനു ജനംനിമിത്തം വഴി ഒന്നും കാണായ്കകൊണ്ടു അവർ പിന്നെയും തൎജ്ജനം ചെയ്തു അവരെ വിട്ടയച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:22ഏകദേശം ക്രി.പി. 33
ഈ അത്ഭുതത്താൽ സൌഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:23ഏകദേശം ക്രി.പി. 33
വിട്ടയച്ചശേഷം അവർ കൂട്ടാളികളുടെ അടുക്കൽ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞതു എല്ലാം അറിയിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 4:24ഏകദേശം ക്രി.പി. 33
അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,
- അപ്പൊസ്തലപ്രവൃത്തികള്‍ 4:25ഏകദേശം ക്രി.പി. 33
“ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യൎത്ഥമായതു നിരൂപിക്കുന്നതും എന്തു?
- അപ്പൊസ്തലപ്രവൃത്തികള്‍ 4:26ഏകദേശം ക്രി.പി. 33
ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കൎത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ,