ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. 1 കൊരിന്ത്യര്‍ 6:14ഏകദേശം ക്രി.പി. 59

    എന്നാൽ ദൈവം കൎത്താവിനെ ഉയിൎപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിൎപ്പിക്കും.

  2. 1 കൊരിന്ത്യര്‍ 6:15ഏകദേശം ക്രി.പി. 59

    നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്നു അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാൻ എടുത്തു വേശ്യയുടെ അവയവങ്ങൾ ആക്കാമോ? ഒരുനാളും അരുതു.

  3. 1 കൊരിന്ത്യര്‍ 6:16ഏകദേശം ക്രി.പി. 59

    വേശ്യയോടു പറ്റിച്ചേരുന്നവൻ അവളുമായി ഏകശരീരമാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.

  4. 1 കൊരിന്ത്യര്‍ 6:17ഏകദേശം ക്രി.പി. 59

    കൎത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു.

  5. 1 കൊരിന്ത്യര്‍ 6:18ഏകദേശം ക്രി.പി. 59

    ദുൎന്നടപ്പു വിട്ടു ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുൎന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു.

  6. 1 കൊരിന്ത്യര്‍ 6:19ഏകദേശം ക്രി.പി. 59

    ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?

  7. 1 കൊരിന്ത്യര്‍ 6:20ഏകദേശം ക്രി.പി. 59

    ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.

  8. 1 കൊരിന്ത്യര്‍ 7:1ഏകദേശം ക്രി.പി. 59

    നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.

  9. 1 കൊരിന്ത്യര്‍ 7:2ഏകദേശം ക്രി.പി. 59

    എങ്കിലും ദുൎന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാൎയ്യയും ഓരോരുത്തിക്കു സ്വന്തഭൎത്താവും ഉണ്ടായിരിക്കട്ടെ.

  10. 1 കൊരിന്ത്യര്‍ 7:3ഏകദേശം ക്രി.പി. 59

    ഭൎത്താവു ഭാൎയ്യക്കും ഭാൎയ്യ ഭൎത്താവിന്നും കടബെട്ടിരിക്കുന്നതു ചെയ്യട്ടെ.

  11. 1 കൊരിന്ത്യര്‍ 7:4ഏകദേശം ക്രി.പി. 59

    ഭാൎയ്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭൎത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭൎത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാൎയ്യക്കത്രേ അധികാരം.

  12. 1 കൊരിന്ത്യര്‍ 7:5ഏകദേശം ക്രി.പി. 59

    പ്രാൎത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേൎന്നിരിപ്പിൻ.

  13. 1 കൊരിന്ത്യര്‍ 7:6ഏകദേശം ക്രി.പി. 59

    ഞാൻ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു.

  14. 1 കൊരിന്ത്യര്‍ 7:7ഏകദേശം ക്രി.പി. 59

    സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.

  15. 1 കൊരിന്ത്യര്‍ 7:8ഏകദേശം ക്രി.പി. 59

    വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാൎത്തുകൊണ്ടാൽ അവൎക്കു കൊള്ളാം എന്നു ഞാൻ പറയുന്നു.

  16. 1 കൊരിന്ത്യര്‍ 7:9ഏകദേശം ക്രി.പി. 59

    ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു.

  17. 1 കൊരിന്ത്യര്‍ 7:10ഏകദേശം ക്രി.പി. 59

    വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കൎത്താവു തന്നേ കല്പിക്കുന്നതു:

  18. 1 കൊരിന്ത്യര്‍ 7:11ഏകദേശം ക്രി.പി. 59

    ഭാൎയ്യ ഭൎത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാൎക്കേണം; അല്ലെന്നു വരികിൽ ഭൎത്താവോടു നിരന്നുകൊള്ളേണം; ഭൎത്താവു ഭാൎയ്യയെ ഉപേക്ഷിക്കയുമരുതു.

  19. 1 കൊരിന്ത്യര്‍ 7:12ഏകദേശം ക്രി.പി. 59

    എന്നാൽ ശേഷമുള്ളവരോടു കൎത്താവല്ല ഞാൻ തന്നേ പറയുന്നതു: ഒരു സഹോദരന്നു അവിശ്വാസിയായ ഭാൎയ്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാൎപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു.

  20. 1 കൊരിന്ത്യര്‍ 7:13ഏകദേശം ക്രി.പി. 59

    അവിശ്വസിയായ ഭൎത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാൎപ്പാൻ സമ്മതിക്കുന്നു എങ്കിൽ, ഭൎത്താവിനെ ഉപേക്ഷിക്കരുതു.

  21. 1 കൊരിന്ത്യര്‍ 7:14ഏകദേശം ക്രി.പി. 59

    അവിശ്വാസിയായ ഭൎത്താവു ഭാൎയ്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാൎയ്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.

  22. 1 കൊരിന്ത്യര്‍ 7:15ഏകദേശം ക്രി.പി. 59

    അവിശ്വാസി വേറുപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വകയിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിപ്പാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.

  23. 1 കൊരിന്ത്യര്‍ 7:16ഏകദേശം ക്രി.പി. 59

    സ്ത്രീയേ, നീ ഭൎത്താവിന്നു രക്ഷവരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാൎയ്യക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?

  24. 1 കൊരിന്ത്യര്‍ 7:17ഏകദേശം ക്രി.പി. 59

    എന്നാൽ ഓരോരുത്തന്നു കൎത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകല സഭകളിലും ആജ്ഞാപിക്കുന്നതു.

  25. 1 കൊരിന്ത്യര്‍ 7:18ഏകദേശം ക്രി.പി. 59

    ഒരുത്തൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചൎമ്മം വരുത്തരുതു; ഒരുത്തൻ അഗ്രചൎമ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏൽക്കരുതു.