ഉള്ളടക്കത്തിലേക്ക് പോകുക

circa 1406–1380 BC

Conquest of Canaan

Joshua leads Israel across the Jordan into the promised land, defeating the Canaanite kingdoms one by one.

658 വാക്യങ്ങൾ · 1 പുസ്തകം ഉൾപ്പെടുന്നു

  1. യോശുവ 12:22ഏകദേശം ക്രി.മു. 1450

    കൎമ്മേലിലെ യൊക്നെയാംരാജാവു ഒന്നു;

  2. യോശുവ 12:23ഏകദേശം ക്രി.മു. 1450

    ദോർമേട്ടിലെ ദോർരാജാവു ഒന്നു; ഗില്ഗാലിലെ ജാതികളുടെ രാജാവു ഒന്നു;

  3. യോശുവ 12:24ഏകദേശം ക്രി.മു. 1450

    തിർസാരാജാവു ഒന്നു; ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.

  4. യോശുവ 13:1ഏകദേശം ക്രി.മു. 1444

    യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോൾ യഹോവ അവനോടു അരുളിച്ചെയ്തതു: നീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ടു.

  5. യോശുവ 13:2ഏകദേശം ക്രി.മു. 1444

    ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാൽ: മിസ്രയീമിന്റെ കിഴക്കുള്ള സീഹോർമുതൽ വടക്കോട്ടു കനാന്യൎക്കുള്ളതെന്നു എണ്ണിവരുന്ന എക്രോന്റെ അതിർവരെയുള്ള ഫെലിസ്ത്യദേശങ്ങൾ ഒക്കെയും ഗെശൂൎയ്യരും;

  6. യോശുവ 13:3ഏകദേശം ക്രി.മു. 1444

    ഗസ്സാത്യൻ, അസ്തോദ്യൻ, അസ്കലോന്യൻ, ഗിത്ത്യൻ, എക്രോന്യൻ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;

  7. യോശുവ 13:4ഏകദേശം ക്രി.മു. 1444

    തെക്കുള്ള അവ്യരും അഫേക് വരെയും അമോൎയ്യരുടെ അതിർവരെയുമുള്ള കനാന്യരുടെ ദേശം ഒക്കെയും

  8. യോശുവ 13:5ഏകദേശം ക്രി.മു. 1444

    സീദോന്യൎക്കുള്ള മെയാരയും ഗിബെല്യരുടെ ദേശവും കിഴക്കു ഹെൎമ്മോൻ പൎവ്വതത്തിന്റെ അടിവരാത്തിലെ ബാൽ-ഗാദ്മുതൽ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോൻ ഒക്കെയും;

  9. യോശുവ 13:6ഏകദേശം ക്രി.മു. 1444

    ലെബാനോൻമുതൽ മിസ്രെഫോത്ത്മയീംവരെയുള്ള പൎവ്വതവാസികൾ ഒക്കെയും എല്ലാസീദോന്യരും തന്നേ; ഇവരെ ഞാൻ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളയും; ഞാൻ നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന്നു അതു അവകാശമായി വിഭാഗിച്ചാൽ മതി.

  10. യോശുവ 13:7ഏകദേശം ക്രി.മു. 1444

    ആകയാൽ ഈ ദേശം ഒമ്പതു ഗോത്രങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി വിഭാഗിക്ക.

  11. യോശുവ 13:8ഏകദേശം ക്രി.മു. 1444

    അവനോടുകൂടെ രൂബേന്യരും ഗാദ്യരും മോശെ അവൎക്കു യോൎദ്ദാന്നക്കരെ കിഴക്കു കൊടുത്തിട്ടുള്ള അവകാശം യഹോവയുടെ ദാസനായ മോശെ കൊടുത്തതുപോലെ തന്നേ പ്രാപിച്ചിരിക്കുന്നുവല്ലോ.

  12. യോശുവ 13:9ഏകദേശം ക്രി.മു. 1444

    അൎന്നോൻതാഴ്‌വരയുടെ അറ്റത്തുള്ള അരോവേരും താഴ്‌വരയുടെ നടുവിലുള്ള പട്ടണംമുതൽ ദീബോൻവരെയുള്ള മേദെബാസമഭൂമി മുഴുവനും;

  13. യോശുവ 13:10ഏകദേശം ക്രി.മു. 1444

    അമ്മോന്യരുടെ അതിർവരെ ഹെശ്ബോനിൽ വാണിരുന്ന അമോൎയ്യ രാജാവായ സീഹോന്റെ എല്ലാപട്ടണങ്ങളും;

  14. യോശുവ 13:11ഏകദേശം ക്രി.മു. 1444

    ഗിലെയാദും ഗെശൂൎയ്യരുടെയും മാഖാത്യരുടെയും ദേശവും ഹെൎമ്മോൻപൎവ്വതം ഒക്കെയും സൽക്കാവരെയുള്ള ബാശാൻ മുഴുവനും;

  15. യോശുവ 13:12ഏകദേശം ക്രി.മു. 1444

    അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരിൽ ശേഷിച്ചവനുമായ ബാശാനിലെ ഓഗിന്റെ രാജ്യം ഒക്കെയും തന്നേ; ഇവരെ മോശെ തോല്പിച്ചു നീക്കിക്കളഞ്ഞിരുന്നു.

  16. യോശുവ 13:13ഏകദേശം ക്രി.മു. 1444

    എന്നാൽ യിസ്രായേൽമക്കൾ ഗെശൂൎയ്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയിൽ പാൎത്തുവരുന്നു.

  17. യോശുവ 13:14ഏകദേശം ക്രി.മു. 1444

    ലേവിഗോത്രത്തിന്നു അവൻ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങൾ താൻ അവരോടു കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.

  18. യോശുവ 13:15ഏകദേശം ക്രി.മു. 1444

    എന്നാൽ മോശെ രൂബേൻഗോത്രത്തിന്നു കുടുംബംകുടുംബമായി അവകാശം കൊടുത്തു.

  19. യോശുവ 13:16ഏകദേശം ക്രി.മു. 1444

    അവരുടെ ദേശം അൎന്നോൻ താഴ്‌വരയുടെ അറ്റത്തെ അരോവേരും താഴ്‌വരയുടെ നടുവിലെ പട്ടണവും മുതൽ മേദബയോടു ചേൎന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള

  20. യോശുവ 13:17ഏകദേശം ക്രി.മു. 1444

    അതിന്റെ എല്ലാപട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും

  21. യോശുവ 13:18ഏകദേശം ക്രി.മു. 1444

    യഹ്സയും കെദേമോത്തും മേഫാത്തും കിൎയ്യത്തയീമും

  22. യോശുവ 13:19ഏകദേശം ക്രി.മു. 1444

    സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും

  23. യോശുവ 13:20ഏകദേശം ക്രി.മു. 1444

    ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും

  24. യോശുവ 13:21ഏകദേശം ക്രി.മു. 1444

    സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഹെശ്ബോനിൽ വാണിരുന്ന അമോൎയ്യരാജാവായ സീഹോന്റെ രാജ്യം ഒക്കെയും തന്നേ; അവനെയും സീഹോന്റെ പ്രഭുക്കന്മാരായി ദേശത്തു പാൎത്തിരുന്ന ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.

  25. യോശുവ 13:22ഏകദേശം ക്രി.മു. 1444

    യിസ്രായേൽമക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാൾകൊണ്ടു കൊന്നു.