- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa 1406–1380 BC
Conquest of Canaan
Joshua leads Israel across the Jordan into the promised land, defeating the Canaanite kingdoms one by one.
ഈ കാലത്തെ വാക്യങ്ങൾ
- യോശുവ 11:20ഏകദേശം ക്രി.മു. 1450
യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിൎമ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്‌വാൻതക്കവണ്ണം അവർ നെഞ്ചുറപ്പിച്ചു യിസ്രായേലിനോടു യുദ്ധത്തിന്നു പുറപ്പെടേണ്ടതിന്നു യഹോവ സംഗതിവരുത്തിയിരുന്നു.
- യോശുവ 11:21ഏകദേശം ക്രി.മു. 1450
അക്കാലത്തു യോശുവ ചെന്നു മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാടു, യിസ്രായേല്യമലനാടു എന്നീ ഇടങ്ങളിൽനിന്നൊക്കെയും അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിൎമ്മൂലമാക്കി.
- യോശുവ 11:22ഏകദേശം ക്രി.മു. 1450
ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേൽമക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല.
- യോശുവ 11:23ഏകദേശം ക്രി.മു. 1450
യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീൎന്നു ദേശത്തിന്നു സ്വസ്ഥത വന്നു.
- യോശുവ 12:1ഏകദേശം ക്രി.മു. 1450
യിസ്രായേൽമക്കൾ യോൎദ്ദാന്നക്കരെ കിഴക്കു അൎന്നോൻ താഴ്‌വരമുതൽ ഹെൎമ്മോൻപൎവ്വതംവരെയുള്ള രാജ്യവും കിഴക്കെ അരാബ മുഴുവനും കൈവശമാക്കുകയിൽ സംഹരിച്ചു കളഞ്ഞ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.
- യോശുവ 12:2ഏകദേശം ക്രി.മു. 1450
ഹെശ്ബോനിൽ പാൎത്തിരുന്ന അമോൎയ്യരാജാവായ സീഹോൻ; അവൻ അൎന്നോൻആറ്റുവക്കത്തുള്ള അരോവേർമുതൽ താഴ്‌വരയുടെ മദ്ധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്ക് നദിവരെയും
- യോശുവ 12:3ഏകദേശം ക്രി.മു. 1450
കിന്നെരോത്ത്കടലും അരാബയിലെ കടലായ ഉപ്പുകടലും വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.
- യോശുവ 12:4ഏകദേശം ക്രി.മു. 1450
ബാശാൻ രാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാൎത്തു,
- യോശുവ 12:5ഏകദേശം ക്രി.മു. 1450
ഹെൎമ്മോൻപൎവ്വതവും സൽക്കയും ബാശാൻ മുഴുവനും ഗെശൂൎയ്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.
- യോശുവ 12:6ഏകദേശം ക്രി.മു. 1450
അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യൎക്കും ഗാദ്യൎക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും അവകാശമായി കൊടുത്തു.
- യോശുവ 12:7ഏകദേശം ക്രി.മു. 1450
എന്നാൽ യോശുവയും യിസ്രായേൽമക്കളും യോൎദ്ദാന്നിക്കരെ പടിഞ്ഞാറു ലെബാനോന്റെ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാർ ഇവർ ആകുന്നു.
- യോശുവ 12:8ഏകദേശം ക്രി.മു. 1450
മലനാട്ടിലും താഴ്‌വീതിയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോൎയ്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവർ തന്നേ.
- യോശുവ 12:9ഏകദേശം ക്രി.മു. 1450
യെരീഹോരാജാവു ഒന്നു; ബേഥേലിന്നരികെയുള്ള ഹായിരാജാവു ഒന്നു;
- യോശുവ 12:10ഏകദേശം ക്രി.മു. 1450
യെരൂശലേംരാജാവു ഒന്നു; ഹെബ്രോൻരാജാവു ഒന്നു;
- യോശുവ 12:11ഏകദേശം ക്രി.മു. 1450
യൎമ്മൂത്ത് രാജാവു ഒന്നു; ലാഖീശിലെ രാജാവു ഒന്നു;
- യോശുവ 12:12ഏകദേശം ക്രി.മു. 1450
എഗ്ലോനിലെ രാജാവു ഒന്നു; ഗേസർരാജാവു ഒന്നു;
- യോശുവ 12:13ഏകദേശം ക്രി.മു. 1450
ദെബീർരാജാവു ഒന്നു; ഗേദെർരാജാവു ഒന്നു
- യോശുവ 12:14ഏകദേശം ക്രി.മു. 1450
ഹോൎമ്മരാജാവു ഒന്നു; ആരാദ്‌രാജാവു ഒന്നു;
- യോശുവ 12:15ഏകദേശം ക്രി.മു. 1450
ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;
- യോശുവ 12:16ഏകദേശം ക്രി.മു. 1450
മക്കേദാരാജാവു ഒന്നു; ബേഥേൽരാജാവു ഒന്നു;
- യോശുവ 12:17ഏകദേശം ക്രി.മു. 1450
തപ്പൂഹരാജാവു ഒന്നു; ഹേഫെർരാജാവു ഒന്നു;
- യോശുവ 12:18ഏകദേശം ക്രി.മു. 1450
അഫേക് രാജാവു ഒന്നു; ശാരോൻരാജാവു ഒന്നു;
- യോശുവ 12:19ഏകദേശം ക്രി.മു. 1450
മാദോൻരാജാവു ഒന്നു; ഹാസോർരാജാവു ഒന്നു; ശിമ്രോൻ-മെരോൻരാജാവു ഒന്നു;
- യോശുവ 12:20ഏകദേശം ക്രി.മു. 1450
അക്ശാപ്പുരാജാവു ഒന്നു; താനാക് രാജാവു ഒന്നു;
- യോശുവ 12:21ഏകദേശം ക്രി.മു. 1450
മെഗിദ്ദോരാജാവു ഒന്നു; കാദേശ് രാജാവു ഒന്നു;