ഉള്ളടക്കത്തിലേക്ക് പോകുക

circa 1050–1010 BC

Samuel & King Saul

Israel demands a king; Samuel anoints Saul, whose disobedience leads to his rejection as God chooses a man after his own heart.

810 വാക്യങ്ങൾ · 1 പുസ്തകം ഉൾപ്പെടുന്നു

  1. 1 ശമൂവേല്‍ 30:10ഏകദേശം ക്രി.മു. 1056

    ബെസോർതോടു കടപ്പാൻ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ഇരുനൂറുപേർ പുറകിൽ താമസിച്ചതുകൊണ്ടു ദാവീദും നാനൂറുപേരും പിന്തുടൎന്നുചെന്നു.

  2. 1 ശമൂവേല്‍ 30:11ഏകദേശം ക്രി.മു. 1056

    അവർ വയലിൽവെച്ചു ഒരു മിസ്രയീമ്യനെ കണ്ടു ദാവീദിന്റെ അടുക്കൽ കൊണ്ടുചെന്നു; അവന്നു അപ്പം കൊടുത്തു അവൻ തിന്നു; അവന്നു കുടിപ്പാൻ വെള്ളവും കൊടുത്തു.

  3. 1 ശമൂവേല്‍ 30:12ഏകദേശം ക്രി.മു. 1056

    അവർ അവന്നു ഒരു കഷണം അത്തിയടയും രണ്ടു ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോൾ അവന്നു ഉയിർവീണു; മൂന്നു രാവും മൂന്നു പകലും അവൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു.

  4. 1 ശമൂവേല്‍ 30:13ഏകദേശം ക്രി.മു. 1056

    ദാവീദ് അവനോടു: നീ ആരുടെ ആൾ? എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു അവൻ: ഞാൻ ഒരു മിസ്രയീമ്യബാല്യക്കാരൻ; ഒരു അമാലേക്യന്റെ ഭൃത്യൻ. മൂന്നു ദിവസം മുമ്പെ എനിക്കു ദീനം പിടിച്ചതുകൊണ്ടു എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു.

  5. 1 ശമൂവേല്‍ 30:14ഏകദേശം ക്രി.മു. 1056

    ഞങ്ങൾ ക്രേത്യരുടെ തെക്കെനാടും യെഹൂദ്യദേശവും കാലേബിന്റെ തെക്കെദിക്കും ആക്രമിച്ചു; സിക്ലാഗ് ഞങ്ങൾ തീവെച്ചു ചുട്ടുകളഞ്ഞു.

  6. 1 ശമൂവേല്‍ 30:15ഏകദേശം ക്രി.മു. 1056

    ദാവീദ് അവനോടു: അപ്പരിഷയുടെ അടുക്കലേക്കു നീ വഴികാണിച്ചുതരുമോ എന്നു ചോദിച്ചതിന്നു അവൻ: നീ എന്നെ കൊല്ലുകയോ എന്റെ യജമാനന്റെ കയ്യിൽ ഏല്പിക്കയോ ചെയ്കയില്ലെന്നു ദൈവനാമത്തിൽ എന്നോടു സത്യം ചെയ്താൽ അപ്പരിഷയുടെ അടുക്കലേക്കു വഴികാണിച്ചുതരാം എന്നു പറഞ്ഞു.

  7. 1 ശമൂവേല്‍ 30:16ഏകദേശം ക്രി.മു. 1056

    അങ്ങനെ അവൻ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ അവർ ഭൂതലത്തെങ്ങും പരന്നു തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ള നിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു.

  8. 1 ശമൂവേല്‍ 30:17ഏകദേശം ക്രി.മു. 1056

    ദാവീദ് അവരെ സന്ധ്യമുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഓടിച്ചുപോയ നാനൂറു ബാല്യക്കാർ അല്ലാതെ അവരിൽ ഒരുത്തനും ഒഴിഞ്ഞുപോയില്ല.

  9. 1 ശമൂവേല്‍ 30:18ഏകദേശം ക്രി.മു. 1056

    അമാലേക്യർ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു; തന്റെ രണ്ടു ഭാൎയ്യമാരെയും ദാവീദ് ഉദ്ധരിച്ചു.

  10. 1 ശമൂവേല്‍ 30:19ഏകദേശം ക്രി.മു. 1056

    അവർ അപഹരിച്ചു കൊണ്ടുപോയതിൽ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു.

  11. 1 ശമൂവേല്‍ 30:20ഏകദേശം ക്രി.മു. 1056

    ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവർ തങ്ങളുടെ നാല്ക്കാലികൾക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ടു: ഇതു ദാവീദിന്റെ കൊള്ള എന്നു പറഞ്ഞു.

  12. 1 ശമൂവേല്‍ 30:21ഏകദേശം ക്രി.മു. 1056

    ദാവീദിനോടുകൂടെ പോകുവാൻ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ബെസോർതോട്ടിങ്കൽ താമസിപ്പിച്ചിരുന്ന ഇരുനൂറുപേരുടെ അടുക്കൽ ദാവീദ് എത്തിയപ്പോൾ അവർ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റു ചെന്നു; ദാവീദ് ജനത്തിന്റെ സമീപത്തു വന്നു അവരോടു കുശലം ചോദിച്ചു.

  13. 1 ശമൂവേല്‍ 30:22ഏകദേശം ക്രി.മു. 1056

    എന്നാൽ ദാവീദിനോടു കൂടെ പോയിരുന്നവരിൽ ദുഷ്ടരും നീചരുമായ ഏവരും: ഇവർ നമ്മോടുകൂടെ പോരാഞ്ഞതിനാൽ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയിൽ ഓരോരുത്തന്റെ ഭാൎയ്യയെയും മക്കളെയും ഒഴികെ അവൎക്കു ഒന്നും കൊടുക്കരുതു, അവരെ അവർ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ എന്നു പറഞ്ഞു.

  14. 1 ശമൂവേല്‍ 30:23ഏകദേശം ക്രി.മു. 1056

    അപ്പോൾ ദാവീദ്: എന്റെ സഹോദരന്മാരേ; നമ്മെ രക്ഷിക്കയും നമ്മുടെ നേരെ വന്നിരുന്ന പരിഷയെ നമ്മുടെ കയ്യിൽ ഏല്പിക്കയും ചെയ്ത യഹോവ നമുക്കു തന്നിട്ടുള്ളതിനെക്കൊണ്ടു നിങ്ങൾ ഇങ്ങനെ ചെയ്യരുതു.

  15. 1 ശമൂവേല്‍ 30:24ഏകദേശം ക്രി.മു. 1056

    ഈ കാൎയ്യത്തിൽ നിങ്ങളുടെ വാക്കു ആർ സമ്മതിക്കും? യുദ്ധത്തിന്നു പോകുന്നവന്റെ ഓഹരിയും സാമാനങ്ങൾക്കരികെ താമസിക്കുന്നവന്റെ ഓഹരിയും ഒരുപോലെ ആയിരിക്കേണം; അവർ സമാംശമായി ഭാഗിച്ചെടുക്കേണം എന്നു പറഞ്ഞു.

  16. 1 ശമൂവേല്‍ 30:25ഏകദേശം ക്രി.മു. 1056

    അന്നുമുതൽ കാൎയ്യം അങ്ങനെ തന്നേ നടപ്പായി; അവൻ അതു യിസ്രായേലിന്നു ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി.

  17. 1 ശമൂവേല്‍ 30:26ഏകദേശം ക്രി.മു. 1056

    ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാൎക്കു കൊള്ളയിൽ ഒരംശം കൊടുത്തയച്ചു: ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്നു നിങ്ങൾക്കു ഒരു സമ്മാനം എന്നു പറഞ്ഞു.

  18. 1 ശമൂവേല്‍ 30:27ഏകദേശം ക്രി.മു. 1056

    ബേഥേലിൽ ഉള്ളവൎക്കും തെക്കെ രാമോത്തിലുള്ളവൎക്കും യത്ഥീരിൽ ഉള്ളവൎക്കും

  19. 1 ശമൂവേല്‍ 30:28ഏകദേശം ക്രി.മു. 1056

    അരോവേരിൽ ഉള്ളവൎക്കും സിഫ്മോത്തിലുള്ളവൎക്കും എസ്തെമോവയിലുള്ളവൎക്കും

  20. 1 ശമൂവേല്‍ 30:29ഏകദേശം ക്രി.മു. 1056

    രാഖാലിലുള്ളവൎക്കും യെരപ്മേല്യരുടെ പട്ടണങ്ങളിലുള്ളവൎക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവൎക്കും

  21. 1 ശമൂവേല്‍ 30:30ഏകദേശം ക്രി.മു. 1056

    ഹൊൎമ്മയിലുള്ളവൎക്കും കോർ-ആശാനിൽ ഉള്ളവൎക്കും അഥാക്കിലുള്ളവൎക്കും ഹെബ്രോനിലുള്ളവൎക്കും ദാവീദും അവന്റെ ആളുകളും സഞ്ചരിച്ചുവന്ന സകലസ്ഥലങ്ങളിലേക്കും കൊടുത്തയച്ചു.

  22. 1 ശമൂവേല്‍ 30:31ഏകദേശം ക്രി.മു. 1056

    And to them which were in Hebron, and to all the places where David himself and his men were wont to haunt.

  23. 1 ശമൂവേല്‍ 31:1ഏകദേശം ക്രി.മു. 1056

    എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടി ഗിൽബോവപൎവ്വതത്തിൽ നിഹതന്മാരായി വീണു.

  24. 1 ശമൂവേല്‍ 31:2ഏകദേശം ക്രി.മു. 1056

    ഫെലിസ്ത്യർ ശൌലിനെയും അവന്റെ പുത്രന്മാരെയും പിന്തേൎന്നുചെന്നു; ഫെലിസ്ത്യർ ശൌലിന്റെ പുത്രന്മാരായ യോനാഥാൻ അബീനാദാബ് മെല്ക്കീശൂവ എന്നിവരെ കൊന്നു.

  25. 1 ശമൂവേല്‍ 31:3ഏകദേശം ക്രി.മു. 1056

    എന്നാൽ പട ശൌലിന്റെ നേരെ ഏറ്റവും മുറുകി; വില്ലാളികൾ അവനിൽ ദൃഷ്ടിവെച്ചു, വില്ലാളികളാൽ അവൻ ഏറ്റവും വിഷമത്തിലായി.