- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
Wife സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ
പ്രധാന ബൈബിൾ വാക്യങ്ങൾ
അവൾ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.
തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു; അവളുടെ വിളക്കു രാത്രിയിൽ കെട്ടുപോകുന്നതുമില്ല.
അവൾ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരൽ കതിർ പിടിക്കുന്നു.
അവൾ തന്റെ കൈ എളിയവൎക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.
തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവൎക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.
അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.
ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ അവളുടെ ഭൎത്താവു പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു.
അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഓൎത്തു അവൾ പുഞ്ചിരിയിടുന്നു.
അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ടു.
വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചുനോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.
അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭൎത്താവും അവളെ പ്രശംസിക്കുന്നതു:
അനേകം തരുണികൾ സാമൎത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.
ലാവണ്യം വ്യാജവും സൌന്ദൎയ്യം വ്യൎത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ; അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്ക്കൽ അവളെ പ്രശംസിക്കട്ടെ.
എങ്കിലും ദുൎന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാൎയ്യയും ഓരോരുത്തിക്കു സ്വന്തഭൎത്താവും ഉണ്ടായിരിക്കട്ടെ.
ഭൎത്താവു ഭാൎയ്യക്കും ഭാൎയ്യ ഭൎത്താവിന്നും കടബെട്ടിരിക്കുന്നതു ചെയ്യട്ടെ.
ഭാൎയ്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭൎത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭൎത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാൎയ്യക്കത്രേ അധികാരം.
പ്രാൎത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേൎന്നിരിപ്പിൻ.
ഞാൻ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു.
വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കൎത്താവു തന്നേ കല്പിക്കുന്നതു:
ഭാൎയ്യ ഭൎത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാൎക്കേണം; അല്ലെന്നു വരികിൽ ഭൎത്താവോടു നിരന്നുകൊള്ളേണം; ഭൎത്താവു ഭാൎയ്യയെ ഉപേക്ഷിക്കയുമരുതു.
എന്നാൽ ശേഷമുള്ളവരോടു കൎത്താവല്ല ഞാൻ തന്നേ പറയുന്നതു: ഒരു സഹോദരന്നു അവിശ്വാസിയായ ഭാൎയ്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാൎപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു.
അവിശ്വസിയായ ഭൎത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാൎപ്പാൻ സമ്മതിക്കുന്നു എങ്കിൽ, ഭൎത്താവിനെ ഉപേക്ഷിക്കരുതു.
അവിശ്വാസിയായ ഭൎത്താവു ഭാൎയ്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാൎയ്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.